city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുബഷിറയെയും നിയാസിനെയും ഹൈക്കോടതിയില്‍ ഹാജരാക്കി; രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 16/01/2017) ചെന്നൈയില്‍ പോലീസ് കണ്ടെത്തിയ പെരിയയിലെ സ്വകാര്യവിദ്യാഭ്യാസ സ്ഥാപനത്തിലെ പത്താംതരം വിദ്യാര്‍ത്ഥിനി മാണിക്കോത്ത് സ്വദേശിനി ഫാത്വിമത്ത് മുബഷിറയെയും ഇതേ സ്‌കൂളിലെ പ്ലസ്ടുവിദ്യാര്‍ത്ഥിയും ഹരിപുരം പുല്ലൂര്‍ സ്വദേശിയുമായ മുഹമ്മദ് നിയാസിനെയും തിങ്കളാഴ്ച രാവിലെ പോലീസ് ഹൈക്കോടതിയില്‍ ഹാജരാക്കി.

ഹൊസ്ദുര്‍ഗ് സി ഐ സി കെ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞദിവസം ചെന്നൈയില്‍ വെച്ചാണ് മുബഷിറയെയും കൂട്ടുകാരന്‍ നിയാസിനെയും കസ്റ്റഡിയിലെടുത്തത്. ഡിസംബര്‍ ഒമ്പതിനാണ് ഇരുവരെയും കാണാതായത്.  ചെന്നൈയിലെത്തിയ മുബഷിറയും നിയാസും ഒരു വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു. കേരള പോലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസ് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഇവരെ കണ്ടെത്തുകയും അവിടുത്തെ പോലീസിന് വിവരം നല്‍കുകയുമായിരുന്നു. ചെന്നൈ പോലീസ്  ചോദ്യം ചെയ്തതോടെ കാഞ്ഞങ്ങാട്ട് നിന്ന് നാടുവിട്ടെത്തിയതാണെന്ന് കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ മറുപടി നല്‍കി.
മുബഷിറയെയും നിയാസിനെയും ഹൈക്കോടതിയില്‍ ഹാജരാക്കി; രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു

ഒരു വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്താണ് മുഹമ്മദ് നിയാസ് ഉപജീവനമാര്‍ഗത്തിനുള്ള വരുമാനം കണ്ടെത്തിയത്. ഇതിനിടെ മുബഷിറയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കുകയും പെണ്‍കുട്ടിയെ ഹാജരാക്കാന്‍ കോടതി ഉത്തരവിറക്കുകയും ചെയ്തിരുന്നു. ആദ്യം കോടതി അനുവദിച്ച സമയപരിധിയില്‍ മുബഷിറയെ ഹാജരാക്കാന്‍ കഴിയാതിരുന്നതിനാല്‍ ജനുവരി 16ന് വൈകുന്നേരത്തിനകം കോടതിയില്‍ ഹാജരാക്കാനാണ് കോടതി നിര്‍ദേശമുണ്ടായത്.

മുഹമ്മദ് നിയാസ് തന്നെ തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നുമാണ് പെണ്‍കുട്ടി ഹൈക്കോടതിയില്‍ മൊഴി നല്‍കിയത്. നിയാസും താന്‍ തട്ടിക്കൊണ്ടുപോയതല്ലെന്ന് മൊഴി നല്‍കി. ഇതേ തുടര്‍ന്ന് കോടതി മുബഷിറയെയും നിയാസിനെയും രക്ഷിതാക്കളോടൊപ്പം വിട്ടയച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയായതിനാല്‍ നിയാസിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുക്കുമെന്നാണ് പോലീസ് പറയുന്നത്. അതേ സമയം നിയാസിനും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കടുത്ത നടപടിയൊന്നുമുണ്ടാകില്ല.


കാണാതായ മുബഷിറയേയും നിയാസിനേയും ചെന്നൈയില്‍ കണ്ടെത്തി
മുബഷിറയെ കണ്ടെത്താന്‍ ഹൈക്കോടതി പോലീസിന് സമയം അനുവദിച്ചു

മുബഷിറയെയും നിയാസിനെയും കാണാതായിട്ട് ഒരുമാസം പിന്നിട്ടു; ഇരുവരും തിരുവനന്തപുരത്തെ ഭീമാപള്ളിയിലുള്ളതായി സംശയം, അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് പോലീസ് ഹൈക്കോടതിയില്‍

നിയാസും മുബഷിറയും എവിടെ? ലോക്കല്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ല; കേസ് ക്രൈംബ്രാഞ്ചിന് കൈമാറണം: എം എസ് എഫ്

കോളജ് വിദ്യാര്‍ത്ഥിയെയും 10 ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും കാണാതായ സംഭവത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്താന്‍ ക്വട്ടേഷന്‍; അഡ്വാന്‍സ് വാങ്ങി മുങ്ങിയ 4 പേര്‍ക്കെതിരെ കേസ്

കോളജ് വിദ്യാര്‍ത്ഥിയെയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും കാണാതായ സംഭവത്തില്‍ പോലീസ് ലൂക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കി

Keywords:  Kasaragod, Kerala, Kanhangad, Missing, Police, Investigation, High-Court, Family, complaint, Mubashira and Niyas produced before HC; leave with parents.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia