city-gold-ad-for-blogger

മര്‍ദനമേറ്റതായി പറയുന്ന അക്രമക്കേസിലെ പ്രതിക്ക് ഡോക്ടര്‍ ചികിത്സ നിഷേധിച്ചതായി മാതാവിന്റെ പരാതി

കാസര്‍കോട്: (www.kasargodvartha.com 18.08.2017) അക്രമക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് മര്‍ദിച്ചതായും എന്നാല്‍ ഡോക്ടര്‍ മകന് ചികിത്സ നിഷേധിച്ചതായും മാതാവിന്റെ പരാതി. വിദ്യാനഗര്‍ ടി വി സ്റ്റേഷന് സമീപം താമസിക്കുന്ന അബ്ദുല്‍ ഗഫൂറിന്റെ ഭാര്യ ആമിനയാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയത്.

ആമിനയുടെ മകന്‍ മുഹമ്മദ് അഷ്റഫിനെതിരെ മുഹമ്മദ് സിനാന്‍ വധക്കേസിലെ മുഖ്യപ്രതി ജ്യോതിഷിനെ ആക്രമിച്ച സംഭവത്തില്‍ ഗൂഡാലോചനാകുറ്റം ചുമത്തി കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. മൂന്നുദിവസം പോലീസ് കസ്റ്റഡിയിലെടുത്ത് മുഹമ്മദ് അഷ്റഫിനെ ക്രൂരമായി മര്‍ദിക്കുകയും പിന്നീട് കോടതിയില്‍ ഹാജരാക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് മാതാവ് പറയുന്നത്. പോലീസ് മര്‍ദിച്ച കാര്യം അഷ്റഫ് കോടതിയില്‍ വെളിപ്പെടുത്തിയതോടെ യുവാവിനെ വൈദ്യപരിശോധനക്കായി കോടതി ജനറല്‍ ആശുപത്രിയിലേക്കയച്ചിരുന്നു. ആശുപത്രിയില്‍ ഹാജരാക്കിയ സമയത്ത് അഷ്റഫിനെ പോലീസ് ഉദ്യോഗസ്ഥര്‍ വാതിലടച്ച് രഹസ്യമായി സംസാരിച്ചതിന് ശേഷമാണ് ഡോക്ടര്‍ പരിശോധന നടത്തിയതെന്നും വേദന കൊണ്ട് പ്രയാസപ്പെടുകയായിരുന്ന മകനെ ശരിയായ രീതിയില്‍ പരിശോധിക്കാനോ റിപ്പോര്‍ട്ട് നല്‍കാനോ ഡോക്ടര്‍ തയ്യാറായില്ലെന്നും ആമിനയുടെ പരാതിയില്‍ വ്യക്തമാക്കി.

ഡോക്ടറുടെ തെറ്റായ നടപടികള്‍ക്ക് കൂട്ടുനില്‍ക്കുകയാണ് പോലീസ് ചെയ്തതെന്നും ഇക്കാര്യം സി സി ടി വി ക്യാമറ പരിശോധിച്ചാല്‍ മനസിലാകുന്നതാണെന്നും ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മകനെ വിശദമായ പരിശോധനക്ക് വിധേയമാക്കി റിപ്പോര്‍ട്ട് തയ്യാറാക്കണമെന്നും ആമിന ആവശ്യപ്പെട്ടു.

Also Read:
കൊലക്കേസ് ഉള്‍പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ബൈക്കില്‍ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരു പ്രതി അറസ്റ്റില്‍



മര്‍ദനമേറ്റതായി പറയുന്ന അക്രമക്കേസിലെ പ്രതിക്ക് ഡോക്ടര്‍ ചികിത്സ നിഷേധിച്ചതായി മാതാവിന്റെ പരാതി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Doctor, Treatment, complaint, Assault, Accuse, Attack, No treatment for assaulted youth; complaint lodged

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia