city-gold-ad-for-blogger

പയ്യന്നൂര്‍ അപകടം: മരണം നാലായി, 2 കുട്ടികള്‍ ഗുരുതരാവസ്ഥയില്‍, ഡ്രൈവര്‍ പോലീസ് കസ്റ്റഡിയില്‍

പയ്യന്നൂര്‍: (www.kasargodvartha.com 16/09/2016) പയ്യന്നൂര്‍ രാമന്തളിയില്‍ വെള്ളിയാഴ്ച വൈകിട്ടുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. രാമന്തളി സ്വദേശി ഗണേശന്‍ (38), ഭാര്യ ലളിത (32), ഇവരുടെ ബന്ധുവായ ആരാധ്യ (നാല്), ദേവകി (72) എന്നിവരാണ് ഓട്ടോയും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടു കുട്ടികളുടെ നില ഗുരുതരമാണ്.

ഓട്ടോ യാത്രക്കാരായ വി.പി. ശ്രീജിത്ത്, ഭാര്യ ആശ, മരിച്ച ഗണേശന്റെ മകള്‍ ലിഷണ, സഹോദരി ആതിര, ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അമിത വേഗതയിലെത്തിയ മിനിലോറി ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ലോറി സമീപത്ത് മത്സ്യ വില്‍പ്പന നടത്തുകയായിരുന്ന ഗുഡ്‌സ് ഓട്ടോയിലുമിടിച്ചു. ഇവിടെ മത്സ്യം വാങ്ങാനെത്തിയതായിരുന്നു മരിച്ച ദേവകി.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.
പയ്യന്നൂര്‍ അപകടം: മരണം നാലായി, 2 കുട്ടികള്‍ ഗുരുതരാവസ്ഥയില്‍, ഡ്രൈവര്‍ പോലീസ് കസ്റ്റഡിയില്‍

Keywords:  Kasaragod, Kerala, Accidental-Death, payyannur, Injured, Critically injured, Hospital, Treatment, Lorry accident, Auto Rikshaw, Payyannur accident: 4 dies, lorry driver in police custody.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia