കാഞ്ഞങ്ങാട് മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറിയുടെ ചുമതല പ്രസിഡണ്ടിന് തന്നെ നല്കി
Jun 2, 2016, 16:25 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02/06/2016) കുഞ്ഞാലിക്കുട്ടിയുടെ കേരളയാത്രയുടെ കാഞ്ഞങ്ങാട്ടെ സ്വീകരണത്തിനിടെ ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജിയെ ആക്ഷേപിച്ചുവെന്ന പരാതിയില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവാക്കിയ എം.പി ജാഫറിന്റെ സ്ഥാനം പ്രസിഡണ്ടിന് തന്നെ നല്കാന് തീരുമാനമായി.
കാഞ്ഞങ്ങാട് മണ്ഡലം ലീഗ് ഓഫീസില്‍ വ്യാഴാഴ്ച രാവിലെ 10 മണിയോടെ ചേര്‍ന്ന അടിയന്തിര വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം കൈകൊണ്ടത്. പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്ത് തന്നെ ജനറല്‍ സെക്രട്ടറി ചുമതലയും കൈകാര്യം ചെയ്യും. വൈസ് പ്രസിഡണ്ടിന്റെ ആക്ഷേപിച്ച സംഭവത്തില്‍ ബഷീര്‍ വെള്ളിക്കോത്തിനെ സംസ്ഥാന നേതൃത്വം ശാസിക്കുകയും ചെയ്തിരുന്നു.
നടപടി ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന മണ്ഡലം വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ ബഷീര്‍ വെള്ളിക്കോത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ച് ജാഫറിനെ ആ സ്ഥാനത്ത് നിന്നും മാറ്റി. പകരം ആര്‍ക്ക് ചുമതല നല്‍കണമെന്ന് ആരാഞ്ഞപ്പോഴാണ് പ്രസിഡണ്ട് തന്നെ ജനറല്‍ സെക്രട്ടറിയുടെ ചുമതലയും കൈകാര്യം ചെയ്യട്ടേയെന്ന തീരുമാനമുണ്ടായത്.
യോഗത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം മെട്രോ മുഹമ്മദ് ഹാജി, സി. മുഹമ്മദ് കുഞ്ഞി ഹാജി, കെ.എം മുഹമ്മദ് കുഞ്ഞി, എം. ഇബ്രാഹിം, വണ്‍ ഫോര്‍ അബ്ദുര്‍ റഹ് മാന്‍, മുഹമ്മദ് കുഞ്ഞി മാഹിന്‍, എ.സി ലത്വീഫ്, എം.പി ജാഫര്‍, കൊവ്വല്‍ അബ്ദുര്‍ റഹ് മാന്‍, മുസ്തഫ തായിനേരി, മുഹമ്മദ് കുഞ്ഞി പരപ്പ, സി. അബ്ദുല്ല ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
Related News:
ബഷീര്‍ വെള്ളിക്കോത്തിനും, എം പി ജാഫറിനുമെതിരായ നടപടിയില്‍ പ്രതിഷേധിച്ച് നടത്താനിരുന്ന പ്രകടനം ഉപേക്ഷിച്ചു
ബഷീര്‍ വെള്ളിക്കോത്തിനും ജാഫറിനുമെതിരെയുമുള്ള നടപടി; ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം വൈകിട്ട്
കല്ലട്ര മാഹിന്‍ ഹാജിയെ അപമാനിച്ചതായുള്ള പരാതിയില്‍ ബഷീര്‍ വെള്ളിക്കോത്തിന് ശാസന; എം.പി ജാഫറിനെ സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കും

Keywords: Kasaragod, Kerala, Kanhangad, complaint, Investigation, Muslim-league, Secretary, president, Basheer Vellikkoth in-charge of MP Jafer's post.
കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.