city-gold-ad-for-blogger
Aster MIMS 10/10/2023

ബഷീര്‍ വെള്ളിക്കോത്തിനും ജാഫറിനുമെതിരെയുമുള്ള നടപടി; ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം വൈകിട്ട്

കാഞ്ഞങ്ങാട്: (www.kasargodartha.com 31/05/2016) മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്രമാഹിന്‍ ഹാജിയെ കുഞ്ഞാലിക്കുട്ടിയുടെ കേരളയാത്രാ സ്വീകരണ പരിപാടിക്കിടെ  അപമാനിച്ചതായുള്ള പരാതിയില്‍ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്തിനെ ശാസിക്കാനും എം.പി ജാഫറിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവാക്കാനുമുള്ള നടപടിയില്‍ പ്രതിഷേധിച്ച് ഇവരെ അനുകൂലിക്കുന്ന ലീഗ് പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച വൈകിട്ട് കാഞ്ഞങ്ങാട്ട് പ്രകടനം നടത്തും.

വൈകിട്ട് 4.30 മണിയോടെയാണ് പ്രതിഷേധ പ്രകടനം നടത്തുന്നത്. കല്ലട്ര മാഹിന്‍ ഹാജി സംസ്ഥാന നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ ഇപ്പോഴത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടും മുന്‍ കാസര്‍കോട് നഗരസഭാ ചെയര്‍മാനുമായ ടി ഇ അബ്ദുല്ല എന്നിവരാണ് അന്വേഷണം നടത്തി ജില്ലാ കമ്മിറ്റി മുഖേന സംസ്ഥാന കമ്മിറ്റിക്ക് റിപോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

ബഷീറിന്റെയും ജാഫറിന്റെയും പിന്തുണയോടെയായിരുന്നു അപമാനിക്കുന്ന സംഭവമുണ്ടായതെന്നാണ് പരാതി. ഇരുവര്‍ക്കുമെതിരെയുള്ള നടപടി കാഞ്ഞങ്ങാട്ടെ മുസ്ലിംലീഗിനകത്ത് ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. നേരത്തെ കല്ലട്ര മാഹിന്‍ ഹാജി ജില്ലാ വൈസ് പ്രസിഡണ്ട് സ്ഥാനം രാജിവെച്ചപ്പോള്‍ അദ്ദേഹത്തെ അനുകൂലിച്ചും മേല്‍പറമ്പ് ടൗണില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
ബഷീര്‍ വെള്ളിക്കോത്തിനും ജാഫറിനുമെതിരെയുമുള്ള നടപടി; ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം വൈകിട്ട്


Keywords:  Kasaragod, Kerala, Kanhangad, Muslim-league, Kallatra Mahin Haji, M.P Jafer, Basheer Vellikkoth, Commission report, IUML action against leaders: protest in Kanhangad at 4.30.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL