Murder | ഗൃഹനാഥനെ കൊലപ്പെടുത്തി ചാക്കിലാക്കി കക്കൂസ് കുഴിയിൽ തള്ളി; നാടിനെ നടുക്കിയ സംഭവം അറിഞ്ഞത് രണ്ട് ദിവസമായി കാണാതായ ആൾക്ക് വേണ്ടിയുള്ള തിരച്ചിലിനിടെ
Jul 1, 2023, 19:06 IST
ബദിയഡുക്ക: (www.kasargodvartha.com) ഗൃഹനാഥനെ കൊലപ്പെടുത്തി ചാക്കിലാക്കി കക്കൂസ് കുഴിയിൽ തള്ളി. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ സീതാംഗോളി ചൗക്കാട് പിരിപ്പള്ളത്തെ തോമസ് ക്രാസ്റ്റയെ (63) യാണ് ക്രൂരമായി കൊലപ്പെടുത്തി ചാക്കിൽ കെട്ടി അയൽവാസിയുടെ പറമ്പിലെ കക്കൂസ് കുഴിയിൽ തള്ളിയത്.
രണ്ട് ദിവസമായി തോമസ് ക്രിസ്റ്റയെ കാണാത്തതിനെ തുടർന്ന് അയൽവാസികൾ നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സംശയം തോന്നി പ്രദേശവാസികൾ നൽകിയ വിവരത്തെ തുടർന്ന് ബദിയഡുക്ക എസ്ഐ കെ പി വിനോദ് കുമാറും സംഘവും എത്തി പരിശോധിച്ചതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തായത്.
ഞായറാഴ്ച രാവിലെയായിരിക്കും ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കുക. അതുവരെ മൃതദേഹത്തിന് പൊലീസ് കാവൽ ഏർപെടുത്തും. വിരലടയാള വിദഗ്ധരും പൊലീസ് നായ ഉൾപെടെയുള്ള സന്നാഹങ്ങളും ഞായറാഴ്ച രാവിലെയായിരിക്കും സ്ഥലത്തെത്തുക.
ശനിയാഴ്ച വൈകീട്ടോടെയാണ് നാടിനെ നടുക്കിയ കൊലപാതക വിവരം പുറത്ത് വന്നത്. കൊല നടത്തിയത് ആരാണെന്നതടക്കമുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും അന്വേഷണം ഊർജിതമാക്കിയെന്നും ബദിയടുക്ക എസ്ഐ വിനോദ് കുമാർ കാസർകോട് വാർത്തയോട് പറഞ്ഞു.
രണ്ട് ദിവസമായി തോമസ് ക്രിസ്റ്റയെ കാണാത്തതിനെ തുടർന്ന് അയൽവാസികൾ നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സംശയം തോന്നി പ്രദേശവാസികൾ നൽകിയ വിവരത്തെ തുടർന്ന് ബദിയഡുക്ക എസ്ഐ കെ പി വിനോദ് കുമാറും സംഘവും എത്തി പരിശോധിച്ചതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തായത്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
ശനിയാഴ്ച വൈകീട്ടോടെയാണ് നാടിനെ നടുക്കിയ കൊലപാതക വിവരം പുറത്ത് വന്നത്. കൊല നടത്തിയത് ആരാണെന്നതടക്കമുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും അന്വേഷണം ഊർജിതമാക്കിയെന്നും ബദിയടുക്ക എസ്ഐ വിനോദ് കുമാർ കാസർകോട് വാർത്തയോട് പറഞ്ഞു.
Keywords: Badiadka, News, Murder, Kerala, Police, Investigation, Man killed in Badiadka.