city-gold-ad-for-blogger

Investigation | കുഴല്‍ക്കിണര്‍ ഏജന്റിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് പണം തട്ടിയെടുക്കാനാണെന്ന് സൂചന; ഉപയോഗിച്ചുവന്ന മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനായില്ല; പിന്നില്‍ നാലില്‍ അധികം പേരെന്ന് പൊലീസ് സംശയം

കാസര്‍കോട്: (www.kasargodvartha.com) ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട സീതാംഗോളി. ചൗക്കാട് സ്വദേശിയും കുഴല്‍ക്കിണര്‍ ഏജന്റുമായ തോമസ് ക്രാസ്റ്റ (63) യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കൊലപാതകം പണം കവരുന്നതിന് വേണ്ടിയാണെന്നുള്ള സൂചനയാണ് പുറത്തുവരുന്നത്. തനിക്ക് കാര്‍ വാങ്ങാന്‍ ഉണ്ടെന്നും ഇതിനായി കുറച്ച് പണം കയ്യിലുണ്ടെന്നും തോമസ് ക്രാസ്റ്റ അടുത്ത പരിചയക്കാരായ പലരോടും പറഞ്ഞിരുന്നതായാണ് വിവരം.
       
Investigation | കുഴല്‍ക്കിണര്‍ ഏജന്റിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് പണം തട്ടിയെടുക്കാനാണെന്ന് സൂചന; ഉപയോഗിച്ചുവന്ന മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനായില്ല; പിന്നില്‍ നാലില്‍ അധികം പേരെന്ന് പൊലീസ് സംശയം

25 വര്‍ഷം മുമ്പ് ഭാര്യയും മക്കളും പിണങ്ങിപ്പോയതിന് ശേഷം തോമസ് ക്രാസ്റ്റ തനിച്ചാണ് സീതാംഗോളിയിലെ വീട്ടില്‍ താമസിച്ച് വന്നിരുന്നത്. കുഴല്‍ക്കിണര്‍ കുഴിക്കുന്നതിന് സ്ഥലം നിര്‍ണയിക്കുന്നതില്‍ വൈദഗ്ധ്യമുള്ള തോമസ് ക്രാസ്റ്റ കഠിനാധ്വാനത്തിലൂടെ വലിയ സമ്പാദ്യം ഉണ്ടാക്കിയിട്ടുണ്ട്. രണ്ട് അപാര്‍ട്‌മെന്റുകളും വീടുകളും ഉള്ള തോമസ് ക്രാസ്റ്റയുടെ കയ്യില്‍ എല്ലായ്പ്പോഴും ഇഷ്ടം പോലെ പണമുണ്ടായിരുന്നുവെന്നും ഏത് സമയത്തും കയ്യില്‍ ഒരു ലക്ഷത്തോളം രൂപ ഉണ്ടാകാറുണ്ടെന്നുമാണ് അടുത്ത പരിചയക്കാര്‍ പറയുന്നത്

ALSO READ:



ചുരുക്കം ചിലര്‍ മാത്രമാണ് തോമസ് ക്രാസ്റ്റയുമായി അടുപ്പം പുലര്‍ത്തിയിരുന്നത്. പ്രദേശവാസികളുമായി വലിയ അടുപ്പമൊന്നും ഇദ്ദേഹം കാട്ടിയിരുന്നില്ല. തോമസ് ക്രാസ്റ്റയെ അടുത്തറിയുന്ന ആരെങ്കിലും ആയിരിക്കാം കൊലപാതകം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ധാരാളം ഇതര സംസ്ഥാന തൊഴിലാളികള്‍ ഈ പ്രദേശത്ത് താമസിക്കുന്നുണ്ട്. കുഴല്‍ക്കിണര്‍ കുഴിക്കുന്നതിനും മറ്റ് ജോലിക്കുമായി തോമസ് ക്രാസ്റ്റയുടെ കീഴിലുള്ളവരെല്ലാം അന്യസംസ്ഥാന തൊഴിലാളികളാണ്. അതിനാല്‍ പ്രാഥമികമായി സംശയം ഉള്ളവരെയെല്ലാം പൊലീസ് ചോദ്യം ചെയ്തുവരുന്നുണ്ട്.


തലയില്‍ ചെത്തുകല്ല് ഇട്ടത് പോലുള്ള വലിയ മുറിവ് മൃതദേഹത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതായിരിക്കാം മരണ കാരണമെന്നാണ് ഇന്‍ക്വസ്റ്റ് നടത്തിയ പൊലീസിന്റെ നിഗമനം. കാലിനും പരുക്കുണ്ട്. കുപ്പായവും മുണ്ടുമായിരുന്നു മൃതദേഹത്തിന്റെ വേഷം. സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് ഇളക്കി മൃതദേഹം ചാക്കിലാക്കി തള്ളാന്‍ നാല് പേരില്‍ കൂടുതല്‍ ഇല്ലാതെ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹത്തിന് മൂന്ന് ദിവസത്തിലധികം പഴക്കമുണ്ട്. ജൂണ്‍ 27ന് രാവിലെ തോമസ് ക്രാസ്റ്റയെ കണ്ടിരുന്നതായി ഒരാള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന് ശേഷമായിരിക്കും കൊല നടത്തിയതെന്ന് കരുതുന്നു.

മൃതദേഹം പുറത്തെടുക്കുമ്പോള്‍ പുഴുവരിച്ച നിലയിലായിരുന്നു. മൃതദേഹം പുറത്തെടുത്ത ശേഷം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചയോടെ തന്നെ പോസ്റ്റ് മോര്‍ടത്തിനായി പരിയാരത്തുള്ള കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോയിരുന്നു. തോമസ് ക്രാസ്റ്റയുടെ സഹോദരന്‍ അടക്കമുളവരില്‍ നിന്നും വര്‍ഷങ്ങളായി പരിചയമുള്ള മറ്റ് ചിലരില്‍ നിന്നുമായി പൊലീസ് വിശദമായ മൊഴിയെടുത്തിട്ടുണ്ട്.
     
Investigation | കുഴല്‍ക്കിണര്‍ ഏജന്റിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് പണം തട്ടിയെടുക്കാനാണെന്ന് സൂചന; ഉപയോഗിച്ചുവന്ന മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനായില്ല; പിന്നില്‍ നാലില്‍ അധികം പേരെന്ന് പൊലീസ് സംശയം

വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. തോമസ് ക്രാസ്റ്റയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇദ്ദേഹം സ്ഥിരമായി കഴുത്തില്‍ ധരിച്ചിരുന്ന വലിയ മാലയും നഷ്ടപ്പെട്ടതായാണ് വിവരം. പൂട്ടിക്കിടന്ന വീടും വിശദമായി പരിശോധിച്ച് സമഗ്രമായ അന്വേഷണം നടക്കുന്നതായും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന കാസര്‍കോട് ഡിവൈഎസ്പി പികെ സുധാകരന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

വിദ്യാനഗര്‍ സി ഐ പ്രമോദിനനാണ് അന്വേഷണ ചുമതല. തോമസ് ക്രാസ്റ്റയുടെ മൊബൈല്‍ ഫോണ്‍ കിട്ടിയിട്ടില്ലെങ്കിലും ഇദ്ദേഹത്തിന്റെ നമ്പര്‍ ശേഖരിച്ച് കോള്‍ വിവരങ്ങള്‍ പരിശോധിച്ച് വരികയാണ്. സമീപത്തെ സിസിടിവികളും ടവര്‍ ലൊകേഷനും പൊലീസ് അന്വേഷണ വിധേയമാക്കിയിട്ടുണ്ട്. പ്രത്യേക സംഘത്തെ തന്നെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. അധികം വൈകാതെ പ്രതികള്‍ പിടിയിലാകുമെന്ന് തന്നെയാണ് പൊലീസ് സൂചിപ്പിക്കുന്നത്.

Keywords: Badiadka News, Malayalam News, Murder Case, Kerala News, Kasaragod News, Crime News, Murder News, Police Investigation, Trending News, Badiadka: Murder investigation under way.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia