city-gold-ad-for-blogger
Aster MIMS 10/10/2023

ബൈപാസ് വേണം

കാസര്‍കോട്: കാസര്‍കോട് നഗരത്തെ വെട്ടിമുറിച്ച് കൊണ്ടുള്ള ദേശീയപാത വികസനം ഒഴിവാക്കണമെന്ന ആവശ്യവുമായി കൂടുതല്‍ സംഘടനകളും, രാഷ്ട്രീയ നേതൃത്വങ്ങളും രംഗത്ത് വന്നു. കാസര്‍കോട് നഗരത്തെ സംരക്ഷിച്ച് കൊണ്ട് ദേശീയപാത സി.പി.സി.ആര്‍.ഐ മുതല്‍ ഉളിയത്തടുക്ക വഴി വിദ്യാനഗര്‍ വരെ ബൈപാസ് റോഡ് നിര്‍മ്മിച്ച് കൊണ്ട് ഇപ്പോഴുണ്ടായിട്ടുള്ള ആശങ്ക പരിഹരിക്കണമെന്നാണ് ആവശ്യം ശക്തമായിരിക്കുന്നത്.
ബൈപാസ് വേണം

ദേശീയപാത അതോറിറ്റിക്ക് മേല്‍ ഇതു സംബന്ധിച്ചുള്ള രാഷ്ട്രീയ സമ്മര്‍ദ്ദം ശക്തമാക്കാനായി ആക്ഷന്‍ കമ്മിറ്റിയും വ്യാപാരി സംഘടനകളും ശ്രമം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ബൈപാസ് വേണമെന്ന ചിന്താഗതി ഉണ്ടായിട്ടുണ്ട്. കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, പയ്യന്നൂര്‍, കണ്ണൂര്‍ തുടങ്ങിയ പ്രധാന ബസ് സ്റ്റാന്‍ഡുകളെല്ലാം ദേശീയപാതയില്‍ നിന്ന് മാറിയാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ കാസര്‍കോടിന്റെ കാര്യത്തില്‍ മറിച്ചാണ് സ്ഥിതി. പുതിയ ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോപ്ലക്‌സിനെപോലും വെട്ടിമുറിച്ചു കൊണ്ടാണ് ദേശീയപാത നാലുവരിപ്പാതയാകുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.
ബൈപാസ് വേണം
ദേശീയപാത വികസനം മൂലം നിരവധി വ്യാപാരസ്ഥാപനങ്ങള്‍ ഇടിച്ചു നിരപ്പാക്കേണ്ടി വരും. കോടികളുടെ നഷ്ടപരിഹാരമായിരിക്കും ഇതിനായി നല്‍കേണ്ടി വരിക. ഇത് കൂടാതെ നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങള്‍ ഒഴിപ്പിക്കുമ്പോള്‍ ഈ സ്ഥാപനങ്ങളിലെല്ലാം ജോലി ചെയ്യുന്നവര്‍ വഴിയാധാരമായി മാറുകയും ചെയ്യും. തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ആര് നഷ്ടപരിഹാരം നല്‍കുമെന്നും ആരും ചിന്തിക്കുന്നില്ലെന്നും തൊഴിലാളികളും പരാതിപ്പെടുന്നു.

ദേശീയപാതയ്ക്ക് ബൈപാസ് നിര്‍മ്മിക്കുന്നത് വഴി ഇപ്പോള്‍ അവികസിതമായി കിടക്കുന്ന മധൂര്‍ പഞ്ചായത്തില്‍ കാര്യമായ വികസനം സാധ്യമാകുമെന്നും പുതിയൊരു ബസ് സ്റ്റാന്‍ഡിനുള്ള സാധ്യത തന്നെ ഉണ്ടാകുമെന്നും ചൂണ്ടിക്കാണിക്കുന്നു. ജനവാസം കുറഞ്ഞ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന വിധം ബൈപാസ് നിര്‍മ്മിച്ചാല്‍ അത് അവിടത്തെ ജനങ്ങള്‍ക്ക് ഏറെ ഗുണകരമാകുമെന്നും ബൈപാസിനു വേണ്ടി ശബ്ദിക്കുന്നവര്‍ പറയുന്നു. നേരത്തെ പഴയ ബസ് സ്റ്റാന്‍ഡിലൂടെയാണ് പ്രധാനപാത കടന്നു പോയിരുന്നത്.

