city-gold-ad-for-blogger

മൂന്നാം ക്ലാസുകാരന്റെ ക്രൂരമായ കൊല: വിറങ്ങലിച്ച് കല്ല്യോട്ട് ഗ്രാമം; ഞെട്ടല്‍ മാറാതെ സഹപാഠികള്‍, പ്രതി അറസ്റ്റില്‍


പെരിയ: (www.kasargodvartha.com 09/07/2015) പെരിയ കല്ല്യോട്ട് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി വെട്ടിക്കൊന്ന സംഭവത്തിന്റെ ആഘാതത്തിലാണ് കല്ല്യോട്ട് ഗ്രാമം. രാവിലെ ഉമ്മയ്ക്ക് മുത്തംനല്‍കി അയല്‍വാസികളായ മറ്റു മൂന്ന് കുട്ടികളോടൊപ്പം കല്ല്യോട്ട് ഗവണ്‍മെന്റ് ഹൈസ്‌കൂളിലേക്ക് നടന്നുപോവുകയായിരുന്ന കണ്ണോത്തെ ഫഹദ് (എട്ട്) ആണ് മൃഗീയമായി വെട്ടേറ്റ് മരിച്ചത്. കണ്ണോത്തെ ഓട്ടോ ഡ്രൈവര്‍ അബ്ബാസ് -  ആഇശ ദമ്പതികളുടെ മകനാണ് മരിച്ച ഫഹദ്.

മൂന്നാം ക്ലാസുകാരന്റെ ക്രൂരമായ കൊല: വിറങ്ങലിച്ച് കല്ല്യോട്ട് ഗ്രാമം; ഞെട്ടല്‍ മാറാതെ സഹപാഠികള്‍, പ്രതി അറസ്റ്റില്‍മാനസികരോഗിയായ കണ്ണോത്തെ വിജയന്‍ (30) ആണ് കുട്ടിയെ കൊലപ്പെടുത്തിയത്. സംഭവ സ്ഥലത്തിന് അല്‍പം അകലെവെച്ച് ഇയാളെ നാട്ടുകാര്‍ പിടികൂടി ക്രൂരമായി മര്‍ദിച്ചശേഷം പിടിച്ചുകെട്ടി പോലീസിലേല്‍പിക്കുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് ട്രെയിനിന് ബോംബ് വെച്ചിട്ടുണ്ടെന്ന് പോലീസിന് ഫോണ്‍ ചെയ്തതിന്റെ പേരില്‍ വിജയനെ നേരത്തേ പോലീസ് പിടികൂടിയിരുന്നു. പിന്നീട് മാനസികരോഗിയായതിനാല്‍ ഇയാളെ പോലീസ് വിട്ടയക്കുകയാരുന്നു.

കൂട്ടുകാരോടൊപ്പം റോഡിലൂടെ നടന്നുപോവുകയായിരുന്ന ഫഹദിനെ മറ്റുകുട്ടികളെയെല്ലാം ഭയപ്പെടുത്തി ഓടിച്ച ശേഷം വിജയന്‍ കയ്യില്‍ കരുതിയിരുന്ന വലിയ കത്തികൊണ്ട് പിറകില്‍നിന്നും വെട്ടുകയായിരുന്നു. കുട്ടിയുടെ പുറംഭാഗം പിളര്‍ന്നുപോയിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ കുട്ടി ചോരവാര്‍ന്ന് മരിച്ചു. വിജയന്‍ കുട്ടിയെ ഇത്രയും ക്രൂരമായി കൊലപ്പെടുത്തിയതിന്റെ കാരണം തേടുകയാണ് നാട്ടുകാര്‍. സംഭവമറിഞ്ഞ് ഒഴുകിയെത്തിയ സ്ത്രീകളും കുട്ടികളുമടക്കമുള്ള വലിയ ജനസഞ്ചയം ഈ ദുരന്തകാഴ്ച കാണാന്‍കഴിയാതെ കണ്ണുപൊത്തുകയായിരുന്നു. യാതൊരു പ്രകോപനവും കുട്ടികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നാണ് കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ അധ്യാപകരോട് പറഞ്ഞത്.

കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. ഹരിശ് ചന്ദ്രനായ്ക്ക്, സി.ഐ. യു. പ്രേമന്‍, ബേക്കല്‍ എസ്.ഐ. പി. നാരായണന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോകും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News:
പെരിയ കല്യോട്ട് സ്‌കൂളിലേക്ക് പോവുകയായിരുന്ന എട്ട് വയസ്സുകാരനെ മൃഗീയമായി വെട്ടിക്കൊന്നു

വിദ്യാര്‍ത്ഥിയുടെ കൊല: പ്രതി പിടിയില്‍
മൂന്നാം ക്ലാസുകാരന്റെ ക്രൂരമായ കൊല: വിറങ്ങലിച്ച് കല്ല്യോട്ട് ഗ്രാമം; ഞെട്ടല്‍ മാറാതെ സഹപാഠികള്‍, പ്രതി അറസ്റ്റില്‍

മൂന്നാം ക്ലാസുകാരന്റെ ക്രൂരമായ കൊല: വിറങ്ങലിച്ച് കല്ല്യോട്ട് ഗ്രാമം; ഞെട്ടല്‍ മാറാതെ സഹപാഠികള്‍, പ്രതി അറസ്റ്റില്‍
കൊലപാതകം നടന്ന കല്ല്യോട്ട് ചാന്തന്‍മുള്ളില്‍ പോലീസ് തെളിവെടുപ്പിനെത്തിയപ്പോള്‍

Keywords : Kasaragod, Periya, Kerala, Student, Murder, Custody, Police, What is behind Fahad's murder, Advertisement Royal Silks. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia