ഷാനിദ് വധശ്രമക്കേസിലെ പ്രതി പേര് മാറ്റി പോലീസിനെ കബളിപ്പിച്ചതായി നാട്ടുകാര്‍
Feb 12, 2013, 00:31 IST
![]() |
| Abhishek |
അക്ഷയ് എന്ന പേരിലാണ് അഭിഷേക് നാട്ടില്‍ അറിയപ്പെടുന്നത്. അഭിഷേകിന്റെ മാതാപിതാകള്‍ മുസ്ലിം മതവിശ്വാസക്കാരാണ്. യുവാവിന്റെ പിതാവ് അബൂബക്കര്‍ ഗള്‍ഫിലാണ്. മാതാവ് നേരത്തെ ഹിന്ദുമത വിശ്വാസിയായിരുന്നു. അബൂബക്കറിനെ വിവാഹം കഴിച്ച ശേഷം മുസ്ലിം മതവിശ്വാസിയായി മാറുകയായിരുന്നു. ഇവരുടെ സ്വദേശം മുംബൈ ആണെന്നും നാട്ടുകാര്‍ പറയുന്നു.
അഭിഷേകിന്റെ സര്‍ട്ടിഫിക്കറ്റിലുള്ള പേര് സമീര്‍ എന്നാണ്. ഏതാനും വര്‍ഷം മുമ്പാണ് സമീര്‍ അക്ഷയ് എന്ന പേര് സ്വീകരിച്ച് ഹിന്ദുമതവിശ്വാസകാരനായി മാറിയത്. ഒരു രാഷ്ട്രിയ പാര്‍ട്ടിയുമായി യുവാവ് അനുഭാവവും പുലര്‍ത്തിയിരുന്നു. യുവാവ് നേരത്തെ ബദിയടുക്ക ബസ് സ്റ്റാന്‍ഡിലും മറ്റും കാവി പെയ്ന്റ് അടിച്ച് ചുമരെഴുത്ത് നടത്തി സംഘര്‍ഷാവസ്ഥ ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. ഈ സംഭവത്തില്‍ യുവാവിനെ പോലീസ് പിടികൂടുകയും ബസ് സ്റ്റാന്‍ഡിലെ കാവി പെയ്ന്റ് മായ്പ്പിച്ച് വെള്ള പെയ്ന്റ് അടിപ്പിച്ച് താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തിരുന്നു.
യുവാവിന്റെ സുഹൃദ് വലയങ്ങളെല്ലാം കാസര്‍കോട്ടാണ്. മൂത്ത സഹോദരന് ഗള്‍ഫിലും, ഒരു സഹോദരനും രണ്ടു സഹോദരിമാരും മാതാവിനോടൊപ്പം നാട്ടിലുമാണ്. ഇവരെല്ലാം മുസ്ലിം മതവിശ്വാസക്കാരായാണ് ജീവിക്കുന്നത്. ഇതിനിടയിലാണ് ഷാനിദിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അഭിഷേക് അറസ്റ്റിലായ വിവരം നാട്ടുകാര്‍ അറിഞ്ഞത്.
മാധ്യമങ്ങളില്‍ ഫോട്ടൊ കണ്ടാണ് അറസ്റ്റിലായത് അക്ഷയ്യാണെന്ന് നാട്ടുകാര്‍ വെളുപ്പെടുത്തുന്നത്. യുവാവ് പോലീസില്‍ പേര് മാറ്റി നല്‍കിയതിലെ ദുരൂഹത നിലനില്‍ക്കുകയാണ്.
Also Read:
Keywords: Kasaragod, Perla, Badiadka, Police, Accuse, Shanid, murder case, Cherkala, Triveni college, Abhishek, Akshay, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.







