city-gold-ad-for-blogger

പെരിയ കല്യോട്ട് സ്‌കൂളിലേക്ക് പോവുകയായിരുന്ന എട്ട് വയസ്സുകാരനെ മൃഗീയമായി വെട്ടിക്കൊന്നു


പെരിയ: (www.kasargodvartha.com 09/07/2015) പെരിയ കല്യോട്ട് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ എട്ട് വയസ്സുകാരനെ മൃഗീയമായി വെട്ടിക്കൊന്നു. പെരിയ കല്യോട്ട് ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ഫഹദാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 9.15 മണിയോടെ മൂന്ന് സഹപാഠികളോടൊപ്പം സ്‌കൂളിലേക്ക് പോവുകയായിരുന്ന ഫഹദിനെ പിറകിലൂടെയെത്തിയ ഒരാളാണ് വലിയ കത്തികൊണ്ട് വെട്ടിക്കൊന്നത്. 

വെട്ടേറ്റ് കുട്ടിയുടെ പുറംഭാഗം പിളര്‍ന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ കുട്ടിമരിച്ചു. സ്‌കൂളിന് 800 മീറ്റര്‍ അകലെവെച്ചാണ് സംഭവം. പെരിയ കല്യോട്ട് മുസ്ലിം പള്ളിക്ക് സമീപത്തെ ഓട്ടോ ഡ്രൈവറായ അബ്ബാസ് - ആഇശ ദമ്പതികളുടെ മകനാണ്  മരിച്ച ഫഹദ്. വിവരമറിഞ്ഞ് ബേക്കല്‍ - അമ്പലത്തറ പോലീസ് സ്ഥലത്തെത്തി. കൊലയ്ക്കുപയോഗിച്ച കത്തി സംഭവസ്ഥലത്തുനിന്നും കണ്ടെടുത്തിട്ടുണ്ട്. സഹോദരങ്ങള്‍: സൗദ, സഹദ്, ഉമൈറ, ഷഹല, നെഹറ.

Continue reading:
വിദ്യാര്‍ത്ഥിയുടെ കൊല: പ്രതി പിടിയില്‍

പെരിയ കല്യോട്ട് സ്‌കൂളിലേക്ക് പോവുകയായിരുന്ന എട്ട് വയസ്സുകാരനെ മൃഗീയമായി വെട്ടിക്കൊന്നു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Periya, Kerala, Student, Murder, Custody, Police, Advertisement Koolikkad. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia