Join Whatsapp Group. Join now!
Aster MIMS 10/10/2023

കൊലക്കേസ് ഉള്‍പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ബൈക്കില്‍ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരു പ്രതി അറസ്റ്റില്‍

യുവാവിനെ ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒരു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അണങ്കൂര്‍ ജെ പി കോളനിയിലെ ജ്യോതിഷിനെ Kasaragod, Attack, Case, Accuse, Arrest, Crime, Police, Investigation, Jyothis, Ashraf
കാസര്‍കോട്: (www.kasargodvartha.com 17/08/2017) യുവാവിനെ ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒരു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അണങ്കൂര്‍ ജെ പി കോളനിയിലെ ജ്യോതിഷിനെ (30) ആക്രമിച്ച കേസിലെ പ്രതികളില്‍ ഒരാളായ അണങ്കൂരിലെ മുഹമ്മദ് അഷ്റഫിനെ(23)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.


ജ്യോതിഷിനെ അപായപ്പെടുത്തുന്നതിനായി അക്രമിസംഘത്തിന് സഹായം ചെയ്തുനല്‍കിയ ആളാണ് മുഹമ്മദ് അഷ്റഫെന്ന് പോലീസ് പറഞ്ഞു. അഷ്റഫിനെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തത്. ജ്യോതിഷിനെ ആക്രമിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്. പ്രമാദമായ നെല്ലിക്കുന്നിലെ മുഹമ്മദ് സിനാന്‍ വധക്കേസില്‍ മുഖ്യപ്രതിയായ ജ്യോതിഷ് ഈ കേസില്‍ കോടതി വ്യാഴാഴ്ച വിധി പറയാനിരിക്കെയാണ് ആക്രമിക്കപ്പെട്ടത്.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 6.45 മണിയോടെ കോട്ടക്കണ്ണി റോഡില്‍ വെച്ചാണ് ജ്യോതിഷ് സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ ആള്‍ട്ടോ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചത്. 2008 ഏപ്രില്‍ 16ന് നെല്ലിക്കുന്നിലെ മുഹമ്മദ് സിനാനെ കൊലപ്പെടുത്തിയ കേസിലടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ജ്യോതിഷ്. ജ്യോതിഷിനു നേരെ ഇതിനു മുമ്പും വധശ്രമം നടന്നിരുന്നു. അന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കേസിലെ മറ്റുപ്രതികളെ പിടികൂടുന്നതിന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Attack, Case, Accuse, Arrest, Crime, Police, Investigation, Jyothis, Ashraf, Murder attempt case: Youth arrested.