ബോട്ട് പട്രോളിംഗ് തുടങ്ങി; പോലീസ് കഞ്ചാവ് വേട്ട തുടരുമ്പോള്‍ എക്സൈസ് ആലസ്യത്തില്‍
Apr 10, 2013, 21:59 IST
കാസര്‍കോട്: പോലീസ് തുടര്ചായായി കഞ്ചാവ് വേട്ട തുടരുമ്പോള്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ പിടികൂടാന്‍ നിയോഗിക്കപ്പെട്ട എക്സൈസ് ഉദ്യോഗസ്ഥര്‍ ആലസ്യത്തില്‍ കഴിയുന്നു. മദ്യം, മയക്കുമരുന്ന്, സ്പിരിറ്റ് തുടങ്ങിയ ലഹരി വസ്തുക്കള്‍ പിടികൂടാനാണ് എക്സൈസിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും നടപടി സ്വീകരിക്കുകയും ചെയ്യുന്നത് പോലീസ് സേനയാണ്.
വിഷു ആഘോഷം കൊഴുപ്പിക്കാന്‍ വന്‍ തോതില്‍ മദ്യവും സ്പിരിറ്റും ലഹരി വസ്തുക്കളും കേരളത്തിലേക്ക് അതിര്‍ത്തി മാര്‍ഗവും മറ്റും കടത്തുമ്പോഴും ഒരു നടപടിയും സ്വീകരിക്കാതെ എക്സൈസ് ഉറക്കത്തിലാണ്. മുന്‍ കാലങ്ങളില്‍ ആഘോഷ വേളകളില്‍ സംയുക്ത റെയ്ഡും പരിശോധനയും നടക്കാറുണ്ടെങ്കലും ഇത്തവണ ഒരു പരിശോധന പോലും ഇനിയും തുടങ്ങിയിട്ടില്ല. എക്സൈസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാകാതിരിക്കുന്നത് മാഫിയ സംഘങ്ങളുടെ ഇടപെടലുകളും സ്വീധീനവും മൂലമാണെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.
മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയ കേസുകള്‍ കൈകാര്യം ചെയ്യാന്‍ എക്സൈസില്‍ ആന്റി നാര്‍കോട്ടിക്ക് സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ജില്ലയില്‍ പല ഭാഗത്തുനിന്നും പ്രത്യേകിച്ച് കാസര്‍കോട്ടു നിന്നും അഞ്ചിലധികം തവണ പോലീസ് വന്‍തോതില്‍ കഞ്ചാവ് വേട്ട നടത്തിയിട്ടും എക്സൈസിന് ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. എക്സൈസ് ഡിപാര്‍ട്ട്മെന്റിന് ഇപ്പോള്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരും വാഹനങ്ങളും മറ്റ് സംവിധാനങ്ങളും ഉണ്ട്. എന്നിട്ട് പോലും എക്സൈസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ല.
അഞ്ചോളം കേസുകളിലായി 3.16 ക്വിന്റല്‍ കഞ്ചാവാണ് കഴിഞ്ഞ ഒന്നര മാസത്തിനിടെ ഷാഡോ പോലീസും സ്പെഷ്യല്‍ ടീമും ചേര്‍ന്ന് പിടികൂടിയത്. എസ്.പി എസ്. സുരേന്ദ്രന്, ഡി.വൈ.എസ്.പി. മോഹന ചന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഷാഡോ പോലീസാണ് വന്‍ കഞ്ചാവ് മാഫിയയുടെ പ്രവര്‍ത്തനം ചെറിയ തോതിലെങ്കിലും തടഞ്ഞിരിക്കുന്നത്. ഏതാണ്ട് 300 ക്വിന്റലോളം കഞ്ചാവ് കാസര്‍കോട് ജില്ലയിലെ വിവധ രഹസ്യ കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ടാകാമെന്നാണ് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന് വെളിപ്പെടുത്തിയത്.
പോലീസ് പിടികൂടിയത് ഇതിന്റെ പത്ത് ശതമാനം പോലും വരില്ല. സമാനമായ മറ്റൊരു കാര്യം അനധികൃത മണല്‍ കടത്തും മണല്‍ ഖനനവും തടയാന്‍ ബാധ്യസ്ഥരായ റവന്യു, ജിയോളജി, തുറമുഖ വകുപ്പുകള്‍ അവരുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നില്ലെന്നതാണ്. ഈ ജോലിയും പോലീസിന്റെ തലയിലാണ് ഇപ്പോള്‍.
പുഴകളില്‍ നിന്നും അനധികൃതമായി മണല്‍ കടത്തുന്നത് തടയാന്‍ ബുധനാഴ്ച മുതല്‍ പോലീസ് ബോട്ട് പട്രോളിംഗും തുടങ്ങിയിട്ടുണ്ട്. റിവര്‍ മാനേജ്മെന്റിന്റെ ഫണ്ടില്‍ നിന്നും തുക ഉപയോഗിച്ച് 24 മണിക്കൂറും പുഴകളില്‍ ബോട്ട് പട്രോളിംഗ് തുടരും. നിശ്ചയിച്ച സമയം മാത്രമെ തോണികളില്‍ മണല്‍ വാരാന്‍ അനുവദിക്കുകയുള്ളു. അല്ലാത്ത തോണികള്‍ പിടിച്ചെടുക്കും. പോലീസിന് ജോലി ഭാരം കൂടുമ്പോഴും മറ്റ് വകുപ്പുകള്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കാത്തത് അഴിമതിക്കും കൈക്കൂലിക്കും വേണ്ടിയാണെന്നത് വ്യക്തമാണ്.
Related News:
വീണ്ടും കഞ്ചാവ് വേട്ട; 1 ക്വിന്റല്‍ കഞ്ചാവുമായി കാസര്‍കോട്ട് യുവാവ് പിടിയില്‍
ട്രെയിനില്‍ കഞ്ചാവ് കടത്താന്‍ ശ്രമം; അറസ്റ്റിലായ സ്ത്രീയെ കോടതിയില്‍ ഹാജരാക്കി
വിഷു ആഘോഷം കൊഴുപ്പിക്കാന്‍ വന്‍ തോതില്‍ മദ്യവും സ്പിരിറ്റും ലഹരി വസ്തുക്കളും കേരളത്തിലേക്ക് അതിര്‍ത്തി മാര്‍ഗവും മറ്റും കടത്തുമ്പോഴും ഒരു നടപടിയും സ്വീകരിക്കാതെ എക്സൈസ് ഉറക്കത്തിലാണ്. മുന്‍ കാലങ്ങളില്‍ ആഘോഷ വേളകളില്‍ സംയുക്ത റെയ്ഡും പരിശോധനയും നടക്കാറുണ്ടെങ്കലും ഇത്തവണ ഒരു പരിശോധന പോലും ഇനിയും തുടങ്ങിയിട്ടില്ല. എക്സൈസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാകാതിരിക്കുന്നത് മാഫിയ സംഘങ്ങളുടെ ഇടപെടലുകളും സ്വീധീനവും മൂലമാണെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.
മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയ കേസുകള്‍ കൈകാര്യം ചെയ്യാന്‍ എക്സൈസില്‍ ആന്റി നാര്‍കോട്ടിക്ക് സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ജില്ലയില്‍ പല ഭാഗത്തുനിന്നും പ്രത്യേകിച്ച് കാസര്‍കോട്ടു നിന്നും അഞ്ചിലധികം തവണ പോലീസ് വന്‍തോതില്‍ കഞ്ചാവ് വേട്ട നടത്തിയിട്ടും എക്സൈസിന് ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. എക്സൈസ് ഡിപാര്‍ട്ട്മെന്റിന് ഇപ്പോള്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരും വാഹനങ്ങളും മറ്റ് സംവിധാനങ്ങളും ഉണ്ട്. എന്നിട്ട് പോലും എക്സൈസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ല.
അഞ്ചോളം കേസുകളിലായി 3.16 ക്വിന്റല്‍ കഞ്ചാവാണ് കഴിഞ്ഞ ഒന്നര മാസത്തിനിടെ ഷാഡോ പോലീസും സ്പെഷ്യല്‍ ടീമും ചേര്‍ന്ന് പിടികൂടിയത്. എസ്.പി എസ്. സുരേന്ദ്രന്, ഡി.വൈ.എസ്.പി. മോഹന ചന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഷാഡോ പോലീസാണ് വന്‍ കഞ്ചാവ് മാഫിയയുടെ പ്രവര്‍ത്തനം ചെറിയ തോതിലെങ്കിലും തടഞ്ഞിരിക്കുന്നത്. ഏതാണ്ട് 300 ക്വിന്റലോളം കഞ്ചാവ് കാസര്‍കോട് ജില്ലയിലെ വിവധ രഹസ്യ കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ടാകാമെന്നാണ് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന് വെളിപ്പെടുത്തിയത്.
![]() |
| File Photo |
പുഴകളില്‍ നിന്നും അനധികൃതമായി മണല്‍ കടത്തുന്നത് തടയാന്‍ ബുധനാഴ്ച മുതല്‍ പോലീസ് ബോട്ട് പട്രോളിംഗും തുടങ്ങിയിട്ടുണ്ട്. റിവര്‍ മാനേജ്മെന്റിന്റെ ഫണ്ടില്‍ നിന്നും തുക ഉപയോഗിച്ച് 24 മണിക്കൂറും പുഴകളില്‍ ബോട്ട് പട്രോളിംഗ് തുടരും. നിശ്ചയിച്ച സമയം മാത്രമെ തോണികളില്‍ മണല്‍ വാരാന്‍ അനുവദിക്കുകയുള്ളു. അല്ലാത്ത തോണികള്‍ പിടിച്ചെടുക്കും. പോലീസിന് ജോലി ഭാരം കൂടുമ്പോഴും മറ്റ് വകുപ്പുകള്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കാത്തത് അഴിമതിക്കും കൈക്കൂലിക്കും വേണ്ടിയാണെന്നത് വ്യക്തമാണ്.
Related News:
വീണ്ടും കഞ്ചാവ് വേട്ട; 1 ക്വിന്റല്‍ കഞ്ചാവുമായി കാസര്‍കോട്ട് യുവാവ് പിടിയില്‍
ട്രെയിനില്‍ കഞ്ചാവ് കടത്താന്‍ ശ്രമം; അറസ്റ്റിലായ സ്ത്രീയെ കോടതിയില്‍ ഹാജരാക്കി
ഒന്നേക്കാല്‍ കിലോ കഞ്ചാവുമായി യുവാവിനെ പാര്‍ക്കില്‍ നിന്നും അറസ്റ്റുചെയ്തു
ഗള്‍ഫിലേക്ക് കൊണ്ടുപോകാന്‍ ഏല്പിച്ച അച്ചാറിനൊപ്പം കഞ്ചാവ് പൊതികള്‍
കഞ്ചാവുമായി 2 പേര് അറസ്റ്റില്‍

കുമ്പളയിലും മൊഗ്രാലിലും കഞ്ചാവ് വില്‍പ്പന സജീവം
രഹസ്യ അറകളുള്ള കാറില്‍ 54 കിലോ കഞ്ചാവ് കടത്തിയ 3 പേര് അറസ്റ്റില്‍
Keywords: Police, Kanjavu, Liquor, Case, Arrest, River, Boat, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.