city-gold-ad-for-blogger

ലോറിയില്‍നിന്ന് റബര്‍ മോഷണം; മുഖ്യ പ്രതി അറസ്റ്റില്‍

ലോറിയില്‍നിന്ന് റബര്‍ മോഷണം; മുഖ്യ പ്രതി അറസ്റ്റില്‍
കാസര്‍കോട്: സഞ്ചരിക്കുന്ന ലോറിയില്‍നിന്ന് റബര്‍ മോഷ്ടിക്കുന്ന സംഘത്തലവന്‍ പോലീസ് പിടിയിലായി. ചട്ടഞ്ചാല്‍ തെക്കിലിലെ സി.എ.അബ്ദുള്‍ ലത്തീഫ് എന്ന് ചരല്‍ ലത്തീഫ്(43)ആണ് പിടിയിലായത്. ഈ സംഘത്തിലെ മൂന്നുപേരെ നേരത്തെ അറസ്റ്റ്‌ചെയ്തിരുന്നു.ലോറിയിലെ ടാര്‍പോളിന്‍ കീറാനുപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു.

ലത്തീഫിനെതിരെ കര്‍ണാടകയിലും നിരവധി മോഷണക്കേസുകള്‍ നിലവിലുണ്ടെന്നുംപിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെന്നും ടൗണ്‍ സി.ഐ ബാബു പെരിങ്ങേത്ത് അറിയിച്ചു. കര്‍ണാടക കാര്‍വാറില്‍നിന്ന് നാലുവര്‍ഷം മുമ്പ് കോടതിയില്‍ ഹാജരാക്കുന്നതിനിടെ പോലീസിനെ വെട്ടിച്ച് കടന്ന ലത്തീഫ് ബാംഗ്ലൂര്‍ നഗരത്തില്‍നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലും കളനാട്ട് വീട് കുത്തിത്തുറന്ന് കേസിലും പ്രതിയാണ്.

ലോറിയില്‍ കടത്തുന്ന സാധനങ്ങള്‍ ഡ്രൈവറുടെ കണ്ണുവെട്ടിച്ച് ലോറിയില്‍ കയറിപറ്റിയാണ് സംഘം മോഷണം നടത്തിയിരുന്നത്. പുലര്‍ച്ചാവേളയിലാണ് കവര്‍ച്ചയ്ക്ക് തിരഞ്ഞെടുത്തിരുന്നത്.ചട്ടഞ്ചാലിനും ചെര്‍ക്കളയ്ക്കുമിടയിലാണ് കവര്‍ച്ചകള്‍ ഏറെയും നടത്തിയത്.

ഏപ്രില്‍ 18ന് നിലമ്പൂരില്‍നിന്ന് ഗോവയിലേക്ക് റബറുമായി പോവുകയായിരുന്ന ലോറിയില്‍നിന്ന് 1.2 ലക്ഷം രൂപയുടെ ഏഴ് ക്വിന്റല്‍ റബര്‍ മോഷ്ടിച്ചിരുന്നു. ലോറിയുടമ മലപ്പുറം പടിഞ്ഞാറ്റുമുറിയിലെ എം.അഫസല്‍ ഇതുസംബന്ധിച്ച് കാസര്‍കോട് പോലീസില്‍ പരാതിനല്‍കി. ചട്ടഞ്ചാല്‍ അമ്പത്തഞ്ചാം മൈലില്‍വച്ച് സംഘത്തിലെ പി.അഷ്‌റഫ്, പി.പി.ഫൈസല്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. സംഘം മോഷ്ടിച്ച ഏഴ് ക്വിന്റല്‍ റബറും മോഷണത്തിനുപയോഗിച്ച ഓട്ടോയും കസ്റ്റഡിയിലെടുത്തിരുന്നു.

Keywords:  kasaragod, Kerala, Robbery-case, Accuse, Arrest


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia