city-gold-ad-for-blogger

ഷാനിദ് വധശ്രമം: 2 കോളജ് വിദ്യാര്‍ത്ഥികളും 17 കാരനും അറസ്റ്റില്‍

ഷാനിദ് വധശ്രമം: 2 കോളജ് വിദ്യാര്‍ത്ഥികളും 17 കാരനും അറസ്റ്റില്‍
Sajith Kumar
കാസര്‍കോട്: വിദ്യാനഗര്‍ ത്രിവേണി കോളജിലെ വിദ്യാര്‍ത്ഥിയും ചെര്‍ക്കള സ്വദേശിയുമായ ഇബ്രാഹിം ഷാനിദിനെ (21) കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് കോളജ് വിദ്യാര്‍ത്ഥികളും 17 കാരനും അറസ്റ്റിലായി. ത്രിവേണി കോളേജിലെ അവസാനവര്‍ഷ ബികോം വിദ്യാര്‍ത്ഥി അഭിഷേക് (18), മംഗലാപുരം കരാവള്ളി കോളജിലെ ഡിപ്ലോമ വിദ്യാര്‍ത്ഥി താളിപ്പടുപ്പിലെ സജിത്ത് കുമാര്‍ (18), പെരിയടുക്കയിലെ 17 കാരന്‍ എന്നിവരെയാണ് കേസന്വേഷിക്കുന്ന കാസര്‍കോട് സി.ഐ. സി.കെ. സുനില്‍കുമാര്‍ അറസ്റ്റുചെയ്തത്.

ഈകേസിലെ മുഖ്യപ്രതിയും നിരവധി ക്രിമിനല്‍കേസിലെ പ്രതിയുമായ ബട്ടംപാറയിലെ മഹേഷ്, പ്രജുല്‍ എന്നിവരെ പിടികിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു. സിനാന്‍ വധക്കേസിലെ പ്രതി അണങ്കൂര്‍ ജെ.പി. കോളനിയിലെ ജ്യോതിഷിനെ (26) ചെങ്കള നാലാംമൈലില്‍വെച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിന് തിരിച്ചടിയായാണ് ഷാനിദിനെ കുത്തിയതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു.

ഷാനിദ് വധശ്രമം: 2 കോളജ് വിദ്യാര്‍ത്ഥികളും 17 കാരനും അറസ്റ്റില്‍
Abhishek
ഷാനിദിനെ കുത്താന്‍ ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തു. തിങ്കളാഴ്ച രാവിലെ ഇവരുടെ വീട്ടുപരിസരത്തുവെച്ചാണ് മൂന്ന് പേരെയും പോലീസ് അറസ്റ്റുചെയ്തത്. പ്രതികളെ തിങ്കളാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും. പ്രായപൂര്‍ത്തിയാകാത്ത 17 കാരനെ സി.ജെ.എം. കോടതിയിലാണ് ഹാജരാക്കുക.

Related News:
ഷാ­നി­ദ് വ­ധ­ശ്ര­മ­കേ­സില്‍ ര­ണ്ടു പേര്‍ വ­ല­യില്‍

കോ­ള­ജ് പ­രി­പാ­ടി­ക്കിടെ വി­ദ്യാര്‍­ത്ഥി­ക്ക് കു­ത്തേ­റ്റ് ഗു­രു­ത­രം


കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഇവിടെ ക്ലിക്‌ചെയ്യുക 

Keywords:  Shanid murder attempt case, Three arrest, Vidyanagr Triveni college, Cherkala, Student, CI C.K.Sunil Kumar, Kasaragod, Kerala, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Sajith Kumar, Abhishek

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia