city-gold-ad-for-blogger

വ്യാപാരികള്‍ കോടതിയിലേക്ക്

വ്യാപാരികള്‍ കോടതിയിലേക്ക്
കാസര്‍കോട്: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കുന്ന വ്യാപാരികള്‍ നിയമ നടപടിക്കൊരുങ്ങുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായോ വ്യാപാരികളുമായോ മറ്റു സംഘടനകളുമായോ ആലോചിക്കാതെയാണ് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടുപോകുന്നതെന്ന് ആരോപിച്ചാണ് എഴുപതോളം വ്യാപാരികള്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

1956 ലെ ദേശീയ പാത ആക്ട് സെക്ഷന്‍ മൂന്ന് സി പ്രകാരം നഗരങ്ങളെ ബാധിക്കാത്ത വിധം വികസനം കൊണ്ടുവരണമെന്ന് നിര്‍ദേശിച്ചിരുന്നു. നഷ്ട പരിഹാരം നല്‍കുമ്പോള്‍ സ്വക്വയര്‍ ഫീറ്റിന് വന്‍ തുകയാണ് നിര്‍മാണ ചിലവിനത്തില്‍ നഷ്ടപരിഹാരമായി നല്‍കേണ്ടി വരിക. ഇതിനു പകരം നഗരത്തെ ഒഴിവാക്കി ബൈപാസോ, ഫ്‌ളൈ ഓവറോ നിര്‍മിച്ച് പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് വ്യാപാരികള്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

സംസ്ഥാന അഡൈ്വസറി കമ്മിറ്റി തിരക്കേറിയ നഗരങ്ങളിലും മറ്റും രണ്ടു വരി ഫ്‌ളൈ ഓവര്‍ നിര്‍മിക്കണമെന്ന് നേരെത്തെ വ്യക്തമാക്കിയിട്ടുള്ള കാര്യവും ഹൈക്കോടതിയില്‍ നല്‍കുന്ന പരാതിയില്‍ ചൂണ്ടികാട്ടും. ദേശീയ പാത വികസനം സംബന്ധിച്ച് കാസര്‍കോട് നഗരത്തിലെ വ്യാപാരികളെല്ലാം വിസമ്മതം അറിയിച്ചിട്ടുള്ളതായും വ്യാപാരികള്‍ പറഞ്ഞു. പെട്ടന്ന് വളര്‍ന്ന് വന്ന ഒരു നഗരത്തെ അപ്പാടെ മുറിച്ചു മാറ്റുന്നത് ശരിയല്ലെന്നും ഇവര്‍ പറയുന്നു. അക്വയര്‍ ചെയ്ത സ്ഥലങ്ങളില്‍ ഭാവിയില്‍ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ഇല്ലാതിരിക്കുന്നത് ഏറെ അസൗകര്യങ്ങള്‍ സൃഷ്ടിക്കും. ആരുമായും ആലോചിക്കാതെയാണ് ദേശീയപാത അതോറിറ്റിയും സംസ്ഥാന ഗവണ്‍മെന്റും സ്ഥലം ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടു പോകുന്നത്. ജില്ലാ ആസ്ഥാനത്തെ സ്ഥലം മുഴുവനും റോഡിന് വേണ്ടി പോകുന്ന സ്ഥിതി വിശേഷമാണ് കാസര്‍കോട്ട് ഉണ്ടായിട്ടുള്ളതെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.

കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട് തുടങ്ങിയ പട്ടണങ്ങള്‍ ദേശീയപാതയുമായി ഏറെ അകന്നാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ കാസര്‍കോട്ടെ സ്ഥിതി വിശേഷം ഇതില്‍ നിന്നല്ലാം വിഭിന്നമാണെന്നും ഹൈക്കോടതിയില്‍ നല്‍കുന്ന പരാതിയില്‍ ചൂണ്ടിക്കാട്ടുമെന്നും വ്യാപാരികള്‍ വ്യാക്തമാക്കി.

Keywords: SAVE-KASARAGOD-TOWN, Kasaragod, National highway, Merchant-association, court

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia