Join Whatsapp Group. Join now!
Aster MIMS 10/10/2023

മുത്തലിബ് വധം: കാലിയ റഫീഖിനേയും കൂട്ടാളികളേയും തേടി അന്വേഷണസംഘം കര്‍ണാടകയില്‍

കാലിയ റഫീഖിനേയും കൂട്ടാളികളേയും തേടി അന്വേഷണസംഘം കര്‍ണാടകയില്‍. മണ്ണംകുഴിയിലെ മുത്തലിബിനെ (38)വെട്ടിക്കൊന്ന കേസിലെ പ്രതികളെ തേടി കുമ്പള Muthalib, Murder, Karnataka, Kumbala, Police, Gun, Tools, Care, Malayalam News, National News, Kerala News
കുമ്പള: കാലിയ റഫീഖിനേയും കൂട്ടാളികളേയും തേടി അന്വേഷണസംഘം കര്‍ണാടകയില്‍. മണ്ണംകുഴിയിലെ മുത്തലിബിനെ (38)വെട്ടിക്കൊന്ന കേസിലെ പ്രതികളെ തേടി കുമ്പള സി.ഐ സിബി തോമസും സംഘവും കര്‍ണാടകയിലേക്ക് പോയി. കന്യാന, മടിക്കേരി ഭാഗങ്ങളില്‍ കാലിയ റഫീഖും സംഘവും താവളമടിക്കാറുണ്ടെന്ന നിഗമനത്തിലാണ് ആ പ്രദേശങ്ങളില്‍ പോലീസ് പരിശോധന നടത്തുന്നത്.

Muthalib
കഴിഞ്ഞ ദിവസം പെര്‍ഡാല വനാതിര്‍ത്തിയില്‍ അന്വേഷിച്ചെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. പത്തംഗസംഘമാണ് പ്രതികളെ തേടി കര്‍ണാടകയിലേക്ക് പുറപ്പെട്ടത്. തോക്കും കത്തിയുമായാണ് സംഘം ചുറ്റിക്കറങ്ങുന്നതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ അതീവ ഗൗരവത്തോടെയാണ് അന്വേഷണം നീങ്ങുന്നത്. 

പ്രതികള്‍ക്കുവേണ്ട ഒത്താശകള്‍ നേരത്തെ ചെയ്തുകൊടുത്തിരുന്ന മൂന്നു പേരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഉപ്പളയിലെ 20 വയസുള്ള രണ്ട് യുവാക്കളാണ് കാലിയ റഫീഖിനൊപ്പമുള്ളതെന്നാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്. കൂടാതെ മറ്റൊരാള്‍ക്ക് കൊലയില്‍ പങ്കുള്ളതായും സംശയിക്കുന്നു. പ്രതികളെ ഉടന്‍ കണ്ടെത്താനാകുമെന്നാണ് പോലീസ് പറയുന്നത്.

Related news:
മുത്തലിബിന്റെ ദേഹത്ത് 57 വെട്ട്; വലതു കൈ അറ്റു തൂങ്ങി

കൈക്കുഞ്ഞുമായി ഭാര്യയും മക്കളും യാചിച്ചിട്ടും കാലിയ റഫീഖ് മുത്തലിബിനെ വെട്ടിക്കൊന്നു

യുവാവിനെ ഗുണ്ടാസംഘം വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തി

Keywords: Muthalib, Murder, Karnataka, Kumbala, Police, Gun, Tools, Care, Malayalam News, Muthalib murder: police team may go to Karnataka, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Post a Comment