പയ്യന്നൂര്‍ അപകടം; മരിച്ച അഞ്ചു പേര്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി
Sep 17, 2016, 14:35 IST
മൃതദേഹങ്ങള്‍ ശനിയാഴ്ച വൈകിട്ടോടെ സംസ്‌കരിക്കും
പയ്യന്നൂര്‍: (www.kasargodvartha.com 17/09/2016) വെള്ളിയാഴ്ച വൈകിട്ട് പയ്യന്നൂര്‍ രാമന്തളി കുന്നരു കാരന്താട്ട് നാടിനെ നടുക്കിയ വാഹനാപകടത്തില്‍ മരിച്ച അഞ്ചു പേര്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. മിനിലോറിയും ഓട്ടോയും കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് മീന്‍ വണ്ടിയിലേക്ക് പാഞ്ഞുകയറിയാണ് അഞ്ചു പേര്‍ ദാരുണമായി മരിച്ചത്. ശനിയാഴ്ച വൈകിട്ടോടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കും.
രാമന്തളി വടക്കുമ്പാട് കോളനിയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ കാനാച്ചേരി ഗണേശന്‍ (38), ഭാര്യ ലളിത (32), മകള്‍ ജിഷ്ണ (ഏഴ്), ഗണേശന്റെ സുഹൃത്ത് രാമന്തളി വടക്കുമ്പാട്ടെ ശ്രീജിത്തിന്റെ മകള്‍ ആരാധ്യ (നാല്), മത്സ്യം വാങ്ങാനെത്തിയ കുന്നരു കാരന്താട്ടെ നടുവിലെ പുരയില്‍ ദേവകിയമ്മ (72) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശനിയാഴ്ച രാവിലെ പോസ്റ്റുമോര്‍ട്ടം നടത്തിയ അഞ്ചു പേരുടെയും മൃതദേഹം ഉച്ചയ്ക്ക് 12 മണിയോടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഏറ്റുവാങ്ങി. മൃതദേഹങ്ങള്‍ കുന്നരു കാരന്താട് പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകളാണ് ഒരു നോക്കുകാണാനായി സ്ഥലത്തേക്ക് ഒഴുകിയത്. ചേതനയറ്റ് കുട്ടികളുള്‍പെടെയുള്ള മൃതദേഹങ്ങള്‍ കണ്ട് പലര്‍ക്കും ദു:ഖം അടക്കാനായില്ല.
പിന്നീട് രാമന്തളിയിലും പൊതുദര്‍ശനത്തിന് വെക്കും. ഇതിനു ശേഷം വടക്കുമ്പാട് എത്തിച്ച് പൊതുദര്‍ശനത്തിന് വെച്ച ശേഷം ദേവകിയുടെ മൃതദേഹം കാരന്താട് പൊതുശ്മശാനത്തിലും മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ വടക്കുമ്പാട് വീടിന് സമീപവും സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
പയ്യന്നൂര്‍ അപകടം; ഗുരുതരമായി പരിക്കേറ്റ ഏഴു വയസുകാരി മരിച്ചു, മരണം അഞ്ചായി, നാട് തേങ്ങുന്നു
പയ്യന്നൂര്‍ അപകടം: മരണം നാലായി, 2 കുട്ടികള്‍ ഗുരുതരാവസ്ഥയില്‍, ഡ്രൈവര്‍ പോലീസ് കസ്റ്റഡിയില്‍
പയ്യന്നൂര്‍ രാമന്തളിയില്‍ മിനി ലോറി ഓട്ടോയിലിടിച്ച് 3 പേര്‍ മരിച്ചു

Keywords: Kasaragod, Kerala, Accidental-Death, payyannur, Critically injured, Hospital, Treatment, Lorry accident, Auto Rikshaw, Payyannur accident: lorry driver in police custody, Payyannur Accident: one more dies, Payyannur accident death: burial on Saturday evening.