പഴയ ബസ് സ്റ്റാന്‍ഡിലെ തിരക്കും, ഗതാഗത തടസ്സവും പരിഹരിക്കുക എന്ന ഉദ്ദേശത്തോടെയാണ് കറന്തക്കാട് വഴി നുള്ളിപ്പാടിയിലേക്ക് പാത വഴി തിരിച്ചത്. പിന്നീടാണ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് വികസിച്ചു വന്നത്. പുതിയ ബൈപാസുണ്ടാക്കിയാലും കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡ് നഗരത്തെ നിലനിര്‍ത്തിക്കൊണ്ട് തന്നെ മറ്റൊരു ബസ് സ്റ്റാന്‍ഡിനുള്ള സാധ്യത പരിഗണിക്കാന്‍ സാധിക്കും. ഇപ്പോള്‍ തയ്യാറാക്കിയിട്ടുള്ള രൂപരേഖ അനുസരിച്ച് പുതിയ ബസ് സ്റ്റാന്‍ഡിനെ വെട്ടി മുറിച്ചു കൊണ്ട് ദേശീയപാത നാലുവരിപ്പാതയായാല്‍ പുതിയ ബസ് സ്റ്റാന്‍ഡിന്റെ അവസ്ഥ എങ്ങനെയായിത്തീരുമെന്ന് ആര്‍ക്കും പറയാന്‍ സാധിക്കാത്ത സ്ഥിതിയാണ്.

പാര്‍ക്കിങ്ങിനുള്ള സ്ഥലം പോലുമില്ലാതെ നഗരം ചുരുങ്ങുമെന്നാണ് നഗരവാസികള്‍ പറയുന്നത്. നിര്‍ദ്ധിഷ്ട ദേശീയപാത ഒരു മീറ്ററോളം ഉയര്‍ത്തി നിര്‍മിക്കുമെന്നാണ് പ്രാഥമിക വിവരം. അങ്ങനെ വന്നാല്‍ പുതിയ ബസ് സ്റ്റാന്‍ഡ് സ്ഥിതി ചെയ്യുന്ന ഭാഗത്ത് ദേശീയപാതയുടെ ഇരുവശങ്ങളും പൂര്‍ണമായും ഒറ്റപ്പെടും. ഏത് വികസനത്തിന്റെ കാര്യത്തിലും കുടിയൊഴിക്കപ്പെടുന്നത് സാധാരണക്കാരായ വ്യാപാരികളാണ്. എന്നാല്‍ ഇവരുടെ അഭിപ്രായങ്ങള്‍ ആരും പരിഗണിക്കാന്‍ കൂട്ടാക്കാറില്ല. കാസര്‍കോട്ട് ഇപ്പോള്‍ പൊതുവെ ബൈപാസ് വേണമെന്നുള്ള ആവശ്യം ശക്തമായി ഉയരുന്നുണ്ട്. രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്നും, യുവജന സംഘടനകളില്‍ നിന്നും, ജനപ്രതിനിധികളില്‍ നിന്നും അനുകൂല സമീപനമാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്.


സാധ്യത പരിഗണിക്കും: എം.പി
ബൈപാസ് വേണം
P.Karunakaran MP
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തന്നെ സ്ഥല പരിമിതി മൂലം വിര്‍പ്പ് മുട്ടുന്ന കാസര്‍കോട് നഗരത്തെ ഒഴിവാക്കി കൊണ്ട് സി.പി.സി.ആര്‍.ഐ മുതല്‍ ഉളിയത്തടുക്ക വഴി വിദ്യാനഗറിലേക്ക് ബൈപാസ് നിര്‍മ്മിക്കണമെന്ന വ്യാപാരികളുടെയും മറ്റും ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്ന് കാസര്‍കോട് പാര്‍ലമെന്റ് അംഗം പി. കരുണാകരന്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടത്താന്‍ തന്റെ ഭാഗത്തുനിന്നും ശ്രമങ്ങളുണ്ടാകുമെന്നും എം.പി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാര്‍ തന്നെ നേരത്തെ പരമാവധി നഷ്ടങ്ങള്‍ ഒഴിവാക്കി കൊണ്ട് വേണം ദേശീയപാത വികസനം നടപ്പാക്കേണ്ടതെന്ന് തീരുമാനം എടുത്തിട്ടുണ്ട്. കാസര്‍കോട് നഗരത്തെ വെട്ടിമുറിക്കുന്ന രീതിയില്‍ വികസനം വരണമെന്നും ആരും ആഗ്രഹിക്കില്ല. ദേശീയപാതയുടെ അലെയിന്‍ മെന്റ് കഴിയാവുന്നത്ര നഷ്ടം ഒഴിവാക്കുന്ന നിലയിലായിരിക്കണമെന്നും എം.പി. പറഞ്ഞു. ബന്ധപ്പെട്ട ഏജന്‍സികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും എം.പി കൂട്ടിച്ചേര്‍ത്തു.

പരിഹാരമാകും: സിജി മാത്യു
ബൈപാസ് വേണം
Siju Mathew
ദേശീയപാത നാലുവരിയായി വികസിക്കുമ്പോള്‍ കാസര്‍കോട് നഗരം വിഭജിക്കുന്നത് ഒഴിവാക്കാന്‍ ഉളിയത്തടുക്ക വഴി ബൈപാസ് നിര്‍മ്മിക്കണം. കേരളത്തിലെ മറ്റ് നഗരസഭകളില്‍ നിന്നും വ്യത്യസ്തമായി കാസര്‍കോട് നഗരം തീരെ ചെറുതാണ്. നാലുവരിപ്പാതയെ ഉള്‍ക്കൊള്ളാന്‍ അതിനു കഴിയുകയില്ല. അതിനാല്‍ സി.പി.സി.ആര്‍.ഐ തൊട്ട് ഉളിയത്തടുക്ക നുള്ളിപ്പാടി വരെ ബൈപാസ് നിര്‍മ്മിക്കാം. സാങ്കേതികവിദ്യ പുരോഗമിച്ച സാഹചര്യത്തില്‍ മറ്റ് ബദല്‍ മാര്‍ഗ്ഗങ്ങളെക്കുറിച്ചും ആലോചിക്കാവുന്നതാണ്. വികസനം വരുമ്പോള്‍ സ്വാഭാവികമായും പലരുടേയും വസ്തുവകകള്‍ നഷ്ടമാകും. അവര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ചര്‍ച്ചകളിലൂടെ അഭിപ്രായമുണ്ടാക്കി പദ്ധതിയുമായി മുന്നോട്ട് പോകണം. മെട്രോ നഗരങ്ങളുമായി കാസര്‍കോടിനെ താരതമ്യം ചെയ്ത് പദ്ധതികളുണ്ടാക്കരുത്. അഭിപ്രായ ഐക്യമുണ്ടാക്കാന്‍ വ്യാപാരികള്‍, ജനപ്രതിനിധികള്‍, വാഹനയുടമകള്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തണം.

നല്ല ആശയം: മൊയ്തീന്‍ കൊല്ലംപാടി

ബൈപാസ് വേണം
Moideen Kollampady
ദേശീയപാത നാലുവരി പാതയാക്കുമ്പോള്‍ നഗരത്തിലുണ്ടാകുന്ന വിഭജനം ഒഴിവാക്കാന്‍ ഉളിയത്തടുക്ക വഴിയുള്ള ബൈപാസ് നല്ല ആശയമാണ്. എന്നാല്‍ നഗരത്തിലെ ആളുകളുടെ സുഖസൗകര്യത്തിന് വേണ്ടി ഉള്‍നാട്ടിലെ ജനങ്ങളെ ബലിയാടാക്കരുത്. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയുള്ള ബൈപാസിനെ സ്വാഗതം ചെയ്യുന്നു.  നിലവിലുള്ള ദേശീയപാത നാലുവരിയായി വികസിപ്പിക്കുമ്പോള്‍ ടൗണ്‍ഷിപ്പ് തന്നെ ഇല്ലാതാകും. അതിനുവേണ്ടി ഉളിയത്തടുക്ക ഭാഗത്തെ ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൂടെ ബൈപാസ് നിര്‍മ്മിക്കാവുന്നതാണ്. സ്ഥലവും, വീടും നഷ്ടമാകുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. ഇക്കാര്യത്തില്‍ ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാരിനോട് സഹകരിക്കണം. കാരണം നാലുവരിപ്പാതയില്ലാതെ നമുക്ക് മുന്നോട്ട് പോകാനാകില്ല. ജനസംഖ്യയോടൊപ്പം വാഹനങ്ങളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടാകുന്നുണ്ട്. അത് മനസ്സിലാക്കി റോഡ് വികസിപ്പിക്കണം.

സാധ്യത പരിശോധിക്കണം: ഹക്കീം കുന്നില്‍
ബൈപാസ് വേണം
Hakeeem Kunnil
ദേശിയ പാത വികസനവുമായി ബന്ധപ്പെട്ട് സി.പി.സി.ആര്‍.ഐ മുതല്‍ വിദ്യാനഗര്‍ വരെ ബൈപാസ് വേണമെന്നുള്ള ആവശ്യം മുന്‍നിര്‍ത്തി ഇതിനുള്ള സാധ്യത പരിശോധിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് ഹക്കീം കുന്നില്‍ പറഞ്ഞു. ദേശിയ പാത വികസനം വിവാദമുണ്ടാക്കി ഇല്ലാതാക്കാന്‍ ശ്രമിക്കരുതെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ അഭിപ്രായം. പുതിയ ബൈപാസ് ഉണ്ടായാല്‍ ആ പ്രദേശങ്ങളുടെ വികസനം കൂടി സാധ്യമാകും.  ദേശിയ പാത വികസനത്തില്‍ യൂത്ത് കോണ്‍ഗ്രസിന് വ്യക്തമായ വീക്ഷണമുണ്ട്. കെട്ടിടങ്ങളും ഭൂമിയും നഷ്ട്ടപെടുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കി ദേശിയ പാത നിര്‍മ്മിക്കണം. അതെ സമയം ബൈപാസിനുള്ള സാധ്യത കൂടി പരിശോധിക്കുന്നത് നല്ല കാര്യമാണ്. ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കണം ബൈപാസിനുള്ള സാധ്യത കണക്കിലെടുക്കേണ്ടതെന്നും ഹക്കീം കുന്നില്‍ കൂട്ടിച്ചേര്‍ത്തു. വിശാലമായ കാഴ്ചപ്പാടോടെ മാത്രമേ ദേശിയ പാത വികസനം ചര്‍ച്ചചെയ്യാവു എന്നും ഹക്കീം കൂട്ടിച്ചേര്‍ത്തു.

കാസര്‍കോട്ട് ബൈപാസിന് ആവശ്യമുയരുന്നു

Keywords: SAVE-KASARAGOD-TOWN, National highway, kasaragod, P.Karunakaran-MP, Siji Mathew, Moideen Kollampady, Hakeem Kunnil, Bypass

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL