കൊല്ലപ്പെട്ട മദ്രസ അധ്യാപകന്റെ മൃതദേഹം കാസര്‍കോട്ടേക്ക് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയും ലീഗ് നേതാക്കളും ജില്ലാ പോലീസ് കാര്യാലയത്തില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു
Mar 21, 2017, 15:37 IST
കാസര്‍കോട്: (www.kasargodvartha.com 21.03.2017) കൊല്ലപ്പെട്ട പഴയ ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകനും പള്ളി മുഅദ്ദിനുമായ കുടക് സ്വദേശി റിയാസിന്റെ (30) മൃതദേഹം കാസര്‍കോട്ടേക്ക് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയും ലീഗ് നേതാക്കളും ജില്ലാ പോലീസ് കാര്യാലയത്തില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. ചൊവ്വാഴ്ച 2.30 മണിയോടെയാണ് എം എല്‍ എയും നേതാക്കളായ സി ടി അഹ് മദലി, കല്ലട്ര മാഹിന്‍ ഹാജി, അഡ്വ. ഫൈസല്‍, അബ്ദുല്‍ കരീം കോളിയാട് തുടങ്ങിയവരും എസ് പി ഓഫീസില്‍ കുത്തിയിരിപ്പ് സമരം തുടങ്ങിയത്.
ലീഗ് - യൂത്ത് ലീഗ്, കെ എം സി സി നേതാക്കളായ കെ ബി മുഹമ്മദ് കുഞ്ഞി, ടി ഡി കബീര്‍, മൊയ്തീന്‍ കൊല്ലംപാടി, ടി ആര്‍ ഹനീഫ്, അബ്ബാസ് ബീഗം തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകരും അനുഭാവം പ്രകടിപ്പിച്ച് എസ് പി ഓഫീസിന്റെ ഗേറ്റിന് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തുന്നുണ്ട്.
പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടം നടത്തിയ റിയാസിന്റെ മൃതദേഹം കാസര്‍കോട്ടേക്ക് കൊണ്ടുവരാതെ സ്വദേശമായ മടിക്കേരിയിലേക്ക് കൊണ്ടുപോകാന്‍ പോലീസ് തീരുമാനിച്ചതോടെയാണ് എം എല്‍ എ കുത്തിയിരിപ്പ് സമരം തുടങ്ങിയത്. മൃതദേഹം കാസര്‍കോട്ടേക്ക് കൊണ്ടുവന്ന് പൊതുദര്‍ശനത്തിന് വെച്ച ശേഷം നാട്ടിലേക്ക് കൊണ്ടുപോകണമെന്നാണ് എം എല്‍ എ ആവശ്യപ്പെടുന്നത്. പൊലീസ് സ്വീകരിച്ചുവരുന്ന നടപടിക്കെതിരെയും അന്വേഷണം സംബന്ധിച്ച വിവിധ ആവശ്യങ്ങളും എം എൽ എയും നേതാക്കളും ഉന്നയിച്ചു.
എട്ട് വര്‍ഷത്തോളം ചൂരിയിലെ മദ്രസയില്‍ ജോലി ചെയ്ത റിയാസിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് എം എല്‍ എ ഇടപട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Photos: Zubair Pallickal and Supplied
Related News:
മദ്രസ അധ്യാപകന്റെ കൊലപാതകം: അയല്‍വാസിയുടെ പരാതിയില്‍ കേസെടുത്തു; അന്വേഷണം കാസര്‍കോട് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്; കൊലയ്ക്ക് ശേഷം വൈദുതി ബന്ധം വിച്ഛേദിച്ചതായും സംശയം
റിയാസ് മൗലവിയുടെ കൊലപാതകം: ജില്ലാകലക്ടര്‍ സര്‍വ്വകക്ഷി സമാധാനയോഗം വിളിച്ചു
ഹര്‍ത്താല്‍: ഹയര്‍സെക്കന്‍ഡറി പരീക്ഷയെഴുതാന്‍ കാസര്‍കോട്ടെത്തിയ വിദ്യാര്‍ഥികള്‍ വലഞ്ഞു
മദ്രസാധ്യാപകനെ കൊലപ്പെടുത്തിയ സംഭവം: കാസര്‍കോട്ട് ഹര്‍ത്താല്‍ പൂര്‍ണം; അങ്ങിങ്ങ് സംഘര്‍ഷം
പ്രകോപനമില്ലാത്ത അറും കൊലയില്‍ ഞെട്ടിത്തരിച്ച് കാസർകോട്; കൊലയാളികള്‍ക്ക് വേണ്ടി അതിര്‍ത്തിയടച്ച് പോലീസിന്റെ തെരച്ചില്‍
Keywords : Kasaragod, Murder, Police, Investigation, MLA, N.A.Nellikunnu, Protest, Riyas Maulavi, MLA and Leaders protest for bringing dead body of Madrasa teacher to Kasaragod.
ലീഗ് - യൂത്ത് ലീഗ്, കെ എം സി സി നേതാക്കളായ കെ ബി മുഹമ്മദ് കുഞ്ഞി, ടി ഡി കബീര്‍, മൊയ്തീന്‍ കൊല്ലംപാടി, ടി ആര്‍ ഹനീഫ്, അബ്ബാസ് ബീഗം തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകരും അനുഭാവം പ്രകടിപ്പിച്ച് എസ് പി ഓഫീസിന്റെ ഗേറ്റിന് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തുന്നുണ്ട്.
പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടം നടത്തിയ റിയാസിന്റെ മൃതദേഹം കാസര്‍കോട്ടേക്ക് കൊണ്ടുവരാതെ സ്വദേശമായ മടിക്കേരിയിലേക്ക് കൊണ്ടുപോകാന്‍ പോലീസ് തീരുമാനിച്ചതോടെയാണ് എം എല്‍ എ കുത്തിയിരിപ്പ് സമരം തുടങ്ങിയത്. മൃതദേഹം കാസര്‍കോട്ടേക്ക് കൊണ്ടുവന്ന് പൊതുദര്‍ശനത്തിന് വെച്ച ശേഷം നാട്ടിലേക്ക് കൊണ്ടുപോകണമെന്നാണ് എം എല്‍ എ ആവശ്യപ്പെടുന്നത്. പൊലീസ് സ്വീകരിച്ചുവരുന്ന നടപടിക്കെതിരെയും അന്വേഷണം സംബന്ധിച്ച വിവിധ ആവശ്യങ്ങളും എം എൽ എയും നേതാക്കളും ഉന്നയിച്ചു.
എട്ട് വര്‍ഷത്തോളം ചൂരിയിലെ മദ്രസയില്‍ ജോലി ചെയ്ത റിയാസിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് എം എല്‍ എ ഇടപട്ടത്.
Photos: Zubair Pallickal and Supplied
Related News:
മദ്രസ അധ്യാപകന്റെ കൊലപാതകം: അയല്‍വാസിയുടെ പരാതിയില്‍ കേസെടുത്തു; അന്വേഷണം കാസര്‍കോട് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്; കൊലയ്ക്ക് ശേഷം വൈദുതി ബന്ധം വിച്ഛേദിച്ചതായും സംശയം
റിയാസ് മൗലവിയുടെ കൊലപാതകം: ജില്ലാകലക്ടര്‍ സര്‍വ്വകക്ഷി സമാധാനയോഗം വിളിച്ചു
മദ്രസാധ്യാപകനെ കൊലപ്പെടുത്തിയ സംഭവം: കാസര്‍കോട്ട് ഹര്‍ത്താല്‍ പൂര്‍ണം; അങ്ങിങ്ങ് സംഘര്‍ഷം
മദ്രസ അധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി
കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കറുത്തശക്തികളെ കണ്ടെത്തണം: എന്‍ എ നെല്ലിക്കുന്ന്