city-gold-ad-for-blogger

എ.ബി. അബ്ദുല്‍ സലാം ഹാജി: നാടിന് നഷ്ടപ്പെട്ടത് ആലംബഹീനരുടെ കൈത്താങ്ങ്

തൃക്കരിപ്പൂര്‍: എ.ബി. അബ്ദുല്‍ സലാം ഹാജിയുടെ മരണത്തോടെ തൃക്കരിപ്പൂരിനു നഷ്ടമായത് ആലംബഹീനരുടെ കൈത്താങ്ങും നല്ലൊരു വ്യവസായിയേയുമാണ്. കൊലപാതകത്തെ ഉള്‍ക്കൊള്ളാനാകാതെ നാട് സ്തംഭിച്ചു നില്‍ക്കുകയാണ്. റംസാന്‍ 27-ാം രാവില്‍ ലോകം പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കെയാണ് സ്വന്തം വീട്ടില്‍ സലാം ഹാജി കൊള്ളസംഘത്തിന്റെ ക്രൂരമായ ആക്രമത്തില്‍ മരണപ്പെടുന്നത്.

കെ.എം.സി.സി തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരുന്ന ഇദ്ദേഹം ഗള്‍ഫിലെത്തുന്നവര്‍ക്കും അവിടെ നിന്നും വെറും കയ്യോടെ നാട്ടിലേക്ക് തിരിച്ചുവരുന്നവര്‍ക്കും അത്താണിയായിരുന്നു. പാവങ്ങളെ ഉദാരമായി സഹായിക്കുന്ന മനസിന്റെ ഉടമയുമായിരുന്നു അദ്ദേഹം.

ദുബൈ നോവല്‍ട്ടി ഗ്രൂപ്പ് ഉടമയാണ്. ഹോട്ടല്‍ ഉള്‍പെടെയുള്ള മറ്റ് സ്ഥാപനങ്ങളും ദുബൈയില്‍ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ട്. വളരെ ചെറുപ്പത്തില്‍ തന്നെ ഗള്‍ഫില്‍ തൊഴില്‍ തേടിയെത്തിയ ഇദ്ദേഹം സമ്പാദിച്ചതെല്ലാം സ്വ പ്രയത്‌നത്തിലൂടെയായിരുന്നു. ഇദ്ദേഹത്തിന്റെ മരണവിവരമറിഞ്ഞ് നൂറു കണക്കിനാളുകളാണ് വെള്ളാപ്പിലെ വീട്ടിലെത്തിക്കൊണ്ടിരിക്കുന്നത്. കൊട്ടാര സദൃശ്യമായ വീട്ടില്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഉണ്ടായിരിക്കെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
എ.ബി. അബ്ദുല്‍ സലാം ഹാജി: നാടിന് നഷ്ടപ്പെട്ടത് ആലംബഹീനരുടെ കൈത്താങ്ങ്

ഗേറ്റിലും വീട്ടിലും പല സ്ഥലങ്ങളിലായി ക്യാമറകള്‍ ഘടിപ്പിച്ചിരുന്നു. എന്നാല്‍ ഇവ ആഴ്ചകളായി പ്രവര്‍ത്തനരഹിതമായിരുന്നുവെന്നാണ് വിവരം. കവര്‍ച്ചയ്ക്ക് മുന്നോടിയായി മോഷ്ടാക്കള്‍ തന്നെയായിരിക്കുമോ ഇവ പ്രവര്‍ത്തനരഹിതമാക്കിയതെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

Related News:
ഗൃഹനാഥനെ കൊലപ്പെടുത്തി കവര്‍ച നടത്തിയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി

വ്യാപാര പ്രമുഖന്റെ കൊല: അക്രമികള്‍ താക്കോല്‍ കൈവശപ്പെടുത്തിയത് മകളെ ഉപയോഗിച്ച്

ഏഴംഗസംഘം കവര്‍ച്ചാ ശ്രമത്തിനിടെ ഗൃഹനാഥനെ കൊന്നു


Keywords:  Murder, Car, Police, Payyannur, Student, Daughter, Kasaragod, Malayalam News, Kerala,National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk Pre
Web Desk Pre

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia