Join Whatsapp Group. Join now!
Aster MIMS 10/10/2023

ബാറുടമയെ ഭീഷണിപ്പെടുത്തി 2 കോടി തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ട് പ്രതികളെ തിരിച്ചറിഞ്ഞു; പ്രതികളെത്തിയ കാര്‍ തളങ്കര സ്വദേശിയുടേത്

കുമ്പള മുട്ടം സ്വദേശിയും തലപ്പാടിയിലെ ബാറുടമയുമായ ശ്രീധര്‍ ഷെട്ടി(67)യെ ഭീഷണിപ്പെടുത്തി രണ്ട് കോടി രൂപ Bar, Kasaragod, Business Man, Investigation, Bike, Car, Custody, Murder Case, Uppala, Case, Karnataka, Manglore, Jewelry, Kaliya Rafeeque.
കാസര്‍കോട്: (www.kasargodvartha.com 17.03.2017) കുമ്പള മുട്ടം സ്വദേശിയും തലപ്പാടിയിലെ ബാറുടമയുമായ ശ്രീധര്‍ ഷെട്ടി(67)യെ ഭീഷണിപ്പെടുത്തി രണ്ട് കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. കര്‍ണാടക ബണ്ട്വാള്‍ മിത്തടുക്ക സ്വദേശിയും, ബായാര്‍ മുളിഗദ്ദെ സ്വദേശിയുമായ യുവാവുമാണ് ബാറുടമയെ വീട്ടിലെത്തി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നതെന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. നാലംഗ സംഘമാണ് ബാറുടമയുടെ വീട്ടിലെത്തി പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയത്.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയെലുത്ത ഉപ്പളയിലെ പ്രമാദമായ കൊലക്കേസ് പ്രതികളായ കുരുടപദവ് സ്വദേശിയേയും ഉപ്പള സ്വദേശിയെയും ചോദ്യം ചെയ്തതില്‍ നിന്നാണ് മംഗളൂരു കേന്ദ്രീകരിച്ച് അധോലോക പ്രവര്‍ത്തനം നടത്തുന്ന കലിയോഗേഷിന്റെ സംഘത്തില്‍പ്പെട്ടവരെ തിരിച്ചറിഞ്ഞത്. ഉപ്പളയില്‍ കൊലപാതകം നടത്താന്‍ കാലിയാറഫീഖിന് തോക്കെത്തിച്ച് കൊടുത്ത വ്യക്തിയാണ് പോലീസ് കസ്റ്റഡിയിലെടുത്ത കുരുടപദവ് സ്വദേശി.

കാലിയാ റഫീഖിനോടൊപ്പം കൊലപാതക കേസില്‍ പ്രതിയായ ഉപ്പള സ്വദേശിയാണ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്ത മറ്റൊരാള്‍. ബാറുടമയെ ഭീഷണിപ്പെടുത്താന്‍ നാട്ടിലെ ശക്തനായ ഒരാളുടെ സഹായവും അധോലോക സംഘത്തിന് ലഭിച്ചതായും പോലീസ് സംശയിക്കുന്നു. കേസില്‍ പോലീസ് തിരിച്ചറിഞ്ഞിരിക്കുന്ന ബായാര്‍ മുളിഗദ്ദെ സ്വദേശി ബൈക്കിലാണ് ബാറുടമയുടെ വീട്ടിലെത്തിയതെന്നും കസ്റ്റഡിയിലെടുത്തവര്‍ മൊഴി നല്‍കിയിറ്റുണ്ട്.

Bar, Kasaragod, Business Man, Investigation, Bike, Car, Custody, Murder Case, Uppala, Case, Karnataka, Manglore, Jewelry, Kaliya Rafeeque.

ഈ ബൈക്കിനെ കേന്ദ്രീകരിച്ചും ഇപ്പോള്‍ അന്വേഷണം നടത്തുന്നുണ്ട്. അതേസമയം പ്രതികള്‍ ബാറുടമയുടെ വീട്ടിലെത്തിയ സ്വിഫ്റ്റ് കാര്‍ തളങ്കര സ്വദേശിയുടേതാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് സംഘം വാടകയ്‌ക്കെടുത്തതാണെന്നും സംശയിക്കുന്നു. ഈ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം കേസന്വേഷണത്തിന്റെ ഭാഗമായി പോലീസ് സംഘം വെള്ളിയാഴ്ച രാവിലെ ബാറുടമയുടെ മുട്ടത്തെ വീട്ടിലെത്തി സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചു കൂടുതല്‍ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

ബാങ്കോക്കില്‍ നിന്നാണെന്ന് പറഞ്ഞ് ബാറുടമയെ ഭീഷണിപ്പെടുത്തിയ കലിയോഗേഷിനെകുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ വിളിയുടെ കേന്ദ്രം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കുമ്പള സിഐ വി വി മനോജിന്റെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.

Related News:
കോടികള്‍ ആവശ്യപ്പെട്ട് ബാങ്കോക്കില്‍നിന്നും ബാര്‍ ഉടമയ്ക്ക് ഫോണില്‍ അധോലോക ഭീഷണി; വീട്ടിലെത്തി തോക്കുചൂണ്ടിയും ഭീഷണിപ്പെടുത്തി, പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

ബാറുടമയെ 2 കോടി ആവശ്യപ്പെട്ട് അധോലോകസംഘം ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍, കാര്‍ കണ്ടെത്തി; സംഘം ഉപ്പളയിലെ വ്യാപാരിയെയും പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി

ബാറുടമയെ ഭീഷണിപ്പെടുത്തി 2 കോടി തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ കൊലക്കേസ് പ്രതികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു; പ്രതികളെ കണ്ടെത്താന്‍ കര്‍ണാടക പോലീസിന്റെയും സഹായം തേടി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Bar, Kasaragod, Business Man, Investigation, Bike, Car, Custody, Murder Case, Uppala, Case, Karnataka, Manglore, Jewelry, Kaliya Rafeeque, Threatening case to accused identified.