Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പനി ക്ലീനിക്ക് തുടങ്ങിയില്ല; പരിശോധനയ്ക്ക് ഉള്ളത് ഒരു ഡോക്ടര്‍ മാത്രം

മഴക്കാല രോഗങ്ങള്‍ പടര്‍ന്നുപിടിക്കുമ്പോഴും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പനി ക്ലീനിക്ക് ഇതുവരെ തുടങ്ങിയില്ല. കാഷ്വാലിറ്റിയിലെ ഒരു ഡോക്ടറെ വെച്ചാണ് നൂKasaragod, Kerala, General-hospital, Doctors, Fever,No fever clinic in General Hospital: Only one doctor to treat patient.
കാസര്‍കോട്: (www.kasargodvartha.com 26/07/2016) മഴക്കാല രോഗങ്ങള്‍ പടര്‍ന്നുപിടിക്കുമ്പോഴും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പനി ക്ലീനിക്ക് ഇതുവരെ തുടങ്ങിയില്ല. കാഷ്വാലിറ്റിയിലെ ഒരു ഡോക്ടറെ വെച്ചാണ് നൂറുകണക്കിന് രോഗികളെ പരിശോധിക്കുന്നത്. ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ മണിക്കൂറുകളാണ് പരിശോധനയ്ക്കായി രോഗികള്‍ ഡോക്ടറെ കാണാന്‍ കാത്തുനില്‍ക്കുന്നത്.www.kasargodvartha.com

കാഷ്വാലിറ്റിയില്‍ അത്യാഹിത സംഭവങ്ങള്‍ എത്തിയാല്‍ ഡോക്ടര്‍ പരിശോധന നിര്‍ത്തി അവരെ ശുശ്രൂഷിക്കാന്‍ പോകേണ്ടിവരുന്നു. ഇൗ സമയമത്രയും രോഗികള്‍ ഡോക്ടറെയും കാത്തിരിക്കേണ്ട അവസ്ഥയിലാണ്. www.kasargodvartha.com നാടുമുഴുവന്‍ പനിച്ചു വിറക്കുമ്പോള്‍ മുന്‍ കാലങ്ങളില്‍ ചെയ്തതു പോലെ പനി ക്ലീനിക്ക് തുടങ്ങി കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കാത്തത് ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കൊച്ചുകുട്ടികളും വൃദ്ധരും സ്ത്രീകളുമടക്കമുള്ളവരാണ് അധികൃതരുടെ അനാസ്ഥ മൂലം കഷ്ടപ്പെടുന്നത്. www.kasargodvartha.com

പാവപ്പെട്ട ജനവിഭാഗങ്ങളെ സ്വകാര്യാശുപത്രികളിലേക്ക് തള്ളിവിടാന്‍ നിര്‍ബന്ധിക്കുന്ന രീതിയിലാണ് ജനറല്‍ ആശുപത്രിയിലെ ചികിത്സാസംവിധാനം മാറിയിട്ടുള്ളത്. ആദ്യം തന്നെ രോഗികളെ അവഗണിക്കുന്ന ജനറല്‍ ആശുപത്രി അധികൃതരെയാണ് ചികിത്സിക്കേണ്ടതെന്ന് ചികിത്സക്കെത്തിയ ഒരാള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞത്.

Keywords: Kasaragod, Kerala, General-hospital, Doctors, Fever,No fever clinic in General Hospital: Only one doctor to treat patient.