മണ്ണെണ്ണ സ്റ്റൗ വിറ്റ് മക്കളുടെ ചികിത്സക്കെത്തിയ ആമിനയ്ക്ക് മുസ്ലിം ലീഗിന്റെ തണലില്‍ വീടൊരുക്കും
Jul 16, 2014, 17:28 IST
കാസര്‍കോട്: (www.kasargodvartha.com 16.07.2014) വീട്ടിലെ മണ്ണെണ്ണ സ്റ്റൗ വിറ്റ് മക്കളുടെ ചികിത്സയ്ക്കെത്തിയ ആമിനയെ ആരും മറന്നിട്ടുണ്ടാവില്ല. നിരവധി ഉദാരമതികള്‍ സഹായിച്ച ആമിനയ്ക്ക് കയറിക്കിടക്കാന്‍ സുരക്ഷിതമായൊരു വീടൊരുങ്ങുന്നു. മുസ്ലിം ലീഗ് ചെങ്കള വാര്‍ഡ് കമ്മിറ്റിയാണ് ആമിനയ്ക്ക് വീടൊരുക്കുന്നത്.
ആമിനയും മക്കളും ഇപ്പോള്‍ താമസിച്ച് കൊണ്ടിരുന്ന സൗകര്യമില്ലാത്ത വാടകവീട്ടില്‍ നിന്നും അവരെ സൗകര്യ പ്രദമായ മറ്റൊരു വാടകവീട്ടിലേക്ക് മുസ്ലിം ലീഗ് കമ്മിറ്റി ഇടപെട്ട് മാറ്റിയിരിക്കുകയാണ്. കാസര്‍കോട് വാര്‍ത്തയും പിന്നീട് മറ്റു വാര്‍ത്താ മാധ്യമങ്ങളും ആമിനയുടെ ദുരിത ജീവിതം പുറം ലോകം അറിയിച്ചതിനെ തുടര്‍ന്ന് നിരവധി പേരാണ് സഹായവുമായി രംഗത്തു വന്നത്. വാടക കുടിശികയും മറ്റു ബാധ്യതകളും കുട്ടികളുടെ ചികിത്സയ്ക്കുമായി വന്‍ തുക ആമിനയ്ക്ക് ചിലവ് വന്നിരുന്നു. പലരും സഹായിച്ചതില്‍ കുറച്ച് തുക മാത്രമാണ് ബാങ്കില്‍ ബാക്കിയുള്ളത്.
നോമ്പ് കാലത്ത് ആമിനയുടെ ദുരിതം കണ്ടാണ് മുസ്ലിം ലീഗ് ചെങ്കള വാര്‍ഡ് കമ്മിറ്റി ഇവരെ മറ്റൊരു വാടകവീട്ടിലേക്ക് മാറ്റിയത്. ആറു മാസത്തെ വാടക മുന്‍ കൂട്ടി അടക്കുകയും ചെയ്തിട്ടുണ്ട്. പ്രവാസി ലീഗ് ജില്ലാ ജോയിന്‍ സെക്രട്ടറി ഖാദര്‍ ഹാജി (+919995056585), പ്രവാസി ലീഗിന്റേയും മുസ്ലിം ലീഗിന്റേയും പ്രവര്‍ത്തകരും ഭാരവാഹികളുമായ അബ്ദുല്ല പാണലം, സി.,എം സുബൈര്‍, ഹനീഫ പാറ, ജാസിര്‍ കുന്താപുരം തുടങ്ങിയവരാണ് ആമിനയെ സഹായിക്കാന്‍ രംഗത്ത് വന്നത്.
കെ.എം.സി.സിയുടെ ബൈത്തുറഹ് മ പദ്ധതി പ്രയോജനപ്പെടുത്തി ആമിനയ്ക്ക് സ്വന്തമായി അഞ്ച് സെന്റ് സ്ഥലത്ത് പെരുന്നാളിന് ശേഷം വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് പ്രവാസി ലീഗ് ജില്ലാ ജോ.സെക്രട്ടറി ഖാദര്‍ ഹാജി ചെങ്കള കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. വീട് നിര്‍മ്മിക്കേണ്ട അഞ്ച് സെന്റ് സ്ഥലം ഉദാരമതിയായ ഒരാള്‍ ചെങ്കളയില്‍ തന്നെ നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സ്ഥലത്തായിരിക്കും വീട് നിര്‍മ്മിച്ചു നല്‍കുക.
സ്വന്തമായി ഒരു കൂര എന്നത് ആമിന നേരത്തെ തന്നെ മാധ്യമങ്ങളോട് പറഞ്ഞ സ്വപ്നമാണ്. ഒറ്റ മുറിയുള്ള വീട് മാത്രം കിട്ടിയാല്‍ തന്നെ താന്‍ സന്തോഷവതിയാകുമെന്നും ആമിന പറഞ്ഞിരുന്നു. ചെര്‍ക്കള ബേര്‍ക്കയില്‍ വാടക ക്വാര്‍ട്ടേഴ്സിലാണ് 29 കാരിയായ ആമിനയും മക്കളും താമസിച്ചു വന്നിരുന്നത്. തന്നെ ദാരിദ്ര്യ കയത്തിലാക്കിയാലും മക്കള്‍ക്ക് ഒരു അസുഖവും വരുത്തരുതേ എന്ന പ്രാര്‍ത്ഥനയിലായിരുന്നു ആമിന കഴിഞ്ഞു വന്നിരുന്നത്.
വീണ് പരിക്കേറ്റ ഒന്‍പതു മാസം പ്രായമുള്ള മുഹമ്മദ് ആബിദും, പനി ബാധിച്ച നാലുവയസുകാരന് മുഹമ്മദ് ഷാഹിദ് എന്നിവര്‍ക്കൊപ്പമാണ് ആമിന മണ്ണെണ്ണ സ്റ്റൗ വിറ്റ കാശുമായി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. കഴുത്തിനും കാല് മുട്ടിനും വേദനയുള്ളത് കാരണം ആമിനയ്ക്ക് കൂടുതല്‍ ജോലിയൊന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. നേരത്തെ പലരുടേയും സഹായം കൊണ്ട് മാത്രമാണ് ഇതു വരെ ജീവിച്ച് വന്നിരുന്നത്.
സുള്ള്യ സ്വദേശിനിയായ ആമിനയെ മൈസൂര്‍ സ്വദേശി സാദിഖ് 10 വര്‍ഷം മുമ്പാണ് വിവാഹം ചെയ്തത്. ഒരു വര്‍ഷം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ചതോടെയാണ് ആമിനയ്ക്ക് ദുരിതവും ദാരിദ്ര്യവും തുടങ്ങിയത്. പറക്കമുറ്റാത്ത മൂന്ന് മക്കളെ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയിട്ടും തളരാതെ ജീവിതത്തോട് പൊരുതുകയായിരുന്നു ഈ വീട്ടമ്മ.
അയല്‍വീടുകളില്‍ ജോലി ചെയ്തും ചൂലുണ്ടാക്കി വിറ്റുമാണ് ആമിന നിത്യവൃത്തിക്ക് വഴി കണ്ടെത്തിയിരുന്നത്. ദാരിദ്ര്യം കാരണം ഒന്‍പത് വയസുകാരനായ മകനെ സ്കൂളിലയക്കാനും ആമിനയ്ക്ക് കഴിഞ്ഞിട്ടില്ല. ഇക്കാര്യം അറിഞ്ഞ തളങ്കര മാലിക് ദീനാര്‍ യതീംഖാനയിലെ ഭാരവാഹികള്‍ ഈ കുട്ടിയേയും, ഇളയകുട്ടിയേയും തളങ്കര മാലിക് ദീനാര്‍ യതീംഖാനയില്‍ താമസിപ്പിച്ച് പഠിപ്പിക്കുകയാണ്. ഇതിനുള്ള സൗകര്യവും കാസര്‍കോട് വാര്‍ത്തയാണ് ഒരുക്കിയത്.
കാസര്‍കോട് ഐ.ഡി.ബി.ഐ ബാങ്കില്‍ ആമിന അക്കൗണ്ട് തുറന്നിരുന്നു. എ. ആമിന. അക്കൗണ്ട് നമ്പര്‍: 0450104000082712, ഐ.എഫ്.എസ് കോഡ്: IBKL 0000450 ആണ്.

Related News:
മക്കളുടെ അസുഖവും ദാരിദ്ര്യവും: കനിവു കാത്ത് ആമിന
ആമിനയ്ക്ക് സഹായഹസ്തവുമായി നിരവധി പേരെത്തി
Keywords : Kasaragod, Family, Helping hands, Muslim-league, Committee, Kerala, Bank, Amina, Aid, Pravasi League, KMCC, Baithu Rahma, Muslim League Cherkala.

Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067