city-gold-ad-for-blogger
Aster MIMS 10/10/2023

ബഷീര്‍ വെള്ളിക്കോത്തിനും, എം പി ജാഫറിനുമെതിരായ നടപടിയില്‍ പ്രതിഷേധിച്ച് നടത്താനിരുന്ന പ്രകടനം ഉപേക്ഷിച്ചു

കാഞ്ഞങ്ങാട്: (www.kasargodartha.com 31/05/2016) കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്തിനെ ശാസിക്കാനും എം പി ജാഫറിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവാക്കാനുമുള്ള സംസ്ഥാന കമ്മിറ്റിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച വൈകിട്ട് കാഞ്ഞങ്ങാട്ട് നടത്താനിരുന്ന പ്രകടനം ഉപേക്ഷിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ഇടപെട്ടതിനെ തുടര്‍ന്നാണ് പ്രകടനം നടത്താനിരുന്നവര്‍ പിന്തിരിഞ്ഞത്.

വൈകിട്ട് 4.30നായിരുന്നു പ്രകടനം നിശ്ചയിച്ചിരുന്നത്. ഇതിനിടയില്‍ ജില്ലാ കമ്മിറ്റി നേതാക്കള്‍ കാഞ്ഞങ്ങാട്ടെ ലീഗ് നേതാക്കളുമായി ബന്ധപ്പെട്ടു. ഒടുവില്‍ കെ പി എ മജീദ് ഇവരെ ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തുകയായിരുന്നു. പിന്നീട് കാഞ്ഞങ്ങാട്ട് ലീഗ് നേതാക്കള്‍ അടിയന്തിര യോഗം ചേര്‍ന്നു.

മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജിയെ കുഞ്ഞാലിക്കുട്ടിയുടെ കേരളയാത്രാ സ്വീകരണ പരിപാടിക്കിടെ അപമാനിച്ചതായുള്ള പരാതിയിലാണ് ബഷീര്‍ വെള്ളിക്കോത്തിനും, എം പി ജാഫറിനുമെതിരെ ലീഗ് സംസ്ഥാന കമ്മിറ്റി അച്ചടക്ക നടപടിയെടുത്തത്. സംഭവം സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്.

ബഷീര്‍ വെള്ളിക്കോത്തിനും, എം പി ജാഫറിനുമെതിരായ നടപടിയില്‍ പ്രതിഷേധിച്ച് നടത്താനിരുന്ന പ്രകടനം ഉപേക്ഷിച്ചു

Related News: ബഷീര്‍ വെള്ളിക്കോത്തിനും ജാഫറിനുമെതിരെയുമുള്ള നടപടി; ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം വൈകിട്ട്

കല്ലട്ര മാഹിന്‍ ഹാജിയെ അപമാനിച്ചതായുള്ള പരാതിയില്‍ ബഷീര്‍ വെള്ളിക്കോത്തിന് ശാസന; എം.പി ജാഫറിനെ സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കും

Keywords : Kanhangad, Muslim-league, Protest, Committee, Leader, Kasaragod, Kallakatta, Basheer Vellikoth, M P Jaffer.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL