city-gold-ad-for-blogger

ബാറുടമയെ 2 കോടി ആവശ്യപ്പെട്ട് അധോലോകസംഘം ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍, കാര്‍ കണ്ടെത്തി; സംഘം വ്യാപാരിയെയും പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി

കുമ്പള: (www.kasargodvartha.com 16/03/2017) കുമ്പള മുട്ടം സ്വദേശിയും തലപ്പാടിയിലെ ബാര്‍ ഉടമയുമായ ശ്രീധര ഷെട്ടി(67)യെ രണ്ട് കോടി ആവശ്യപ്പെട്ട് അധോലോകസംഘം ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയിലായി. ഷെട്ടിയുടെ വീട്ടിലെത്തി തോക്കുകാട്ടി ഭീഷണിപ്പെടുത്തിയ സംഘം എത്തിയ കാറും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കാസര്‍കോട് രജിസ്‌ട്രേഷനുള്ള കാര്‍ കര്‍ണാടകയിലെ സംഘം വാടകയ്‌ക്കെടുത്തതാണെന്നും വ്യക്തമായിട്ടുണ്ട്.

കസ്റ്റഡിയിലായ യുവാവിനെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. മംഗളൂരുവിലെ അധോലോക സംഘത്തലവനായ കാലിയോഗേഷിന്റെ നേതൃത്വത്തിലുള്ളവരാണ് ബാറുടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.

ഉള്ളാള്‍ കോട്ടേക്കാറില്‍ ഒരു മാസം മുമ്പ് കൊല്ലപ്പെട്ട ഉപ്പളയിലെ ഗുണ്ടാതലവന്‍ കാലിയാറഫീഖിന്റെ കൂട്ടാളികളാണ് ബാറുടമയെ ഭീഷണിപ്പെടുത്തിയതെന്നും വ്യക്തമായിട്ടുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് മൂന്നിന് സ്വിഫ്റ്റ് കാറിലെത്തിയ നാലംഗസംഘം മുട്ടത്തെ വീട്ടില്‍ അതിക്രമിച്ചുകയറി ബാറുടമയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതോടെയാണ് ബാര്‍ ഉടമ പോലീസില്‍ പരാതി നല്‍കിയത്. പ്രതികളെല്ലാം കര്‍ണാടക സ്വദേശികളാണ് ഇവര്‍ക്ക് ഉപ്പളയിലെ ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ടവര്‍ സഹായം നല്‍കിയതായും സൂചനയുണ്ട്.

ബാറുടമയെ 2 കോടി ആവശ്യപ്പെട്ട് അധോലോകസംഘം ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍, കാര്‍ കണ്ടെത്തി; സംഘം വ്യാപാരിയെയും പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി

പ്രതികളുടെ ഫോട്ടോയും സി സി ടി വി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഒരുമാസത്തോളമായി ബാങ്കോക്കില്‍നിന്നാണെന്നുപറഞ്ഞ് അധോലോക സംഘത്തില്‍പെട്ട ഒരാള്‍ ശ്രീധര ഷെട്ടിയെ നിരന്തരം ഫോണില്‍ വിളിച്ച് രണ്ടുകോടി ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കാറില്‍ വീട്ടിലെത്തിയ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയത്.

അതേസമയം ഇതേ സംഘം രണ്ടാഴ്ച മുമ്പ് ഉപ്പളയിലെ ഒരു പ്രമുഖ വ്യാപാരിയെയും പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും വിവരം പുറത്ത് വന്നിട്ടുണ്ട്. ഭീഷണി സംബന്ധിച്ച് ശ്രീധരന്‍ഷെട്ടി മംഗളൂരു പോലീസിലും പരാതി നല്‍കിയിരുന്നു. കുമ്പള സി ഐ വിവി മനോജിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ കേസന്വേഷിക്കുന്നത്. കസ്റ്റഡിയിലുള്ള യുവാവിനെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് സൂചന നല്‍കുന്നത്.

പലരേയും ചോദ്യം ചെയ്യുന്നുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ കുമ്പള സി ഐ പറയുന്നത്. കൊല്ലപ്പെട്ട കാലിയ റഫീഖും മുമ്പ് ശ്രീധര ഷെട്ടിയെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു. കാലിയ റഫീഖിന് പണം നല്‍കിയിരുന്നുവോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. കാലിയ സംഘത്തില്‍പ്പെട്ട ചിലരെ കേന്ദ്രീകരിച്ചും ഇപ്പോള്‍ അന്വേഷണം നടത്തുന്നുണ്ട്.

Related News:
കോടികള്‍ ആവശ്യപ്പെട്ട് ബാങ്കോക്കില്‍നിന്നും ബാര്‍ ഉടമയ്ക്ക് ഫോണില്‍ അധോലോക ഭീഷണി; വീട്ടിലെത്തി തോക്കുചൂണ്ടിയും ഭീഷണിപ്പെടുത്തി, പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kumbala, Kasaragod, Bar, Accuse, Car, Police, Cash, Photo, Complaint, Owner, Gun, Threat, Custody, Threatening case man in police custody.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia