മുത്തലിബ് വധം: തോക്കും വടിവാളുകളും കണ്ടെടുത്തു
Nov 19, 2013, 23:00 IST
ഉപ്പള: ഉപ്പള മണ്ണംകുഴിയിലെ മുത്തലിബി (38)കൊലപ്പെടുത്താന്‍ ഉപയോഗിച്ച രണ്ട് വടിവാളുകളും തോക്കും തിരകളും പോലീസ് കണ്ടെടുത്തു. കേസില്‍ തിങ്കളാഴ്ച അറസ്റ്റിലായ മുഖ്യപ്രതി കാലിയാ റഫീഖിനെ സ്ഥലത്ത് കൊണ്ടുപോയി പോലീസ് നടത്തിയ തെളിവെടുപ്പിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പ്രതിയെയും കൊണ്ട് പോലീസ് ബപ്പായിത്തൊട്ടിയിലും മണിമുണ്ടയിലും തെളിവെടുപ്പ് നടത്തിയത്. റഫീഖിന്റെ മണിമുണ്ടയിലെ വീടിന്റെ പിറകുവശത്താണ് കൊലയ്ക്ക് ഉപയോഗിച്ച തോക്കും തിരകളും കുഴിച്ചിട്ടിരുന്നത്. പ്രതി സ്ഥലം കാണിച്ചു നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ആയുധങ്ങള്‍ പോലീസ് കണ്ടെടുക്കുകയായിരുന്നു.
തോക്ക് കള്ളത്തോക്കാണെന്ന് കരുതുന്നു. ബപ്പായിത്തൊട്ടിയിലെ ഭാര്യാ വീട്ടിനടുത്ത് വെച്ചാണ് രണ്ട് വടിവാളുകള്‍ കണ്ടെടുത്തത്. കൂട്ടുപ്രതി ശംസുദ്ദീനെയും പോലീസ് ജീപ്പില്‍ സ്ഥലത്ത് എത്തിച്ചിരുന്നുവെങ്കിലും അയാളെ ജീപ്പില്‍ നിന്നും താഴെയിറക്കിയിരുന്നില്ല.
മരിച്ച മുത്തലിബിന്റെ സഹോദരന്‍മാരും ബന്ധുക്കളുമടക്കം സ്ഥലത്ത് എത്തിയിരുന്നു. ശക്തമായ കാവലിലാണ് പ്രതികളെ സ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ചത്. കുമ്പള സി.ഐ സിബി തോമസ്, മഞ്ചേശ്വരം എസ്.ഐ ബിജുലാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ തൊളിവെടുപ്പിന് കൊണ്ടുപോയത്.
തിരിച്ചറിയല്‍ പരേഡിന് ഹാജരാക്കാനുള്ളത് കൊണ്ട് മുഖം മറച്ചാണ് പ്രതികളെ തെളിവെടുപ്പിന് എത്തിച്ചത്. പ്രതികളെ ചൊവ്വാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.
PHOTOS: KF Iqbal Uppala
Related News:
മുത്തലിബ് വധം: മൂന്നാംപ്രതിയെ പോലീസ് കസ്റ്റഡിയില്‍വിട്ടു
മുത്തലിബ് വധം: കാലിയാ റഫീഖിന് ഒത്താശചെയ്തുകൊടുത്തയാള്‍ മുംബൈയില്‍ പിടിയില്‍
കാലിയാ റഫീഖും കൂട്ടാളികളും മുംബൈയില്‍ ഉള്ളതായി വിവരം
മുത്തലിബ് വധം: കാലിയ റഫീഖിനേയും കൂട്ടാളികളേയും തേടി അന്വേഷണസംഘം കര്‍ണാടകയില്‍
മുത്തലിബിന്റെ ദേഹത്ത് 57 വെട്ട്; വലതു കൈ അറ്റു തൂങ്ങി
മുത്തലിബിന്റെ കൊലയ്ക്കുപിന്നില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക
കൈക്കുഞ്ഞുമായി ഭാര്യയും മക്കളും യാചിച്ചിട്ടും കാലിയ റഫീഖ് മുത്തലിബിനെ വെട്ടിക്കൊന്നു
യുവാവിനെ ഗുണ്ടാസംഘം വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തി
Keywords : Uppala, Murder, Case, Accuse, Police, Investigation, Fake Gun, Kasaragod, Kerala, Kaliya Rafeeq, Muthalib, Biju Lal, Sibi Thomas, Identification Parade, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.