ബാറുടമയെ ഭീഷണിപ്പെടുത്തി 2 കോടി തട്ടാന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ സഞ്ചരിച്ച കാര്‍ ഏല്‍പ്പിക്കാന്‍ എത്തിയ രണ്ടംഗ സംഘത്തെ പിടികൂടി
Mar 18, 2017, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 18.03.2017) കുമ്പള മുട്ടം സ്വദേശിയും തലപ്പാടിയിലെ ബാറുടമയുമായ ശ്രീധര്‍ ഷെട്ടി(67)യെ ഭീഷണിപ്പെടുത്തി രണ്ട് കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ പോലീസിന്റെ പിടിയിലായി. കര്‍ണാടക കറുവപ്പാടി മിത്തനടുക്കയിലെ ഇബ്രാഹിം ഖലീല്‍ (21), ബായാര്‍ മുളിഗദ്ദെയിലെ ആബിദ് (21) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് കെ എല്‍ 14 എം 812 സ്വിഫ്റ്റ് കാര്‍ കസ്റ്റഡിയിലെടുത്തു.
തളങ്കര സ്വദേശിയില്‍ നിന്നും റെന്റിന് വാങ്ങിയ റിറ്റ്‌സ് കാറിലാണ് ക്വട്ടേഷന്‍ സംഘം ബാറുടമയുടെ മുട്ടത്തെ വീട്ടിലെത്തി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയത്. ഈ കാര്‍ റെന്റിന് വാങ്ങിയ ഖലീലും ആബിദും കാര്‍ തിരിച്ചേല്‍പ്പിക്കാന്‍ കാസര്‍കോട്ടെത്തിയപ്പോള്‍ കാസര്‍കോട് സി ഐ അബ്ദുറഹീമാണ് ഇവരെ പിടികൂടി അന്വേഷണ സംഘത്തിന് കൈമാറിയത്.
ഉപ്പളയിലെ മുത്തലിബ് വധക്കേസില്‍ പ്രതിയായ കുരുടപ്പദവിലെ അലിക്ക് വേണ്ടിയാണ് ഇരുവരും ചേര്‍ന്ന് തളങ്കര സ്വദേശിയില്‍ നിന്നും കാര്‍ റെന്റിന് വാങ്ങി നല്‍കിയത്. അലി നിരവധി കേസുകളില്‍ പ്രതിയാണെന്നറിഞ്ഞിട്ടും ഇവര്‍ കാര്‍ വാങ്ങി നല്‍കിയതിനാല്‍ പിടിയിലായവര്‍ക്കും ഈ കേസുമായി ബന്ധമുണ്ടെന്ന സംശയമാണ് പോലീസ് പ്രകടിപ്പിക്കുന്നത്.
വിവാഹാവശ്യത്തിനാണെന്നന് പറഞ്ഞാണ് അലി കാര്‍ ആവശ്യപ്പെട്ടതെന്നാണ് പിടിയിലായവര്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലായവരുടെ എണ്ണം നാലായി. അതിനിടെ പോലീസ് തിരിച്ചറിഞ്ഞ അധോലോകനായകന്‍ കലിയോഗേഷിന്റെ ക്വട്ടേഷന്‍ സംഘത്തില്‍ പെട്ട രണ്ട് പേര്‍ മുംബൈക്ക് കടന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസിലെ ഒരു സംഘം മുംബൈയിലെത്തി ഇവര്‍ക്കായി തിരച്ചില്‍ നടത്തിവരികയാണ്. ഇവരെ പിടികൂടിയാല്‍ മാത്രമേ കേസുമായി ബന്ധപ്പെട്ട് അറസ്റ്റുണ്ടാവുകയുള്ളുവെന്ന് പോലീസ് സൂചിപ്പിക്കുന്നു.
Related News:
കോടികള്‍ ആവശ്യപ്പെട്ട് ബാങ്കോക്കില്‍നിന്നും ബാര്‍ ഉടമയ്ക്ക് ഫോണില്‍ അധോലോക ഭീഷണി; വീട്ടിലെത്തി തോക്കുചൂണ്ടിയും ഭീഷണിപ്പെടുത്തി, പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
ബാറുടമയെ 2 കോടി ആവശ്യപ്പെട്ട് അധോലോകസംഘം ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍, കാര്‍ കണ്ടെത്തി; സംഘം ഉപ്പളയിലെ വ്യാപാരിയെയും പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി
ബാറുടമയെ ഭീഷണിപ്പെടുത്തി 2 കോടി തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ കൊലക്കേസ് പ്രതികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു; പ്രതികളെ കണ്ടെത്താന്‍ കര്‍ണാടക പോലീസിന്റെയും സഹായം തേടി
ബാറുടമയെ ഭീഷണിപ്പെടുത്തി 2 കോടി തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ട് പ്രതികളെ തിരിച്ചറിഞ്ഞു; പ്രതികളെത്തിയ കാര്‍ തളങ്കര സ്വദേശിയുടേത്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bar, Kasaragod, Kumba, Case, Accuse, Car, CI, Rent, Police, Custody, Business Man, Threatening case two in police custody.