ഷാനിദിനെ കുത്താന്‍ പദ്ധതി തയ്യാറാക്കിയത് മഹേഷ്; മദ്യം വാങ്ങാന്‍ മൊബൈല്‍ വിറ്റു
Feb 11, 2013, 23:03 IST
കാസര്‍കോട്: വിദ്യാനഗര്‍ ത്രിവേണി കോളേജിലെ ബികോം വിദ്യാര്‍ത്ഥി ചെര്‍ക്കളയിലെ ഷാനിദിനെ (21) കുത്താന്‍ പദ്ധതി തയ്യാറാക്കിയത് നിരവധി ക്രിമിനല്‍ കേസിലെ പ്രതിയും ബട്ടംപാറ സ്വദേശിയുമായ മഹേഷാണെന്ന് പ്രതികള്‍ പോലീസിനോട് വെളിപ്പെടുത്തി. പ്രതികാരം ചെയ്യാന്‍ മദ്യപിക്കുന്നതിന് പ്രതികളില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ ചക്കര ബസാറില്‍ വിറ്റാണ് പണം കണ്ടെത്തിയത്.
ഷാനിദിനെ കുത്തിയ സംഭവത്തെകുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്: അണങ്കൂര്‍ ജെ.പി. കോളനിയിലെ സിനാന്‍ വധക്കേസിലെ പ്രതിയായ ജ്യോതിഷിനെ ചെര്‍ങ്കള നാലാംമൈലില്‍വെച്ച് വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച ദിവസം സംഭവമറിഞ്ഞ് മഹേഷും സജിത്തും താളിപ്പടുപ്പ് ഗ്രൗണ്ടില്‍ ഒത്തുകൂടി ഇതിന് തിരിച്ചടികൊടുക്കണമെന്ന് ആലോചിച്ചു. ചെലവിന് പണമില്ലാത്തതിനാല്‍ പിറ്റേന്ന് സുഹൃത്തുക്കളെ തേടി ഇറങ്ങി. ഇതിനിടയില്‍ ഷാനിദിന്റെ സഹപാഠിയായ അഭിഷേകിനേയും പ്രജുലിനെയും 17 കാരനേയും കണ്ടുമുട്ടി.
ഇവരെല്ലാം ചേര്‍ന്ന് തിരിച്ചടികൊടുക്കേണ്ട വിഷയം ചര്‍ചചെയ്യുകയും പറ്റിയ ആള്‍ ആരാണെന്ന് പരസ്പരം ആശയവിനിമയം നടത്തുകയും ചെയ്തു. ഇതിനിടയില്‍ അഭിഷേക് ചെര്‍ക്കളയില്‍ നടന്നസംഭവമായതിനാല്‍ തന്റെ കോളജിലെ ഒരാളെ അക്രമിച്ച് പ്രതികാരം തീര്‍ക്കാമെന്ന് മഹേഷിനെ അറിയിക്കുകയായിരുന്നു. ഇത് മറ്റ് നാല്പ്രതികളും അംഗീകരിച്ചു. ത്രിവേണി കോളജിന്റെ കോളജ് ഡേ പരിപാടി നെല്ലിക്കുന്ന് ലളിതകലാ സദനം ഓഡിറ്റോറിയത്തില്‍ നടക്കുന്നതിനാല്‍ ഷാനിദിന് ആക്രമിക്കാനുള്ള ജോലി എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുമെന്ന് പ്രതികള്‍ കണക്കുകൂട്ടുകയും ചെയ്തു.
കൃത്യം ചെയ്യാന്‍ പോകുന്നതിന് മുമ്പ് മദ്യപിക്കുന്നതിന് വേണ്ടി പ്രജുലിന്റെ മൊബൈല്‍ ഫോണ്‍ കാസര്‍കോട് ചക്കര ബസാറില്‍ വിറ്റ് ആറ് കുപ്പി ബിയര്‍ വാങ്ങി കഴിച്ചു. ഇതനുശേഷം നേരെ ലളിതകലാസദനത്തില്‍ എത്തി ഷാനിദിനെ ഗേറ്റിനടുത്ത് കാത്തുനിന്നു. ഷാനിദ് പരിപാടിക്കിടെ ഗേറ്റിനടുത്തെത്തിയ ഉടനെ മഹേഷ് കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് പലതവണ കുത്തുകയും പിന്നീട് എല്ലാവരും കടന്നുകളയുകയും ചെയ്തു.
കേസില്‍ അറസ്റ്റിലായത് ഷാനിദിന്റെ സഹപാഠിയായ അഭിഷേക് (18), താളിപ്പടുപ്പിലെ സജിത്ത് കുമാര്‍ (18) പെരിയടുക്കയിലെ 17 കാരന്‍ എന്നിവരാണ്. നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ ബട്ടംപാറയിലെ മഹേഷിനേയും പ്രജുലിനെയുമാണ് ഇനി പിടികൂടാനുള്ളത്. സംഭവത്തില്‍ മറ്റുഗുഢാലോചനകളൊന്നും നടന്നിട്ടില്ലെന്നും പോലീസ് ഉറപ്പിച്ചിട്ടുണ്ട്. പ്രതികളെ തിങ്കളാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.
Related News:
ഷാനിദിനെ കുത്തിയ സംഭവത്തെകുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്: അണങ്കൂര്‍ ജെ.പി. കോളനിയിലെ സിനാന്‍ വധക്കേസിലെ പ്രതിയായ ജ്യോതിഷിനെ ചെര്‍ങ്കള നാലാംമൈലില്‍വെച്ച് വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച ദിവസം സംഭവമറിഞ്ഞ് മഹേഷും സജിത്തും താളിപ്പടുപ്പ് ഗ്രൗണ്ടില്‍ ഒത്തുകൂടി ഇതിന് തിരിച്ചടികൊടുക്കണമെന്ന് ആലോചിച്ചു. ചെലവിന് പണമില്ലാത്തതിനാല്‍ പിറ്റേന്ന് സുഹൃത്തുക്കളെ തേടി ഇറങ്ങി. ഇതിനിടയില്‍ ഷാനിദിന്റെ സഹപാഠിയായ അഭിഷേകിനേയും പ്രജുലിനെയും 17 കാരനേയും കണ്ടുമുട്ടി.
![]() |
| Abhishek |
ഇവരെല്ലാം ചേര്‍ന്ന് തിരിച്ചടികൊടുക്കേണ്ട വിഷയം ചര്‍ചചെയ്യുകയും പറ്റിയ ആള്‍ ആരാണെന്ന് പരസ്പരം ആശയവിനിമയം നടത്തുകയും ചെയ്തു. ഇതിനിടയില്‍ അഭിഷേക് ചെര്‍ക്കളയില്‍ നടന്നസംഭവമായതിനാല്‍ തന്റെ കോളജിലെ ഒരാളെ അക്രമിച്ച് പ്രതികാരം തീര്‍ക്കാമെന്ന് മഹേഷിനെ അറിയിക്കുകയായിരുന്നു. ഇത് മറ്റ് നാല്പ്രതികളും അംഗീകരിച്ചു. ത്രിവേണി കോളജിന്റെ കോളജ് ഡേ പരിപാടി നെല്ലിക്കുന്ന് ലളിതകലാ സദനം ഓഡിറ്റോറിയത്തില്‍ നടക്കുന്നതിനാല്‍ ഷാനിദിന് ആക്രമിക്കാനുള്ള ജോലി എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുമെന്ന് പ്രതികള്‍ കണക്കുകൂട്ടുകയും ചെയ്തു.
കൃത്യം ചെയ്യാന്‍ പോകുന്നതിന് മുമ്പ് മദ്യപിക്കുന്നതിന് വേണ്ടി പ്രജുലിന്റെ മൊബൈല്‍ ഫോണ്‍ കാസര്‍കോട് ചക്കര ബസാറില്‍ വിറ്റ് ആറ് കുപ്പി ബിയര്‍ വാങ്ങി കഴിച്ചു. ഇതനുശേഷം നേരെ ലളിതകലാസദനത്തില്‍ എത്തി ഷാനിദിനെ ഗേറ്റിനടുത്ത് കാത്തുനിന്നു. ഷാനിദ് പരിപാടിക്കിടെ ഗേറ്റിനടുത്തെത്തിയ ഉടനെ മഹേഷ് കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് പലതവണ കുത്തുകയും പിന്നീട് എല്ലാവരും കടന്നുകളയുകയും ചെയ്തു.
![]() |
| Sajith Kumar |
ഷാനിദ് വധശ്രമം: 2 കോളജ് വിദ്യാര്‍ത്ഥികളും 17 കാരനും അറസ്റ്റില്‍
ഷാനിദ് വധശ്രമകേസില്‍ രണ്ടു പേര്‍ വലയില്‍
കോളജ് പരിപാടിക്കിടെ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ് ഗുരുതരം
കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഇവിടെ ക്ലിക്‌ചെയ്യുക
Keywords: Shanid murder attempt case, Three arrest, Vidyanagr Triveni college, Cherkala, Student, CI C.K.Sunil Kumar, Kasaragod, Kerala, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Sajith Kumar, Abhishek