city-gold-ad-for-blogger
Aster MIMS 10/10/2023

കിണറില്‍ ദുര്‍ഗന്ധം വമിക്കുന്ന മൃതദേഹം കണ്ടെത്തി

ചെര്‍ക്കള: (www.kasargodvartha.com 29.06.2014) വഴിയരികിലെ കിണറില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ചെര്‍ക്കളയിലെ ബി.എസ്.എന്‍.എല്‍ ഓഫീസിന് പിറകിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കിണറിലാണ് ഞായറാഴ്ച രാവിലെ മൃതദേഹം കാണപ്പെട്ടത്.

ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കിണറില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. 25 വയസ് തോന്നിക്കുന്ന യുവാവിന്റേതാണ് മൃതദേഹം. തിരിച്ചറിഞ്ഞിട്ടില്ല. വെള്ള ഷര്‍ട്ടും കറുത്ത പാന്റ്‌സുമാണ് വേഷം.

ചതുരാകൃതിയിലുള്ള കിണറിന് ആള്‍മറയോ വേലിയോ ഇല്ല. എന്നാല്‍ ഇതിന് ആളുകള്‍ക്ക് കയറിയിറങ്ങാന്‍ പറ്റുന്ന പടവുകളുണ്ട്. കിണറിനരികിലൂടെയുള്ള വഴിയിലൂടെ നടന്ന് പോകുമ്പോള്‍ അബദ്ധത്തില്‍ വീണതാകാമെന്ന് സംശയിക്കുന്നു. കര്‍ണാടക സ്വദേശിയാകാം മരിച്ചതെന്നാണ് നിഗമനം. നാട്ടുകാര്‍ പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിച്ചിട്ടുണ്ട്.

കിണറില്‍ ദുര്‍ഗന്ധം വമിക്കുന്ന മൃതദേഹം കണ്ടെത്തി


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ചെന്നൈയില്‍ നിര്‍മ്മാണത്തിനിടയില്‍ ബഹുനില കെട്ടിടം നിലം പൊത്തി; 5 മരണം
Keywords: Kasaragod, Cherkala, Deadbody, BSNL, Office, Police, Fire force, Well, Black Pants, White Shirt,  

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL