city-gold-ad-for-blogger
Aster MIMS 10/10/2023

ജ്യോതിഷിനെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അക്രമികളെത്തിയ കാര്‍ കണ്ടെത്തി

കാസര്‍കോട്:  (www.kasargodvartha.com 12.08.2017) സിനാന്‍ കൊലക്കേസിലടക്കം നിരവധി കേസുകളില്‍ പ്രതിയായ അണങ്കൂര്‍ ജെ.പി കോളനിയിലെ ജ്യോതിഷിനെ (30) കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് കണ്ടെത്തി. കാസര്‍കോട് നഗരപരിധിയിലെ ഉള്‍പ്രദേശത്തു വെച്ചാണ് മാരുതി 800 കാര്‍ പോലീസ് കണ്ടെത്തിയത്. അക്രമികളില്‍ ഒരാളെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന നാലു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. പ്രതികള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചതായി പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടോടെ കോട്ടക്കണ്ണിയിലാണ് ജ്യോതിഷ് സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചത്.

ഈ മാസം 17ന് ജ്യോതിഷ് പ്രതിയായ സിനാന്‍ വധക്കേസില്‍ കോടതിയുടെ വിധി വരുന്നതിനു തൊട്ടുമുമ്പാണ് ജ്യോതിഷിനു നേരെ ആക്രമണ ശ്രമമുണ്ടായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, case, Car, Attack, Police, Jyothis Murder attempt, Attack against Jyothis; car in police custody.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL