കഞ്ചാവുമായി 2 പേര്‍ അറസ്റ്റില്‍
Nov 21, 2012, 18:16 IST
കാസര്‍കോട്: കഞ്ചാവുമായി രണ്ടു പേരെ എക്സൈസ് അറസ്റ്റു ചെയ്തു. ഉപ്പള സ്വദേശി അബ്ദുല്ല (51), കാസര്‍കോട് തായലങ്ങാടിയിലെ കേയി വളപ്പില്‍ റാംമ്പോ എന്ന അബ്ദുല്‍ ഖാദര്‍ (45) എന്നിവരെയാണ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ ബി. അന്‍ഷാദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
അബ്ദുല്ലയെ 180 ഗ്രാം കഞ്ചാവുമായി ഉപ്പളയില്‍ വെച്ചും അബ്ദുല്‍ ഖാദറിനെ 150 ഗ്രാം കഞ്ചാവുമായി കാസര്‍കോട് റെയില്‍വെ സ്റ്റേഷന് റോഡില്‍ വെച്ചുമാണ് അറസ്റ്റു ചെയ്തത്. പ്രതികളെ പിടികൂടിയ സംഘത്തില്‍ എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ വി.വി. പ്രസന്ന കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.കെ. ബാലകൃഷ്ണന്‍, അജീഷ് എന്നിവരും ഉണ്ടായിരുന്നു.

Keywords: Kanjavu, Arrest, Kasaragod, Thayalangadi, Uppala, Inspector, Railway station, Road, Rambo,Kerala