കുഡ്‌ലു ബാങ്ക് കൊള്ള: സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടപാടുകാരുടെ അക്രമം
Sep 7, 2015, 22:00 IST
കാസര്‍കോട്: (www.kasargodvartha.com 07/09/2015) കുഡ്‌ലു ബാങ്ക് കൊള്ളയുമായി ബന്ധപ്പെട്ട് സുരക്ഷാ മുന്‍കരുതലെടുക്കാത്ത സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടപാടുകാരുടെ പ്രതിഷേധം അക്രമത്തില്‍ കലാശിച്ചു. ബാങ്കിന്റെ ജനല്‍ ഗ്ലാസുകളും മറ്റും ഇടപാടുകാര്‍ അടിച്ചു തകര്‍ത്തു. ഇതിനു മുമ്പ് 2001 ല്‍ ഇതേ ബാങ്കില്‍ അരക്കോടിയുടെ കവര്‍ച്ച നടന്നിരുന്നു. അന്ന് സ്വര്‍ണം നഷ്ടപ്പെട്ടവര്‍ക്ക് പൂര്‍ണമായും നഷ്ടപരിഹാരം ലഭിച്ചില്ലെന്നാണ് ഇടപാടുകാരുടെ ആരോപണം.
വീണ്ടും ഇതേ ബാങ്കില്‍ കോടികളുടെ കവര്‍ച്ച നടന്നത് ബാങ്ക് അധികൃതരുടെയും സെക്രട്ടറിയുടെയും അനാസ്ഥ മൂലമാണെന്നാണ് ഇടപാടുകാര്‍ ആരോപിക്കുന്നത്. ബാങ്കില്‍ സി സി ടി വി ക്യാമറ സ്ഥാപിക്കുകയോ സെക്യൂരിറ്റിയെ നിയമിക്കുകയോ ചെയ്യാത്തതാണ് പ്രതിഷേധത്തിന് കാരണം. കൂടാതെ ലോക്കറിന്റെ താക്കോല്‍ സെക്രട്ടറി ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ മേശപ്പുറത്ത് വെച്ച് പോയത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നാണ് ഇടപാടുകാര്‍ ആരോപിക്കുന്നത്.
പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ലോക്കറിന്റെ ഒരു വലിപ്പ് കൊള്ളക്കാര്‍ക്ക് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ വലിപ്പിലെ പണയ ഉരുപ്പടികള്‍ ആരുടേതാണെന്ന് അറിയിക്കണമെന്നാവശ്യപ്പെട്ടും ഇടപാടുകാര്‍ ബഹളം വെച്ചു. ഇത് പരിശോധിച്ച ശേഷം ഇടപാടുകാരുടെ ലിസ്റ്റ് ബാങ്കിന് പുറത്ത് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കുമെന്ന് പോലീസ് അറിയിച്ചു. പ്രതികളെ എത്രയും പെട്ടെന്ന് കണ്ടെത്തുമെന്നും എല്ലാവരുടെയും പണയ ഉരുപ്പടികള്‍ തിരിച്ചുനല്‍കാന്‍ കഴിയുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Related News:

കുഡ്‌ലു ബാങ്കില്‍ നിന്നും കൊള്ളയടിക്കപ്പെട്ടത് 5.28 കോടിയുടെ സ്വര്‍ണവും പണവും
കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികള്‍ മുഖം മറക്കാനുപയോഗിച്ച ഷാള്‍ പെട്രോള്‍ പമ്പിന് സമീപം കണ്ടെത്തി
കുഡ്‌ലു ബാങ്ക് കൊള്ളയ്ക്കിടയാക്കിയത് സുരക്ഷാ വീഴ്ച; സി സി ടിവിയും സെക്യൂരിറ്റി ജീവനക്കാരനുമില്ല, അധികൃതര്‍ക്കെതിരെ ജനം ഇളകി
കുഡ്‌ലു ബാങ്കില്‍ നടന്നത് ഇത് രണ്ടാമത്തെ വന്‍ കവര്‍ച്ച; 2001 ല്‍ നടന്നത് അരക്കോടിയുടെ കവര്‍ച്ച
കുഡ്‌ലു ബാങ്ക് കൊള്ള; നടുക്കംമാറാതെ ക്ലര്‍ക്ക് ലക്ഷ്മിയും, ബിന്ദുവും, ഇടപാടുകാരി ബാനുവും
കാസര്‍കോട്ടെ ബാങ്കില്‍ പട്ടാപ്പകല്‍ സിനിമാ സ്‌റ്റൈലില്‍ കൊള്ള; ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 21 കിലോ സ്വര്‍ണം കൊള്ളയടിച്ചു
കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍കൊള്ള; ജീവനക്കാരെ കെട്ടിയിട്ട് 21 കിലോ സ്വര്‍ണം കവര്‍ന്നു
Keywords: Kasaragod, Kerala, Bank, Robbery, Attack, Kudlu bank robbery: bank attacked by mob.