തൃക്കരിപ്പൂരില്‍ അക്രമം പടരുന്നു; പാര്‍ട്ടി ഓഫീസുകളും വീടുകളും വാഹനങ്ങളും തകര്‍ത്തു; ഹര്‍ത്താല്‍ പൂര്‍ണം
Oct 20, 2015, 11:22 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 20/10/2015) വെള്ളാപ്പ് - പേക്കടം - മണിയനൊടി പ്രദേശങ്ങളില്‍ തിങ്കളാഴ്ച രാത്രിമുതല്‍ ഉണ്ടായ സംഘര്‍ഷം പടരുന്നു. പാര്‍ട്ടി ഓഫീസുകളും വീടുകളും വാഹനങ്ങളും തകര്‍ത്തു. അക്രമത്തിനിടെ പിടികൂടിയ തൃക്കരിപ്പൂര്‍ വടക്കേ കൊവ്വലിലെ മൂസീഫ് എന്നയുവാവിനെ പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാളേശ്വരം ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച ട്യൂബ് ലൈറ്റുകളും മറ്റും തകര്‍ത്തതിനെതുടര്‍ന്നാണ് ഇവിടെ സംഘര്‍ഷം ഉടലെടുത്തത്. ഇതിന് ശേഷം തൃക്കരിപ്പൂര്‍ മിനി സ്റ്റേഡിയത്തിന് വടക്കുവശത്തെ മാരാര്‍ജി മന്ദിരം ഒരു സംഘം അടിച്ചുതകര്‍ക്കുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന ടി വിയും ഫര്‍ണിച്ചറും ജനല്‍ ഗ്ലാസുകള്‍ എന്നിവയും പൂര്‍ണമായും തല്ലിതകര്‍ത്തു. ഇതിന് തൊട്ടുപിന്നാലെ മുസ്ലിം ലീഗ് മണിയനൊടി ഓഫീസായ പാണക്കാട് പൂക്കോയ തങ്ങള്‍ സ്മാരക മന്ദിരവും അടിച്ചുതകര്‍ത്തു. ഇതിന് ശേഷം മണിയനൊടിയിലെ സക്കറിയയുടെ മിനി ലോറിയും എറിഞ്ഞുതകര്‍ത്തു.
മണിയനൊടിയിലെ റംലത്തിന്റെ വീടും കല്ലെറിഞ്ഞ് തകര്‍ത്തു. കാളിശ്വരം ക്ഷേത്രത്തിന് സമീപം റോഡില്‍ സ്ഥാപിച്ചിരുന്ന ബി ജെ പിയുടെ കൊടിമരവും തകര്‍ത്തിട്ടുണ്ട്. കാഞ്ഞങ്ങാട് ഡി വൈ എസ് പി ഹരിശ് ചന്ദ്ര നായിക്ക്, നീലേശ്വരം സി ഐ കെ ഇ പ്രേമചന്ദ്രന്‍, ചന്തേര എസ് ഐ എം രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ പോലീസ് ബന്തവസ് ഏര്‍പെടുത്തിയിട്ടുണ്ട്.
അതിനിടെ തൃക്കരിപ്പൂരില്‍നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനംചെയ്ത ഹര്‍ത്താല്‍ പൂര്‍ണമാണ്. തൃക്കരിപ്പൂര്‍ ടൗണില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹന ഉപരോധം സൃഷ്ടിച്ചിരിക്കുകയാണ്.

Related News:
തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ ചൊവ്വാഴ്ച സംഘ് പരിവാര്‍ ഹര്‍ത്താല്‍
തൃക്കരിപ്പൂരില്‍ സംഘര്‍ഷം; ഇരു വിഭാഗങ്ങള്‍ ഏറ്റുമുട്ടി
Keywords: Kanhangad, Kerala, Panchayath, Trikaripur, Harthal, Clash, Police, Kasaragod, Hartha in Trikaripur.