city-gold-ad-for-blogger

തടവ് ചാടിയ ചരല്‍ ലത്തീഫ് കുറ്റിക്കോലിലെ കാട്ടില്‍ നിന്നും പിടിയിലായി

കാസര്‍കോട്: കോടതിയില്‍ ഹാജരാക്കി തിരിച്ചു കൊണ്ടു പോകുന്നതിനിടയില്‍ കാസര്‍കോട്ടു നിന്നും തടവു ചാടിയ ചട്ടഞ്ചാല്‍ തെക്കിലിലെ സി.എ.അബ്ദുല്‍ ലത്തീഫ് എന്ന ചരല്‍ ലത്തീഫ് (40) കുറ്റിക്കോലിലെ കാട്ടില്‍ നിന്നും പോലീസിന്റെ പിടിയിലായി.
തടവ് ചാടിയ ചരല്‍ ലത്തീഫ് കുറ്റിക്കോലിലെ കാട്ടില്‍ നിന്നും പിടിയിലായി

ജയില്‍ ചാട്ടം, കവര്‍ച, വര്‍ഗീയ സംഘര്‍ഷം തുടങ്ങി ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ലത്തീഫ്. തിങ്കളാഴ്ച രാവിലെ 11.20 മണിയോടെയാണ് ചരല്‍ ലത്തീഫ് വിദ്യാനഗര്‍ കോടതി പരിസരത്ത് വെച്ച് പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. പ്രതിക്ക് വേണ്ടി പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് പ്രതി കുറ്റിക്കോലിലെ ഒരു കാട്ടില്‍ ഒളിവില്‍ കഴിയുന്നതായി സൂചന ലഭിച്ചത്.

തടവ് ചാടിയ ചരല്‍ ലത്തീഫ് കുറ്റിക്കോലിലെ കാട്ടില്‍ നിന്നും പിടിയിലായി
Charal Latheef
ഇതേ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ 11.30 മണിയോടെ ബേഡകം എസ്.ഐ. മധുസൂദനനും സംഘവും കാട് വളഞ്ഞ് ലത്തീഫിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ട് ഒരു ഓട്ടോയില്‍ കയറുകയായിരുന്നു. പിന്നീട് പിന്തുടര്‍ന്ന പോലീസ് ഓട്ടോ തടഞ്ഞ് മല്‍പിടുത്തത്തിലൂടെ ലത്തീഫിനെ കീഴടക്കുകയായിരുന്നു. പ്രതിയെ വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനിലേക്ക് എത്തിച്ചു. വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കുന്ന പ്രതിയെ റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മടക്കിയയക്കും.

തടവു ചാടിയതിന് മറ്റൊരു കേസും പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചട്ടഞ്ചാലിലും മാന്യയിലും നിരവധി ബന്ധുവീടുകള്‍ ഉണ്ടെങ്കിലും ലത്തീഫ് എവിടെയും പോകാതെ കുറ്റിക്കോലിലെ കാട്ടില്‍ ഒളിത്താവളം ഒരുക്കുകയായിരുന്നു.

Related News:  ലോറിയില്‍നിന്ന് റബര്‍ മോഷണം; മുഖ്യ പ്രതി അറസ്റ്റില്‍

കോടതിയില്‍ ഹാജരാക്കി കൊണ്ടുപോകുകയായിരുന്ന പ്രതി പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു

Keywords:  Accuse, Arrest, Court, Kuttikol, Police, Auto-rickshaw, Chattanchal, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia