city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട്ട് ബൈപാസിന് ആവശ്യമുയരുന്നു

കാസര്‍കോട്: കാസര്‍കോട്ട് ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ബൈപാസ് റോഡിന് ആവശ്യമുയരുന്നു. കാസര്‍കോട് നഗരമധ്യത്തിലൂടെ നാലുവരിപാത നിര്‍മ്മിക്കുന്നതിലൂടെ നിലവിലെ പുതിയ ബസ്സ്റ്റാന്‍ഡ്‌ കോംപ്ലക്‌സ് ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ ഇടിച്ച് നിരപ്പാക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ സി.പി.സി.ആര്‍.ഐ-ഉളിയത്തടുക്ക-വിദ്യാനഗര്‍ വഴി ബൈപാസ് റോഡ് നിര്‍മ്മിക്കണമെന്ന ആവശ്യമാണ് വ്യാപാരികളും നാട്ടുകാരും ഉയര്‍ത്തുന്നത്.

കാസര്‍കോട്ട് ബൈപാസിന് ആവശ്യമുയരുന്നുഇതിനകം തന്നെ കാസര്‍കോട് നഗരം സംരക്ഷിക്കുന്നതിന് ബൈപാസ് നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികളും, വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ദേശീയ പാത വികസിക്കുന്നതിനോടൊപ്പം കാസര്‍കോട് നഗരത്തിലൂടെ നാലുവരി പാത നിര്‍മ്മിക്കാനിടയായാല്‍ ഉണ്ടാകുന്ന അസൗകര്യങ്ങളും, നഗരത്തിന്റെ ഇരുവശങ്ങളും ഒറ്റപെടുന്നതും കെട്ടിട നാശങ്ങളും, നഗര വാസികള്‍ക്ക് ടോള്‍ ഭാരവും മറ്റും ഒഴിവാക്കുന്നതിന് പുതിയ ബൈപാസ് നിര്‍മ്മിക്കുക വഴി പരിഹാരമാകും. ബൈപാസ് റോഡ് യാഥാര്‍ത്ഥ്യമായാല്‍ നഗരത്തിന്റെ മറ്റ് ഭാഗങ്ങള്‍ കൂടി വികസിക്കാനുള്ള സാഹചര്യവും ബൈപാസ് ആവശ്യമുന്നയിക്കുന്നവര്‍ ചൂണ്ടികാട്ടുന്നു.

 ബൈപാസ് ആവശ്യത്തിന് ശക്തി പകരാന്‍ ഫേസ്ബുക്കില്‍ 'സേവ് കാസര്‍കോട് ടൗണ്‍' എന്ന പേരില്‍ ഗ്രൂപ്പും തുടങ്ങിയിട്ടുണ്ട്. അംഗങ്ങളാവാന്‍ താല്‍പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


കാസര്‍കോട് നഗരത്തെ വെട്ടിമുറിക്കും

കാസര്‍കോട്: ദേശീയപാത നാലുവരിയാക്കുന്നതിനായി തയ്യാറാക്കിയ രൂപരേഖ കാസര്‍കോട് നഗരത്തെ വെട്ടിമുറിക്കുമെന്നും ഇതുവഴി നഗരം ചുരുങ്ങുമെന്നും ആശങ്ക. പുതിയ ബസ് സ്ന്റാന്‍ഡിന് മുന്‍ വശത്തുകൂടി കടന്നുപോകുന്ന റോഡിന്റെ ഇരു വശങ്ങളും ഒറ്റപ്പെടും...
കൂടുതല്‍ വായിക്കുക 


നാലുവരി പാത നഗരത്തെ വിഴുങ്ങും; പരിഹാരം ബൈപാസ്

കാസര്‍കോട്: ദേശീയപാത 44 മീറ്ററാക്കി നാലു വരിപ്പാതയാക്കുന്നത് മൂലം കാസര്‍കോട് നഗരത്തിന്റെ മുഖച്ഛായ പാടേമാറുന്ന അവസ്ഥ ഒഴിവാക്കാന്‍ പരിഹാരമായി ചൂണ്ടിക്കാട്ടുന്നത് ബൈപാസ് റോഡ്. കാസര്‍കോട് മുനിസിപ്പാലിറ്റി അതിര്‍ത്തി തുടങ്ങുന്നതിന് മുമ്പ്...

കൂടുതല്‍ വായിക്കുക 



ആശങ്കയോടെ വ്യാപാരി സമൂഹം

കാസര്‍കോട്: ദേശീയ പാത നാലുവരിപ്പാതയാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടി ഊര്‍ജ്ജിതമാക്കിയതോടെ ജില്ലയിലെ വന്‍കിട, ചെറുകിട വ്യാപാര സമൂഹം ആശങ്കയിലായി. ഇനി എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ്...

കൂടുതല്‍ വായിക്കുക 


പ്രക്ഷോഭം തുടങ്ങും: ആക്ഷന്‍ കമ്മിറ്റി

കാസര്‍കോട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നിരവധി കെട്ടിടങ്ങളെയും ആരാധനാലയങ്ങളെയും സാരമായി ബാധിക്കുകയും നഗരത്തിന്റെ മുഖം വികൃതമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബൈപാസിന് വേണ്ടി പ്രക്ഷോഭം...

കൂടുതല്‍ വായിക്കുക


അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം

കാസര്‍കോട്: ദേശീയപാത വികസനത്തിന് കുടി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു...

കൂടുതല്‍ വായിക്കുക


വ്യാപാരികള്‍ കോടതിയിലേക്ക്

കാസര്‍കോട്: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കുന്ന വ്യാപാരികള്‍ നിയമ നടപടിക്കൊരുങ്ങുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായോ വ്യാപാരികളുമായോ മറ്റു സംഘടനകളുമായോ ആലോചിക്കാതെയാണ് സര്‍ക്കാര്‍...

കൂടുതല്‍ വായിക്കുക



ബൈപാസ് വേണം
കാസര്‍കോട്ട് ബൈപാസിന് ആവശ്യമുയരുന്നു
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തന്നെ സ്ഥല പരിമിതി മൂലം വിര്‍പ്പ് മുട്ടുന്ന കാസര്‍കോട് നഗരത്തില്‍ ബൈപാസ് നിര്‍മ്മിക്കണമെന്നാവശ്യവുമായി എം.പിയും യുവജന സംഘടനാ നേതാക്കളും പ്രതികരിക്കുന്നു...

കൂടുതല്‍ വായിക്കുക 


Keywords: SAVE-KASARAGOD-TOWN, Kasaragod, National highway, Merchanta-Association, Save Kasaragod Town Action committee, National Highway development, Bypass Road, Chowki-Uliyathadka Bypass.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL