ഫഹദ് വധം; പ്രതിയുടെ 'ലക്ഷ്യം' സംബന്ധിച്ച് പോലീസ് അന്വേഷണം
Jul 10, 2015, 16:45 IST
കാസര്‍കോട്: (www.kasargodvartha.com 10/07/2015) പെരിയ കല്ല്യോട്ട് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ഫഹദിനെ ക്രൂരമായി വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതിയുടെ ലക്ഷ്യം എന്താണെന്നതിനെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഫഹദിന്റെ അയല്‍വാസിയായ വിജയന് (30)കുട്ടിയുടെ പിതാവ് അബ്ബാസിനോടുള്ള വിരോധമാണ് കൊലയ്ക്ക് കാരണമെന്നതാണ് പോലീസ് ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുള്ളത്. ഇതു കൂടാതെ മറ്റെന്തെങ്കിലും ലക്ഷ്യം കുട്ടിയെ കൊലപ്പെടുത്തിയതിന് പിന്നിലുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.
രണ്ടു വര്‍ഷം മുമ്പ് ട്രെയിനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം നല്‍കിയ കേസിലും അയല്‍വാസിയുടെ ഷെഡ് കത്തിച്ച കേസിലും പ്രതിയായിരുന്നു വിജയന്‍. ഈ സമയം പോലീസിന് ഫോട്ടോയും വിവരവും നല്‍കിയത് ഫഹദിന്റെ പിതാവ് അബ്ബാസാണെന്ന് വിജയന്‍ പിന്നീട് പറഞ്ഞിരുന്നു. ഇതിന്റെ വിരോധത്തിലാണ് കൃത്യം നടത്തിയതെന്ന് പ്രതി വെളുപ്പെടുത്തിയതായി പോലീസ് പറയുന്നത്.
വ്യാഴാഴ്ച രാവിലെയാണ് സഹോദരി ഷൈലയ്ക്കും അയല്‍വാസികളായ മറ്റു രണ്ട് കുട്ടികളോടുമൊപ്പം കല്ല്യോട്ട് ഗവണ്‍മെന്റ് ഹൈസ്‌കൂളിലേക്ക് നടന്നുപോവുകയായിരുന്ന ഫഹദിനെ വിജയന്‍ തേങ്ങ വെട്ടിയിടാന്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് ക്രൂരമായി വെട്ടിക്കൊന്നത്. സംഭവത്തിന് ശേഷം പ്രതിയെ നാട്ടുകാര്‍ പിടികൂടി പിടിച്ചുകെട്ടി പോലീസിലേല്‍പിക്കുകയായിരുന്നു.
കൂട്ടുകാരോടൊപ്പം റോഡിലൂടെ നടന്നുപോവുകയായിരുന്ന ഫഹദിനെ മറ്റുകുട്ടികളെയെല്ലാം ഭയപ്പെടുത്തി ഓടിച്ച ശേഷം വിജയന്‍ കയ്യില്‍ കരുതിയിരുന്ന വലിയ കത്തികൊണ്ട് പിറകില്‍നിന്നാണ് ആഞ്ഞുവെട്ടിയത്. കഴുത്തിനും പുറത്തുമായാണ് വെട്ടുകൊണ്ട് പിളര്‍ന്നത്. സംഭവ സ്ഥലത്തുവെച്ചുതന്നെ ഫഹദ് ചോരവാര്‍ന്ന് മരിക്കുകയായിരുന്നു.
ഫഹദിന്റെ കൊല: പ്രതിയെ മാതൃകാപരമായി ശിക്ഷിക്കണം: അഡ്വ. കെ.ശ്രീകാന്ത്
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Murder-case, Murder, Police, Accuse, arrest, Investigation, Fahad murder: police investigation tightens.
Advertisement:
രണ്ടു വര്‍ഷം മുമ്പ് ട്രെയിനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം നല്‍കിയ കേസിലും അയല്‍വാസിയുടെ ഷെഡ് കത്തിച്ച കേസിലും പ്രതിയായിരുന്നു വിജയന്‍. ഈ സമയം പോലീസിന് ഫോട്ടോയും വിവരവും നല്‍കിയത് ഫഹദിന്റെ പിതാവ് അബ്ബാസാണെന്ന് വിജയന്‍ പിന്നീട് പറഞ്ഞിരുന്നു. ഇതിന്റെ വിരോധത്തിലാണ് കൃത്യം നടത്തിയതെന്ന് പ്രതി വെളുപ്പെടുത്തിയതായി പോലീസ് പറയുന്നത്.
വ്യാഴാഴ്ച രാവിലെയാണ് സഹോദരി ഷൈലയ്ക്കും അയല്‍വാസികളായ മറ്റു രണ്ട് കുട്ടികളോടുമൊപ്പം കല്ല്യോട്ട് ഗവണ്‍മെന്റ് ഹൈസ്‌കൂളിലേക്ക് നടന്നുപോവുകയായിരുന്ന ഫഹദിനെ വിജയന്‍ തേങ്ങ വെട്ടിയിടാന്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് ക്രൂരമായി വെട്ടിക്കൊന്നത്. സംഭവത്തിന് ശേഷം പ്രതിയെ നാട്ടുകാര്‍ പിടികൂടി പിടിച്ചുകെട്ടി പോലീസിലേല്‍പിക്കുകയായിരുന്നു.
കൂട്ടുകാരോടൊപ്പം റോഡിലൂടെ നടന്നുപോവുകയായിരുന്ന ഫഹദിനെ മറ്റുകുട്ടികളെയെല്ലാം ഭയപ്പെടുത്തി ഓടിച്ച ശേഷം വിജയന്‍ കയ്യില്‍ കരുതിയിരുന്ന വലിയ കത്തികൊണ്ട് പിറകില്‍നിന്നാണ് ആഞ്ഞുവെട്ടിയത്. കഴുത്തിനും പുറത്തുമായാണ് വെട്ടുകൊണ്ട് പിളര്‍ന്നത്. സംഭവ സ്ഥലത്തുവെച്ചുതന്നെ ഫഹദ് ചോരവാര്‍ന്ന് മരിക്കുകയായിരുന്നു.
Related News:
പെരിയ കല്യോട്ട് സ്‌കൂളിലേക്ക് പോവുകയായിരുന്ന എട്ട് വയസ്സുകാരനെ മൃഗീയമായി വെട്ടിക്കൊന്നു
വിദ്യാര്‍ത്ഥിയുടെ കൊല: പ്രതി പിടിയില്‍
മൂന്നാം ക്ലാസുകാരന്റെ ക്രൂരമായ കൊല: വിറങ്ങലിച്ച് കല്ല്യോട്ട് ഗ്രാമം; ഞെട്ടല്‍ മാറാതെ സഹപാഠികള്‍, പ്രതി അറസ്റ്റില്‍
ഫഹദിന്റെ സ്‌കൂള്‍ യൂണിഫോം ഇട്ട ഈ ഫോട്ടോ ഇന്ന് പിതാവ് മൊബൈലില്‍ എടുത്തത്