ഷാനിദ് വധശ്രമകേസില്‍ രണ്ടു പേര് വലയില്‍
Feb 9, 2013, 23:50 IST
കാസര്‍കോട്: വിദ്യാനഗര്‍ ത്രിവേണി കോളജിലെ മൂന്നാം വര്‍ഷ ബീകോം വിദ്യാര്‍ത്ഥി ചെര്‍ക്കളയിലെ ഷാനിദിനെ (21) കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര് വലയില്‍. ബട്ടംപാറ സ്വദേശിയായ യുവാവും ചൗക്കി മജല്‍ സ്വദേശിയുമാണ് പോലീസിന്റെ വലയിലായത്. നെല്ലിക്കുന്നില്‍ വെച്ചാണ് പോലീസ് ഇവരെ വലയിലാക്കിയത്.
ഷാനിദിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഇവര്‍ക്ക് നേരിട്ട് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. ഫെബ്രവരി ആറിന് വൈകീട്ടാണ് ഷാനിദിനെ നെല്ലിക്കുന്ന് ലളിതകലാ സദനം ഓഡിറ്റോറിയത്തിന് സമീപംവെച്ച് കുത്തികൊല്ലാന്‍ ശ്രമിച്ചത്. നാലംഗ സംഘമാണ് അക്രമം നടത്തിയത്. കോളജ് ഡേ പരിപാടി നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് പുറത്തു നിന്നെത്തിയ സംഘം ഷാനിദിനെ കുത്തിവീഴ്ത്തിയത്. സംഘം പിന്നീട് കളന്നുകളയുകയായിരുന്നു.
പ്രതികളെ കണ്ടെത്താന്‍ പോലീസ് റെയ്ഡ് ശക്തമാക്കിട്ടുണ്ട്. ഷാനിദിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തിലും സിനാന് വധകേസിലെ പ്രതി ജ്യോതിഷിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തിലും പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിട്ടുണ്ട്. രണ്ട് കേസിലും നിരപരാധികളായ ഒരാളെപോലും പിടികൂടില്ലെന്ന് പോലീസ് വ്യക്തമാക്കി. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുകയും അതോടൊപ്പം സംഭവത്തില്‍ ഗുഢാലോചന നടത്തിയവരെയും അതിന് കൂട്ടുനിന്നവരേയും അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
നഗരത്തില്‍ പോലീസിന്റെ പരിശോധന കൂടുതല്‍ കര്‍ശനമാക്കിട്ടുണ്ട്. ഇരുചക്ര വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് രാത്രി എട്ട് മണിക്ക് തന്നെ നഗരം വിജനമാകുകയാണ്.
Keywords: College, Programme, Kasaragod, Police, Attack, Assault, Cherkala, hospital, Kerala, Vidya Nagar, Shanib, Triveni College,Youth, Attack, Murder-attempt, Case, Kasaragod, Anangoor, Mangalore, Bike, Car, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Related News: