ജനറല്‍ ആശുപത്രിയിലെ എക്‌സ്‌റേയന്ത്രങ്ങള്‍ ഇപ്പോഴും തകരാറില്‍ തന്നെ; രോഗികള്‍ വലയുന്നു
Jul 31, 2016, 19:31 IST
കാസര്‍കോട്: (www.kasargodvartha.com 31/07/2016) ജനറല്‍ ആശുപത്രിയിലെ എക്‌സ്‌റേ യന്ത്രങ്ങള്‍ തകരാറിലായി രണ്ടുവര്‍ഷം കഴിഞ്ഞിട്ടും നന്നാക്കാന്‍ ഇതുവരെ നടപടിയില്ല. ആശുപത്രിയിലെ രണ്ട് എക്‌സ്‌റേ യന്ത്രങ്ങളാണ് പ്രവര്‍ത്തനരഹിതമായിരിക്കുന്നത്. ജനറല്‍ ആശുപത്രിയിലേക്ക് എക്‌സ്‌റേയെടുക്കാന്‍ എത്തുന്നവരെ സ്വകാര്യസ്ഥാപനങ്ങളിലേക്ക് പറഞ്ഞുവിടുകയാണ് ചെയ്യുന്നത്. കുറഞ്ഞ ചെലവില്‍ എക്‌സ്‌റേയെടുക്കാന്‍ രോഗികള്‍ക്കുണ്ടായിരുന്ന സൗകര്യങ്ങളാണ് ജനറല്‍ ആശുപത്രി അധികൃതരുടെ നിരുത്തരവാദിത്വം കാരണം ഇല്ലാതായിരിക്കുന്നത്. www.kasargodvartha.com
വന്‍തുകകള്‍ മുടക്കി സ്വകാര്യസ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഇപ്പോള്‍ രോഗികള്‍. കേടായ എക്‌സ്‌റേ യന്ത്രം നന്നാക്കാത്തതിന് പിന്നില്‍ ജനറല്‍ ആശുപത്രി അധികൃതരും സ്വകാര്യലോബിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന ആരോപണം നേരത്തെയുണ്ട്. വാഹനാപകടങ്ങളിലും മറ്റും പരിക്കേറ്റ ക്ഷതങ്ങളുമായി ജില്ലാ ആശുപത്രിയില്‍ നിരവധി പേര്‍ ചികില്‍സക്കെത്തുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ആശുപത്രിയില്‍ എക്‌സ്‌റേ യൂണിറ്റിന്റെ പ്രവര്‍ത്തനം സജീവമായി ഉണ്ടാകേണ്ടതാണ്. സ്വകാര്യലോബിക്ക് രോഗികളെ സാമ്പത്തികമായി ചൂഷണം ചെയ്യാനുള്ള സാഹചര്യമാണ് ജനറല്‍ ആശുപത്രിയില്‍ നിന്നും ഒരുക്കിക്കൊടുക്കുന്നതെന്നാണ് വിമര്‍ശനം. വാഹനാപകടത്തില്‍പെട്ട് ആശുപത്രിയിലെത്തുന്ന രോഗികള്‍ എക്‌സ്‌റേ എടുക്കാനായി നെട്ടോട്ടമോടേണ്ട അവസ്ഥയാണ്. www.kasargodvartha.com
ജനറല്‍ ആശുപത്രിയില്‍ ഉപകരണങ്ങള്‍ കേടായാല്‍ നന്നാക്കാനുള്ള യാതൊരു നടപടിയും ഉണ്ടാകാറില്ല. ഇത്തരം ഉപകരണങ്ങള്‍ നന്നാക്കാന്‍ ഉദ്ദേശമില്ലെങ്കില്‍ അവ ആശുപത്രിയില്‍ തന്നെ സൂക്ഷിക്കുന്നതിനുപകരം ആക്രിക്കച്ചവടക്കാര്‍ക്ക് കൊടുക്കുന്നതായിരിക്കും നല്ലതെന്നാണ് രോഗികള്‍ പറയുന്നത്. ഇത് മാറ്റിയാല്‍ അത്രയെങ്കിലും സ്ഥലസൗകര്യം അവിടെയുണ്ടാകുമെന്നും രോഗികള്‍ പറയുന്നു. നിര്‍ധനകുടുംബങ്ങളില്‍പ്പെട്ട രോഗികള്‍ക്ക് പണം മുടക്കി സ്വകാര്യസ്ഥാപനങ്ങളില്‍ നിന്നും എക്‌സ്‌റേയെടുക്കേണ്ടിവരുന്ന ദയനീയാവസ്ഥ ചൂണ്ടിക്കാട്ടി രാഷ്ട്രീയപാര്‍ട്ടികളും യുവജനസംഘടനകളും ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനം നല്‍കിയിരുന്നുവെങ്കിലും നടപടി മാത്രം ഉണ്ടായില്ല.
എക്‌സ്‌റേ യന്ത്രങ്ങള്‍ നന്നാക്കുന്നതിനും കൂടുതല്‍ സൗകര്യം ഒരുക്കുന്നതിനും ആറുമാസം മുമ്പ് പി ഡബ്ല്യു ഡിക്ക് കരാര്‍ നല്‍കിയിരുന്നു. എന്നാല്‍ കരാര്‍ ഇനിയും നടപ്പിലായിട്ടില്ല. എക്‌സ്‌റേയ്ക്കും സി ടി സ്‌കാനിനുമായി ജനറല്‍ ആശുപത്രിയില്‍ പ്രത്യേക കെട്ടിടത്തിന്റെ നിര്‍മ്മാണം തുടങ്ങിയെങ്കിലും അതും പാതിവഴിയിലാണ്. ആശുപത്രിയില്‍ നിലവിലുള്ള നാമമാത്രമായ ഡോക്ടര്‍മാരും ജീവനക്കാരും ജോലിഭാരം കാരണം വീര്‍പ്പുമുട്ടുകയാണ്. രോഗം കൊണ്ട് വലഞ്ഞവരും ദുരിതത്തിലുമായവര്‍ അധികൃതരുടെ അനാസ്ഥ കാരണം ഉണ്ടാകുന്ന ആശുപത്രിയിലെ അസൗകര്യത്തെ തുടര്‍ന്ന് ഡോക്ടര്‍മാരെയും ജീവനക്കാരെയും ശപിച്ചുപുറത്തിറങ്ങുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. www.kasargodvartha.com
Related News:
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ആര്‍ എം ഒയും സി എം ഒയും അസിസ്റ്റന്റ് സര്‍ജന്‍മാരുമില്ല; ഒ പി- അത്യാഹിതവിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പനി ക്ലീനിക്ക് തുടങ്ങിയില്ല; പരിശോധനയ്ക്ക് ഉള്ളത് ഒരു ഡോക്ടര്‍ മാത്രം

Keywords: Kasaragod, Kerala, General-hospital, Doctors, Patients, Illness, No X ray machine in General Hospital.