ചെര്‍ക്കള കിണറ്റിലെ മൃതദേഹം: കൊലയെന്നു സൂചന, 4 പേര് കസ്റ്റഡിയില്‍
Jul 3, 2014, 18:46 IST
കാസര്‍കോട്: (www.kasargodvartha.com 03.07.2014) മൈസൂര്‍ സ്വദേശിയും മല്ലത്തെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ ടാറിംഗ് തൊഴിലാളിയുടെ ദുരൂഹ മരണത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. നാലു പേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നു.
രവി കിരണ്‍(32) എന്ന യുവാവിനെയാണ് ഞായറാഴ്ച ചെര്‍ക്കള ടെലിഫോണ്‍ എക്സ്ചേഞ്ചിനടുത്ത പറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. അഴുകി ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ കിണറില്‍ പൊങ്ങിക്കിടക്കുന്നതായി കാണപ്പെട്ട മൃതദേഹം ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം പയ്യാമ്പലം കടപ്പുറത്ത് സംസ്ക്കരിക്കുകയായിരുന്നു. മുങ്ങി മരണമാണെന്നാണ് പോസ്റ്റു മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നത്.
പിന്നീട് ചെര്‍ക്കളയില്‍ താമസിക്കുന്ന ചില മൈസൂര്‍ സ്വദേശികളാണ് മരിച്ചത് രവി കിരണാണെന്ന് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് ഇയാളുടെ ഭാര്യ മരണം കൊലപാതകമാണെന്നു സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി ജില്ലാ പോലീസ് ചീഫിനു പരാതി നല്‍കുകയായിരുന്നു.
ഭര്‍ത്താവ് ആത്മഹത്യ ചെയ്യില്ലെന്നും കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയതാകാമെന്നും ഭാര്യ യശോദയുടെ പരാതിയില്‍ പറഞ്ഞിരുന്നു. ഭര്‍ത്താവിന്റെ കൈയ്യില്‍ നിന്നും ചിലര്‍ പണം കടം വാങ്ങിയിരുന്നു. അത് തിരിച്ചു ചോദിച്ചതിനു ഭീഷണി ഉണ്ടായിരുന്നുവത്രേ. ചീട്ടുകളിയുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് ഭര്‍ത്താവില്‍ നിന്നു പണം കടം വാങ്ങിയിരുന്നതെന്നും യശോദ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
രവി കിരണിനൊപ്പം ജോലിചെയ്തിരുന്ന ചിലരേയും ചില ചീട്ടുകളിക്കാരേയുമാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. അതേ സമയം മരണം കൊലപാതകമാണെന്നു സ്ഥിരീകരിക്കാനുള്ള തെളിവുകള്‍ കിട്ടിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
Related News:
ചെര്‍ക്കളയിലെ കിണറില്‍ കണ്ട മൃതദേഹം മൈസൂര്‍ സ്വദേശിയുടേത്
കിണറില്‍ ദുര്‍ഗന്ധം വമിക്കുന്ന മൃതദേഹം കണ്ടെത്തി
Also Read:
സ്യൂട്ട്കേസിനുള്ളില്‍ യുവതിയുടെ മൃതദേഹം കഴുത്തു ഞെരിച്ചനിലയില്
Keywords: Kasaragod, Cherkala, Deadbody, BSNL, Office, Police, Fire force, Well, Black Pants, White Shirt, Murder, Death of Ravi Kiran; 4 in police custody.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067