കോടതിയില്‍ ഹാജരാക്കി കൊണ്ടുപോകുകയായിരുന്ന പ്രതി പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു
May 27, 2013, 20:35 IST
കാസര്‍കോട്: കോടതിയില്‍ ഹാജരാക്കി തിരിച്ചു കൊണ്ടു പോകുകയായിരുന്ന പ്രതി പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു. നിരവധി കവര്‍ചാ കേസിലെ പ്രതി ചട്ടഞ്ചാല്‍ തെക്കിലിലെ സി.എ.അബ്ദുള്‍ ലത്തീഫ് എന്ന ചരല്‍ ലത്തീഫ് (40) ആണ് രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 11.20 മണിയോടെ വിദ്യാനഗര്‍ ബസ് സ്‌റ്റോപ്പിന് സമീപം വെച്ചാണ് സംഭവം. നേരത്തെ ഒരു മോഷക്കേസില്‍ ശിക്ഷിക്കപ്പെട്ട ലത്തീഫ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവു ശിക്ഷ അനുഭവിച്ചു വരികയാണ്.
കാസര്‍കോട് പോലീസ് 2002 ല്‍ രജിസ്റ്റര്‍ ചെയ്ത 94/2002 ക്രൈം നമ്പറിലുള്ള മോഷണക്കേസില്‍ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജ്‌സ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു വന്നതായിരുന്നു ലത്തീഫിനെ. കോടതിയില്‍ ഹാജരാക്കി തിരിച്ച് കണ്ണൂരിലേക്ക് കൊണ്ടു പോകുമ്പോള്‍ ബസില്‍ കയറുന്നതിനിടയില്‍ കൂടെയുണ്ടായിരുന്ന പോലീസുകാരെ വെട്ടിച്ച് ലത്തീഫ് കടന്നു കളയുകയായിരുന്നു.
കൂടെയുണ്ടായിരുന്ന പോലീസുകാര്‍ പിറകെ ഓടിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. പ്രതിക്കു വേണ്ടി കാസര്‍കോട്, വിദ്യാനഗര്‍ പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. രക്ഷപ്പെട്ട ലത്തീഫിനെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
Related News:
ലോറിയില്‍നിന്ന് റബര്‍ മോഷണം; മുഖ്യ പ്രതി അറസ്റ്റില്‍
Keywords: Accuse, Police, Case, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.