ഫഹദിന്റെ സ്‌കൂള്‍ യൂണിഫോം ഇട്ട ഈ ഫോട്ടോ ഇന്ന് പിതാവ് മൊബൈലില്‍ എടുത്തത്
Jul 9, 2015, 18:00 IST
പെരിയ: (www.kasargodvartha.com 09/07/2015) പെരിയയില്‍ യുവാവ് ക്രൂരമായി കൊലപ്പെടുത്തിയ ഫഹദിന്റെ (എട്ട്) സ്‌കൂള്‍ യൂണിഫോമിട്ട ഈ ഫോട്ടോ ഇന്ന് (വ്യാഴാഴ്ച) രാവിലെ സ്‌കൂളില്‍ പോകുന്നതിന് മുമ്പ് പിതാവ് അബ്ബാസ് എടുത്തതാണ്. സ്‌കോളര്‍ഷിപ്പ് ആവശ്യത്തിന് സ്‌കൂളിലേക്ക് ഫോട്ടോ വേണമെന്ന് ഫഹദ് പിതാവിനെ അറിയിച്ചിരുന്നു. ഫോട്ടോ ഇന്നുതന്നെ വേണമെന്ന് ഫഹദ് രാവിലെ സ്‌കൂളിലേക്ക് പോകുന്നതിന് മുമ്പ് പിതാവിനോട് വാശിപ്പിടിച്ചിരുന്നു.
രാവിലെ സ്റ്റുഡിയോ തുറന്നിട്ടുണ്ടാകില്ലെന്നും പിന്നീട് സ്‌കൂളില്‍ വന്ന് കൂട്ടികൊണ്ടുപോയി സ്റ്റുഡിയോയില്‍നിന്നും ഫോട്ടോയെടുക്കാമെന്ന് പറഞ്ഞെങ്കിലും സമ്മതിച്ചില്ല. പിതാവിന്റെ കയ്യിലുള്ള മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുത്താല്‍ മതിയെന്നും ഇത് ഫോട്ടോയാക്കി സ്‌കൂളിലെത്തിക്കണമെന്നും ഫഹദ് പിതാവിനെ അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് അബ്ബാസ് മകന്റെ സ്‌കൂള്‍ യൂണിഫോം അണിഞ്ഞ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയത്.
ഇതിന് ശേഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന സഹോദരി ഷൈലയ്ക്കും മറ്റു രണ്ട് സഹപാഠികള്‍ക്കുമൊപ്പം ഒരു കിലോമീറ്റര്‍ ദൂരെയുള്ള സ്‌കൂളിലേക്ക് പുറപ്പെട്ടതായിരുന്നു ഫഹദ്. കാട് നിറഞ്ഞ വഴിയിലൂടെയാണ് ഇവര്‍ സ്ഥിരമായി നടന്നുപോകാറുള്ളത്. ചിലപ്പോള്‍ പിതാവ് അബ്ബാസ് ഓട്ടോയില്‍ സ്‌കൂളില്‍ കൊണ്ടുവിടാറുണ്ട്. എന്‍ഡോ സള്‍ഫാന്‍ മൂലം ഫഹദിന്റെ കാലിന് അല്‍പം വളവുണ്ട്. അതുകൊണ്ടുതന്നെ നടത്തത്തില്‍ അല്‍പം പിറകിലായിരുന്നു ഫഹദ്.
ഇതിനിടയിലാണ് റോഡരികില്‍ കാടുവെട്ടിത്തെളിക്കുകയായിരുന്ന വിജയന്‍ കത്തിയുമായി ഇവര്‍ക്കുനേരെ പാഞ്ഞടുത്ത് കത്തിവീശിയത്. ഷൈലയും മറ്റുള്ളവരും ഇതുകണ്ട് ഭയന്നോടി. പിറകിലായിരുന്ന ഫഹദിനെ പ്രതി വിജയന്‍ മൂര്‍ച്ചയേറിയ കത്തികൊണ്ട് പുറത്തും കഴുത്തിനുമായി മൂന്നുതവണ വെട്ടുകയായിരുന്നു. പിന്നീട് ഷൈലയ്ക്കുനേരെ പാഞ്ഞടുത്തപ്പോള്‍ എസ്.എസ്.എല്‍.സി. വിദ്യാര്‍ത്ഥിയായ മുതിര്‍ന്ന കുട്ടി ഷൈലയെ വലിച്ചുകൊണ്ടോടി നാട്ടുകാരോട് വിവരം പറയുകയായിരുന്നു.
നാട്ടുകാരെത്തുമ്പോഴേക്കും ഫഹദ് മരിച്ചിരുന്നു. പ്രതിയെ പിന്നീട് തൊട്ടടുത്ത് നിന്നും നാട്ടുകാര്‍ പിടികൂടി. തെങ്ങുകയറ്റത്തൊഴിലാളിയായിരുന്നു വിജയന്‍. രണ്ട് വര്‍ഷം മുമ്പ് ട്രെയിനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് പോലീസില്‍ ഫോണ്‍ ചെയ്തതിന്റെ പേരില്‍ വിജയനെ കസ്റ്റഡിയിലെടുക്കുകയും മാനസികാസ്വാസ്ഥ്യമുള്ളതിനാല്‍ വീടുകാരെ വിളിച്ചുവരുത്തി ചികിത്സയ്ക്ക് അയക്കുകയും ചെയ്തിരുന്നു.
ഈ സംഭവത്തില്‍ പത്രങ്ങള്‍ക്ക് തന്റെ ഫോട്ടോയും വാര്‍ത്തയും നല്‍കിയത് അയല്‍വാസിയായ അബ്ബാസാണെന്ന് വിജയന്‍ സംശയിച്ചിരുന്നു. ഇതുകൂടാതെ കഴിഞ്ഞദിവസം അബ്ബാസ് വിജയന്റെ വീട്ടിലെ പൂച്ചയെ കല്ലെറിഞ്ഞുവെന്നുപറഞ്ഞും പ്രശ്‌നം ഉണ്ടായിരുന്നു. ഇതെല്ലാമായിരിക്കാം ഫഹദിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
Related News:
പെരിയ കല്യോട്ട് സ്‌കൂളിലേക്ക് പോവുകയായിരുന്ന എട്ട് വയസ്സുകാരനെ മൃഗീയമായി വെട്ടിക്കൊന്നു
വിദ്യാര്‍ത്ഥിയുടെ കൊല: പ്രതി പിടിയില്‍
മൂന്നാം ക്ലാസുകാരന്റെ ക്രൂരമായ കൊല: വിറങ്ങലിച്ച് കല്ല്യോട്ട് ഗ്രാമം; ഞെട്ടല്‍ മാറാതെ സഹപാഠികള്‍, പ്രതി അറസ്റ്റില്‍

Keywords : Photo, Father, Capture, Accused, Fahad Murder Case, Kasaragod, Periya, Kerala, Student, Murder, Custody, Police, This photo captured today, Advertisement Mahathma College Kumbala.