Join Whatsapp Group. Join now!
Aster MIMS 25/06/2023

Murder | കുഴല്‍ക്കിണര്‍ ഏജന്റിന്റെ കൊലപാതകം: മൃതദേഹം സെപ്റ്റിക് ടാങ്കില്‍ നിന്ന് പുറത്തെടുത്തു; അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം; ഏതാനും പേര്‍ കസ്റ്റഡിയില്‍

തലയിലും, കൈയിലും, കാലിലും മാരകമായി പരിക്കേറ്റിട്ടുണ്ട് Badiadka News, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍, Murder Case
കാസര്‍കോട്: (www.kasargodvartha.com) ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട സീതാംഗോളിയില്‍ കൊല്ലപ്പെട്ട വയോധികന്റെ മൃതദേഹം വീടിന് സമീപത്തുള്ള സെപ്റ്റിക് ടാങ്കില്‍ നിന്ന് പുറത്തെടുത്തു. ചൗക്കാട് സ്വദേശിയും കുഴല്‍ക്കിണര്‍ ഏജന്റുമായ തോമസ് ക്രാസ്റ്റ (63) യാണ് കൊല്ലപ്പെട്ടത്. ചാക്കില്‍ കെട്ടി സെപ്റ്റിക് ടാങ്കില്‍ തള്ളിയ നിലയിലായിരുന്നു മൃതദേഹം.
  
Badiadka News, Malayalam News, Murder Case, Kerala News, Kasaragod News, Crime, Crime News, Murder of borewell agent: Body recovered from septic tank.

തലയിലും, കൈയിലും, കാലിലും മാരകമായി പരിക്കേറ്റതായി ഇന്‍ക്വസ്റ്റ് നടത്തിയപ്പോള്‍ കണ്ടെത്തി. രണ്ട് ദിവസമായി തോമസ് ക്രാസ്റ്റയെ കാണാനില്ലായിരുന്നു. പ്രദേശവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് സെപ്റ്റിക് ടാങ്കില്‍ ചാക്കില്‍ കെട്ടിയ മൃതദേഹം കണ്ടെത്തിയത്. പിന്നീട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ALSO READ:

ചാക്കില്‍ കെട്ടി കക്കൂസ് കുഴിയില്‍ തള്ളിയത്, തനിച്ച് താമസിക്കുന്ന സമ്പന്നനായ ബോര്‍വെല്‍ ഏജന്റിനെ; കൊലയ്ക്ക് പിന്നിലെ കാരണം കണ്ടെത്താന്‍ പൊലീസിന്റെ മിന്നല്‍ നീക്കം

ശനിയാഴ്ച വൈകീട്ടാണ് പ്രദേശത്ത് ദുര്‍ഗന്ധം വമിക്കുന്നതായി കണ്ട് നാട്ടുകാര്‍ പരിശോധന നടത്തിയത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി ഉച്ചയോടെ പോസ്റ്റ് മോര്‍ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി. പ്രദേശത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രികരിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്. ഏതാനും ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.
         
Badiadka News, Malayalam News, Murder Case, Kerala News, Kasaragod News, Crime, Crime News, Murder of borewell agent: Body recovered from septic tank.

Keywords: Badiadka News, Malayalam News, Murder Case, Kerala News, Kasaragod News, Crime, Crime News, Murder of borewell agent: Body recovered from septic tank.
< !- START disable copy paste -->

Post a Comment