city-gold-ad-for-blogger

തൃക്കരിപ്പൂരില്‍ അക്രമം നടത്തിയത് ബൈക്കിലെത്തിയ മുഖംമൂടി സംഘമെന്ന് പരാതി; 5 പേര്‍ക്കെതിരെ കേസ്

തൃക്കരിപ്പൂര്‍: (www.kasargodvartha.com 20/10/2015) തൃക്കരിപ്പൂരില്‍ അക്രമം നടത്തിയത് ബൈക്കിലെത്തിയ മുഖംമൂടി സംഘമെന്ന് പരാതി. കാളീശ്വരം ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിരാമന്‍ നല്‍കിയ പരാതിയില്‍ പോലീസ് അഞ്ച് പേര്‍ക്കെതിരെ രാത്രി തന്നെ കേസെടുത്തിരുന്നു. നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ട്യൂബ്‌ലൈറ്റുകളും മറ്റും തകര്‍ത്തതിനാണ് ക്ഷേത്ര പ്രസിഡന്റിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെ കേസെടുത്തത്.

അതേസമയം ക്ഷേത്രത്തിന്റെ ഭാരവാഹികളായ കാളീശ്വരത്തെ സജിത്ത് (27), സജിത്ത് (32) എന്നിവരെ പരിക്കുകളോടെ തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം പടരാതിരിക്കാന്‍ പോലീസ് ജാഗ്രത പാലിച്ചുവരികയാണ്. സര്‍വ്വകക്ഷിയോഗം ചേരുന്നതിനും പോലീസ് നടപടി തുടങ്ങിയിട്ടുണ്ട്. കാസര്‍കോട് നിന്നും കണ്ണൂരില്‍നിന്നും കൂടുതല്‍ പോലീസിനെ പ്രശ്‌നബാധിത സ്ഥലങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. 

അതേസമയം വീട് തകര്‍ത്തതിലും രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസ് തകര്‍ത്തതിലും വാഹനം തകര്‍ത്തതിനും കൊടിമരങ്ങള്‍ നശിപ്പിക്കപ്പെട്ടതിലും പോലീസില്‍ ബന്ധപ്പെട്ടവര്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയിലും പോലീസ് കേസ് നടപടി സ്വീകരിച്ചുവരികയാണെന്ന് നീലേശ്വരം സി ഐ കെ ഇ പ്രേമചന്ദ്രന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് കാഞ്ഞങ്ങാട് ഡി വൈ എസ് പി ഹരിഷ് ചന്ദ്ര നായിക്കും അറിയിച്ചു.
തൃക്കരിപ്പൂരില്‍ അക്രമം നടത്തിയത് ബൈക്കിലെത്തിയ മുഖംമൂടി സംഘമെന്ന് പരാതി; 5 പേര്‍ക്കെതിരെ കേസ്

Related News:
തൃക്കരിപ്പൂരില്‍ അക്രമം പടരുന്നു; പാര്‍ട്ടി ഓഫീസുകളും വീടുകളും വാഹനങ്ങളും തകര്‍ത്തു; ഹര്‍ത്താല്‍ പൂര്‍ണം

തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ ചൊവ്വാഴ്ച സംഘ് പരിവാര്‍ ഹര്‍ത്താല്‍

തൃക്കരിപ്പൂരില്‍ സംഘര്‍ഷം; ഇരു വിഭാഗങ്ങള്‍ ഏറ്റുമുട്ടി

Keywords: Harthal, Clash, Police, Kasaragod, Hartha in Trikaripur, Kanhangad, Kerala, Panchayath, Trikaripur, Who is behind Trikaripur attacks?, Fashion Gold.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia