city-gold-ad-for-blogger

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ആര്‍ എം ഒയും സി എം ഒയും അസിസ്റ്റന്റ് സര്‍ജന്‍മാരുമില്ല; ഒ പി- അത്യാഹിതവിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍

കാസര്‍കോട്: (www.kasargodvartha.com 31/07/2016) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ നിരവധി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ജനറല്‍ ആശുപത്രിയില്‍ ആര്‍ എം ഒയുടെയും സി എം ഒയുടെയും മൂന്ന് അസിസ്റ്റന്റ് സര്‍ജന്‍മാരുടെയും തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. നേത്രരോഗവിദഗ്ധന്റെ സേവനവും ഇപ്പോള്‍ ആശുപത്രിയിലില്ല. ഇതിനുപുറമെ മറ്റ് ചില ഡോക്ടര്‍മാരുടെ അഭാവവും ചികില്‍സാസംവിധാനം താളം തെറ്റാന്‍ ഇടവരുത്തിയിരിക്കുകയാണ്.

ഡെങ്കിപ്പനിയും മലമ്പനിയും ബാധിച്ച് ജനറല്‍ ആശുപത്രിയില്‍ ദിനംപ്രതി നൂറുകണക്കിന് രോഗികളാണ് ചികില്‍സ തേടിയെത്തുന്നത്. എന്നാല്‍ മതിയായ ഡോക്ടര്‍മാരില്ലാത്തതുകാരണം ചികില്‍സ കിട്ടാതെ പലരും മടങ്ങിപ്പോകുന്നു. ഒ പി വിഭാഗത്തില്‍ പനിബാധിതരുടെ നീണ്ടനിരയാണ് ദിവസവുമുള്ളത്. എന്നാല്‍ ഒപിയില്‍ മിക്ക ദിവസങ്ങളിലും ഒരു ഡോക്ടര്‍ തന്നെ എല്ലാവരെയും പരിശോധിക്കേണ്ട അവസ്ഥയിലാണ്. പുറത്ത് രോഗികള്‍ക്ക് മണിക്കൂറുകളോളം കാത്തുനിന്നാലേ ഡോക്ടറെ കാണാന്‍ കഴിയുകയുള്ളൂ.

ഇങ്ങനെ കാത്തുനില്‍ക്കുന്നവരില്‍ വൃദ്ധരും അവശരുമായ രോഗികള്‍ ശാരീരികമായും മാനസികമായും ഏറെ പ്രയാസപ്പെടുന്നു. ക്യൂനില്‍ക്കുന്നതിനിടെ രോഗികള്‍ തളര്‍ന്നുവീഴുന്ന സംഭവങ്ങള്‍ വരെ ജനറല്‍ ആശുപത്രിയിലുണ്ടായിട്ടുണ്ട്.  അത്യാഹിതവിഭാഗത്തില്‍ പലപ്പോഴും ഒരു ഡോക്ടറുടെ സേവനം മാത്രമേ ഉണ്ടാകാറുള്ളൂ. ജനറല്‍ ആശുപത്രിയില്‍ നിന്നും വിദേശപഠനത്തിനെന്നുപറഞ്ഞ് ദീര്‍ഘകാല അവധിയെടുക്കുന്ന ഡോക്ടര്‍മാര്‍ക്ക് പകരം നിയമനമുണ്ടാകുന്നില്ല.

മുന്നറിയിപ്പില്ലാതെ മുങ്ങുന്ന ഡോക്ടര്‍മാരും ഇവിടെയുണ്ട്. പകര്‍ച്ചവ്യാധികള്‍ ബാധിച്ച് ചികില്‍സക്കെത്തുന്നവരുടെ എണ്ണം പെരുകുന്ന സാഹചര്യത്തില്‍ ജനറല്‍ ആശുപത്രിയില്‍ മതിയായ ഡോക്ടര്‍മാരെ നിയമിക്കാനും ചികില്‍സാസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും നടപടിയെടുക്കാത്ത ആരോഗ്യവകുപ്പധികൃതര്‍ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

Related News:
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പനി ക്ലീനിക്ക് തുടങ്ങിയില്ല; പരിശോധനയ്ക്ക് ഉള്ളത് ഒരു ഡോക്ടര്‍ മാത്രം

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ആര്‍ എം ഒയും സി എം ഒയും അസിസ്റ്റന്റ് സര്‍ജന്‍മാരുമില്ല; ഒ പി- അത്യാഹിതവിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍

  
Keywords:  Kasaragod, Kerala, General-hospital, Doctors, Patients, Treatment, Hospital, Illness, Health department, 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia