തൃക്കരിപ്പൂരില്‍ സംഘര്‍ഷം; ഇരു വിഭാഗങ്ങള്‍ ഏറ്റുമുട്ടി
Oct 19, 2015, 23:47 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 19/10/2015) വെള്ളാപ്പ് - പേക്കടം എന്നിവിടങ്ങളിൽ ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്തു. റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ചാണ് സംഘര്‍ഷം തുടങ്ങിയത്.
തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ ഉണ്ടായ നിസാര പ്രശ്നം പറഞ്ഞു തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പരിഹരിക്കാന്‍ കഴിയാതെ വന്നതോടെയാണ് സംഘര്‍ഷമായി വളര്‍ന്നത്. ഇതേതുടര്‍ന്ന് രണ്ട് ഭാഗങ്ങളിലായി സംഘടിച്ച് ഏറ്റുമുട്ടുകയായിരുന്നു.
വിവരമറിഞ്ഞ് കാഞ്ഞങ്ങാട് ഡിവൈഎസ്പി ഹരിശ്ചന്ദ്ര നായിക്, നീലേശ്വരം സി.ഐ. കെ.ഇ പ്രേമചന്ദ്രന്, ചന്തേര എസ്.ഐ. എം. രാജേഷ് തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥര്‍ തൃക്കരിപ്പൂരില്‍ എത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി. കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

Keywords : Trikaripur, Clash, Police, Kasaragod, Kerala, Kanhangad, Railway Station, Monday.