city-gold-ad-for-blogger
Aster MIMS 10/10/2023

ഫായിസയുടെ മരണം; ആശുപത്രിയില്‍ നിന്നും മുങ്ങിയ ഭര്‍ത്താവിനെ സുഹൃത്തുക്കള്‍ തന്ത്രപൂര്‍വ്വം വിളിച്ചുവരുത്തി പോലീസിലേല്‍പിച്ചു, മൃതദേഹം വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക്

കാസര്‍കോട്: (www.kasargodvartha.com 21/10/2016) മുള്ളേരിയ കിന്നിംഗാറിലെ പരേതനായ മുഹമ്മദ് അലി- സഫിയ ദമ്പതികളുടെ മകള്‍ ഫായിസയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ നിന്നും മുങ്ങിയ ഭര്‍ത്താവിനെ സുഹൃത്തുക്കള്‍ തന്ത്രപൂര്‍വ്വം വിളിച്ചുവരുത്തി പോലീസിലേല്‍പിച്ചു. കമ്പാര്‍ ലക്ഷംവീട് കോളനിക്ക് സമീപത്തെ സാദിഖി (30)നെയാണ് സുഹൃത്തുക്കള്‍ പോലീസിലേല്‍പിച്ചത്. സാദിഖിന്റെ വീട്ടില്‍ ഭാര്യ ഫായിസയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.  www.kasargodvartha.com

തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ഫായിസയെ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നാണ് ഭര്‍ത്താവ് വെളിപ്പെടുത്തിയിട്ടുള്ളത്. അതേസമയം സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍തൃവീട്ടുകാര്‍ അപായപ്പെടുത്തിയതായിരിക്കാമെന്ന് സംശയമാണ് യുവതിയുടെ വീട്ടുകാര്‍ പ്രകടിപ്പിച്ചത്. ഇതുസംബന്ധിച്ച് ഫായിസയുടെ ബന്ധുക്കള്‍ കാസര്‍കോട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.  www.kasargodvartha.com

മൃതദേഹം വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിനായി ശനിയാഴ്ച രാവിലെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. യുവതി മരിച്ച വിവരമറിഞ്ഞതോടെ ആശുപത്രിയില്‍ നിന്നും മുങ്ങിയ ഭര്‍ത്താവ് സാദിഖ് മൊഗ്രാല്‍ ഭാഗത്ത് ഒളിച്ചുകഴിയുകയായിരുന്നു. യുവാവിന്റെ വിശ്വസ്ഥനായ ഒരാളാണ് യുവാവിനെ ഫോണില്‍ ബന്ധപ്പെട്ട് പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് പറഞ്ഞ് വീടിനു സമീപത്തേക്ക് വിളിച്ചുവരുത്തിയത്. പിന്നീട് സാദിഖിനെ പോലീസിലേല്‍പിക്കുകയായിരുന്നു. പോലീസ് യുവാവിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.  www.kasargodvartha.com

സ്ത്രീധനത്തിന്റെ പേരില്‍ പലതവണ ഭര്‍ത്താവും വീട്ടുകാരുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതിനു ശേഷം യുവതി സ്വന്തം വീട്ടിലേക്ക് പോയിരുന്നുവെങ്കിലും പ്രശ്‌നം പരിഹരിച്ച് വീണ്ടും വീട്ടിലേക്ക് ഭര്‍ത്താവ് കൂട്ടിക്കൊണ്ടുവരികയായിരുന്നു. തുടര്‍ന്നാണ് യുവതിയുടെ മരണത്തിന് കാരണമായ സംഭവം ഉണ്ടായത്.  www.kasargodvartha.com

ഫായിസയുടെ മരണം; ആശുപത്രിയില്‍ നിന്നും മുങ്ങിയ ഭര്‍ത്താവിനെ സുഹൃത്തുക്കള്‍ തന്ത്രപൂര്‍വ്വം വിളിച്ചുവരുത്തി പോലീസിലേല്‍പിച്ചു, മൃതദേഹം വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക്


Keywords:  Kasaragod, Kerala, Death, Woman, House-wife, husband, Police, custody, Friend, Phone-call, Fayiza death: dead body for detailed postmortem.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL