Join Whatsapp Group. Join now!
Aster MIMS 10/10/2023

കാലിയാ റഫീഖും കൂട്ടാളികളും മുംബൈയില്‍ ഉള്ളതായി വിവരം

ഉപ്പള മണ്ണംകുഴിയിലെ അബ്ദുല്‍ മുത്തലിബിനെ വെടിവെച്ചും വെട്ടിയും ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഗുണ്ടാസംഘത്തലവന്‍ ഉപ്പളയിലെ Muthalib, Murder, Mumbai, Uppala, Kaliya Rafeeq, Kumbala, Police, Gun, Tools
കാസര്‍കോട്: ഉപ്പള മണ്ണംകുഴിയിലെ അബ്ദുല്‍ മുത്തലിബിനെ വെടിവെച്ചും വെട്ടിയും ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഗുണ്ടാസംഘത്തലവന്‍ ഉപ്പളയിലെ കാലിയാ റഫീഖും സംഘവും മുംബൈയിലുള്ളതായി പോലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘത്തിലെ ഒരുവിഭാഗം മുംബൈയിലെത്തിയിട്ടുണ്ട്.

24ന് രാത്രിയാണ് മുത്തലിബിനെ ബൈക്കിലെത്തിയ നാലംഗസംഘം കാര്‍ തടഞ്ഞ് ക്രൂരമായി വെട്ടിക്കൊന്നത്. 57 ഓളം വെട്ടേറ്റ മുത്തലിബ് ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേ മംഗലാപുരം തൊക്കോട് വെച്ചാണ് മരിച്ചത്. വെടിയേറ്റതിന്റെ രണ്ട് മുറിവും മുത്തലിബിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നു. കഴുത്തിന് പിറകില്‍ മുതുകില്‍ മാരകമായ വെട്ടാണ് സംഭവിച്ചത്. വലതുകൈ അറ്റുതൂങ്ങുകയും ചെയ്തിരുന്നു. കാറിനകത്തിട്ട്തന്നെയാണ് ക്രൂരമായി വെട്ടുകയും വെടിവെക്കുകയും ചെയ്തത്. റഫീഖിന്റെ മുന്‍ സംഘാംഗമായിരുന്നു കൊല്ലപ്പെട്ട മുത്തലിബ്. മുത്തലിബ് ഏതാനും കേസുകളില്‍ പ്രതിയായിരുന്നു.

Muthalib, Murder, Mumbai, Uppala, Kaliya Rafeeq, Kumbala, Police, Gun, Tools
കാലിയാ റഫീഖ്‌
രണ്ട് വര്‍ഷമായി കാലിയാ സംഘവുമായി തെറ്റിപ്പിരിഞ്ഞ മുത്തലിബ് റിയല്‍എസ്റ്റേറ്റ് ബിസിനസും മറ്റുമായി ഒതുങ്ങിക്കഴിയുകയായിരുന്നു. ഇതിനിടയില്‍ കര്‍ണാടകയില്‍വെച്ച് കാലിയാ റഫീഖും സംഘവും കഞ്ചാവ് കടത്തുമ്പോള്‍ കുടുങ്ങിയതോടെയാണ് മുത്തലിബിനെതിരെ സംഘം തിരിയാന്‍ കാരണമായത്. മുത്തലിബും ബന്ധുവായ സിദ്ദിഖും ചേര്‍ന്നാണ് തന്നെ കഞ്ചാവ് കടത്തുമ്പോള്‍ പോലീസിന് ഒറ്റിക്കൊടുത്തതെന്നും കാലിയാ റഫീഖ് പറഞ്ഞിരുന്നു. മുത്തലിബിനെതിരെ പലതവണ കാലിയാ റഫീഖും സംഘവും അക്രമണത്തിന് പദ്ധതിയിട്ടിരുന്നു. കന്യാനയില്‍വെച്ച് മുത്തലിബിന്റെ ബന്ധുവായ സിദ്ദിഖിനെ വെട്ടിപ്പരിക്കേല്‍പിക്കുകയും ചെയ്തിരുന്നു.

Muthalib, Murder, Mumbai, Uppala, Kaliya Rafeeq, Kumbala, Police, Gun, Tools
മുത്തലിബ് 
ഈ സംഭവത്തിന് ശേഷം കലിയാ റഫീഖും മുത്തലിബും പ്രശ്‌നങ്ങളെല്ലാം പറഞ്ഞു തീര്‍ത്തിരുന്നുവെങ്കിലും കാലിയാ റഫീഖ് പകയോടെ അവസരത്തിനായി കാത്തുനില്‍ക്കുകയായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുള്ളത്. കൃത്യം നടത്തുന്നതിനിടയില്‍ പ്രശ്‌നങ്ങളെല്ലാം പറഞ്ഞുതീര്‍ത്തതല്ലേ, തന്നെ ജീവിക്കാന്‍ വിട്ടുകൂടെയെന്ന് മുത്തലിബ് യാചിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്.

മുത്തലിബിന്റെ ഭാര്യ അഞ്ച് മാസം പ്രായമുള്ള കൈക്കുഞ്ഞുമായും മറ്റു രണ്ട് മക്കളുമായും മുത്തലിബിന്റെ ജീവന് വേണ്ടി യാചിച്ചിരുന്നുവെങ്കിലും അവരെ ഭീഷണിപ്പെടുത്തി അകറ്റിനിര്‍ത്തിയാണ് അവരുടെ കണ്‍മുന്നില്‍വെച്ച് ക്രൂരമായ കൊലപാതകം നടത്തിയത്. നാട്ടുകാരില്‍ ചിലര്‍ കാലിയാ റഫീഖിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ റഫീഖിന്റെ വഴിയില്‍ തടസം നില്‍ക്കുന്നവരുടെ അനുഭവം ഇതായിരിക്കുമെന്ന് പറഞ്ഞാണ് ബൈക്കില്‍ സംഘം തിരിച്ചുപോയത്.

Related News:
മുത്തലിബ് വധം: കാലിയ റഫീഖിനേയും കൂട്ടാളികളേയും തേടി അന്വേഷണസംഘം കര്‍ണാടകയില്‍

മുത്തലിബിന്റെ ദേഹത്ത് 57 വെട്ട്; വലതു കൈ അറ്റു തൂങ്ങി

മുത്തലിബിന്റെ കൊലയ്ക്കുപിന്നില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക

കൈക്കുഞ്ഞുമായി ഭാര്യയും മക്കളും യാചിച്ചിട്ടും കാലിയ റഫീഖ് മുത്തലിബിനെ വെട്ടിക്കൊന്നു

യുവാവിനെ ഗുണ്ടാസംഘം വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തി



Also read:
ഭാര്യയോട് സംസാരിച്ച യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ: സൗദിയില്‍ പ്രതിഷേധം ശക്തം

Keywords: Muthalib, Murder, Mumbai, Uppala, Kaliya Rafeeq, Kumbala, Police, Gun, Tools, Care, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Advertisement:

Post a Comment