തളങ്കരയില്‍ ഒരു ക്വിന്റല്‍ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ ഇടനിലക്കാരിയായ വീട്ടമ്മയും പ്രതി
Mar 21, 2013, 12:46 IST
കാസര്‍കോട്: തളങ്കര ഹൊന്നമൂലയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ നിന്നും ഒരു ക്വിന്റലും 11 കിലോയും തൂക്കംവരുന്ന കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ ഇടനിലക്കാരിയായ വീട്ടമ്മയെ പോലീസ് പ്രതിചേര്‍ത്തു. സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തളങ്കര ഹൊന്നമൂല വാടക ക്വാര്‍ട്ടേഴ്സിലെ ഉസ്മാനെന്ന ഫില്‍ട്ടര്‍ ഹുസൈനെ (30) പോലീസ് അറസ്റ്റുചെയ്തിരുന്നു. ഉസ്മാന്റെ ബന്ധുവായ സഫ്രിയയ്ക്കെതിരെയാണ് കേസെടുത്തത്.
സഫ്രിയയുടെ വാടക ക്വാര്‍ട്ടേഴ്സിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കാസര്‍കോട് ജില്ലയില്‍ പലയിടത്തും കഞ്ചാവ് എത്തിക്കുന്ന ഇടനിലക്കാരനാണ് അറസ്റ്റിലായ ഉസ്മാന്. ഇടുക്കിയില്‍ നിന്നും എത്തിക്കുന്ന വന്‍തോതിലുള്ള കഞ്ചാവ് സഫ്രിയയുടെ വാടക ക്വാര്‍ട്ടേഴ്സില്‍ സൂക്ഷിക്കുകയും ഇവിടെനിന്നും പലയിടത്തായി വിതരണത്തിനെത്തിക്കുകയുമായിരുന്നു. വന്‍ കഞ്ചാവ് മാഫിയയാണ് ഇതിനുപിന്നിൽ പ്രവര്‍ത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു. പിടികൂടിയ കഞ്ചാവിന് 25 ലക്ഷത്തോളം വിലവരും. അന്താരാഷ്ടമാര്ക്കറ്റില് ഇതിന്റെവില ഇരട്ടിയിലധികംവരും.
കഞ്ചാവ് പിടികൂടിയസംഘത്തില് സി.ഐ സി.കെ. സുനില്‍കുമാര്‍, എസ്.ഐ. കെ.വി. ഗംഗാധരന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ കമലാക്ഷന്‍, ബാലകൃഷ്ണന്, നാരായണന്, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ കൊച്ചുറാണി, ലക്ഷ്മി നാരായണന്, മഹേന്ദ്രന്, തഹസില്‍ദാര്‍ ശശിധരഷെട്ടി എന്നിവരും ഉണ്ടായിരുന്നു. കഞ്ചാവ് സൂക്ഷിച്ചതിനെകുറിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയ ഉസ്മാന് ഒരു ഓട്ടോപിടിച്ച് സഫ്രിയയുടെ വാടക ക്വാര്‍ട്ടേഴ്സിലെത്തുകയും ചാക്കിലാക്കിയ കഞ്ചാവ് ഓട്ടോയില്‍ കടത്തുന്നതിനിടെ സ്ഥലത്തെത്തിയ പോലീസ് ഇവ പിടികൂടുകയുമായിരുന്നു.
പ്രതി ഉസ്മാനെ വ്യാഴാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. കഞ്ചാവ് മാഫിയാ സംഘത്തിലെ മറ്റുള്ളവരെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച കറന്തക്കാട്ട് മധൂര്‍ റോഡില്‍വെച്ച് രഹസ്യ അറകളുള്ള ടാറ്റാ സുമോയില്‍ കടത്തുകയായിരുന്ന 54 കിലോ കഞ്ചാവുമായി മൂന്ന് പേരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഈ സംഘവുമായി ഇപ്പോള്‍ പിടിയിലായവര്‍ക്ക് ബന്ധമുണ്ടോഎന്നും പോലീസ് പരിശോധിച്ച് വരികയാണ്.
Related News:
വീണ്ടും കഞ്ചാവ് വേട്ട; 1 ക്വിന്റല്‍ കഞ്ചാവുമായി കാസര്‍കോട്ട് യുവാവ് പിടിയില്‍

Keywords: One quintal, Kanjavu, Seized, Thalangara, Housewife, Accuse, Youth, Arrest, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.