city-gold-ad-for-blogger

മന്‍സൂര്‍ അലിയുടെ കൊല: കേസന്വേഷണത്തിന് സഹായിച്ച നാട്ടുകാര്‍ക്ക് ജില്ലാ പോലീസ് ചീഫിന്റെ അഭിനന്ദനം; കൊലപാതകം തെളിഞ്ഞത് ടീം വര്‍ക്കിലൂടെയെന്നും എസ് പി

കാസര്‍കോട്: (www.kasargodvartha.com 31.01.2017) പൈവളിഗെ ബായാര്‍പദവ് സുന്നക്കട്ടയില്‍ പൊട്ടക്കിണറ്റില്‍ കൊല്ലപ്പെട്ട തളങ്കര കടവത്ത് സ്വദേശിയും ചെട്ടുംകുഴിയിലെ താമസക്കാരനുമായ മന്‍സൂര്‍ അലിയുടെ കൊലപാതകക്കേസ് തെളിയിക്കുന്നതിന് സഹായിച്ച നാട്ടുകാരെ ജില്ലാ പോലീസ് ചീഫ് കെ ജി സൈമണ്‍ അഭിനന്ദിച്ചു.

മന്‍സൂര്‍ അലിയുടെ നിലവിളി കേട്ട് അല്‍പസമയത്തിനകം തന്നെ നാട്ടുകാര്‍ അവിടെ പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് സംശയത്തെ തുടര്‍ന്ന് വീണ്ടും തിരച്ചില്‍ നടത്തിയപ്പോഴാണ് പൊട്ടക്കിണറ്റിന് സമീപം മുളകുപൊടിയും വാഹനത്തിന്റെ പൊട്ടിയ മിറര്‍ ഗ്ലാസും കണ്ടെത്തിയത്. ഉടന്‍ തന്നെ പോലീസില്‍ വിവരം നല്‍കുകയായിരുന്നു.

മന്‍സൂര്‍ അലിയുടെ കൊല: കേസന്വേഷണത്തിന് സഹായിച്ച നാട്ടുകാര്‍ക്ക് ജില്ലാ പോലീസ് ചീഫിന്റെ അഭിനന്ദനം; കൊലപാതകം തെളിഞ്ഞത് ടീം വര്‍ക്കിലൂടെയെന്നും എസ് പി


പ്രതികളെ കണ്ടെത്തുന്നതിനും നാട്ടുകാരുടെ ഭാഗത്തുനിന്നും പൂര്‍ണ സഹകരണം ലഭിച്ചു. ഒരു സ്വകാര്യ വ്യക്തിയുടെ വീട്ടിലെ സിസിടിവിയില്‍ നിന്നാണ് പ്രതികള്‍ സഞ്ചരിച്ച ഓമ്‌നി വാനിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. വലിയ ഒരു ടീം വര്‍ക്കിലൂടെയാണ് കൊലപാതകം തെളിയിക്കാന്‍ കഴിഞ്ഞതെന്ന് ജില്ലാ പോലീസ് ചീഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ടെലിഫോണ്‍ ഡിപ്പാര്‍ട്‌മെന്റ് അടക്കമുള്ളവരുടെ സഹായവും ലഭിച്ചിരുന്നു. സിസിടിവി പോലുള്ള സംവിധാനങ്ങല്‍ ഒരുക്കി സുരക്ഷയുടെ കാര്യത്തില്‍ നാട്ടുകാര്‍ കൂടുതല്‍ ജാഗ്രത കാട്ടുന്നത് പോലീസിനും സഹായകമാണെന്ന് ജില്ലാ പോലീസ് ചീഫ് അഭിപ്രായപ്പെട്ടു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Related News:
മന്‍സൂര്‍ അലിയെ കൊലപ്പെടുത്തിയശേഷം കവര്‍ന്ന പണത്തില്‍നിന്നും സലാം പൂജ നടത്താന്‍ കാല്‍ ലക്ഷം രൂപ നല്‍കി; ദര്‍ഗയിലെ ഭണ്ഡാരത്തിലും പണം നിക്ഷേപിച്ചു



മന്‍സൂര്‍ അലിയുടെ കൊലപാതകം: മുഖ്യപ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍

മന്‍സൂര്‍ അലി കൊലപാതകം: അന്വേഷണം അന്യസംസ്ഥാനത്തേക്ക്; മുഖ്യപ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പോലീസിന്റെ സഹായം തേടി

മന്‍സൂര്‍ അലിയുടെ കൊലപാതകം: ഓംനി വാന്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; സൂത്രധാരന്‍ ബായാറിലെ അഷറഫ്? പിന്തുടര്‍ന്നെത്തിയ കാസര്‍കോട്ടെ സുഹൃത്തിനോട് മന്‍സൂര്‍ അവസാനമായി പറഞ്ഞത് 'നീ എന്നെ ചതിച്ചു'

മന്‍സൂര്‍ അലിയുടെ കൊലയ്ക്ക് പിന്നില്‍ സ്വര്‍ണ ഇടപാട്? കൊലയാളി സംഘത്തില്‍ ഒമ്പതുപേര്‍, സഹായികളായ മൂന്ന് പേര്‍ പിടിയില്‍, ഓട്ടോ റിക്ഷ കസ്റ്റഡിയില്‍

മന്‍സൂര്‍ അലിയെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച ഓംനി വാന്‍ സിസിടിവിയില്‍ കുടുങ്ങിയതായി സൂചന; മരണകാരണം ആയുധം കൊണ്ടുള്ള മുറിവെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്

മഞ്ചേശ്വരത്ത് കൊല്ലപ്പെട്ടത് തളങ്കര സ്വദേശി; സ്‌കൂട്ടര്‍ കറന്തക്കാട്ട് കണ്ടെത്തി

കൊല്ലപ്പെട്ടയാളുടെ പോക്കറ്റില്‍ നിന്നും 3.10 ലക്ഷം രൂപ കണ്ടെത്തി

മഞ്ചേശ്വരത്ത് യുവാവിനെ അടിച്ചുകൊന്ന് കിണറില്‍ തള്ളി; കിണറ്റിന്‍കരയില്‍ മുളകുപൊടിയും വാഹനത്തിന്റെ പൊട്ടിയ ഗ്ലാസും കണ്ടെത്തി

Keywords: kasaragod, Kerala, Murder, case, Police, Investigation, paivalika, Appreciate, Thalangara, Mansoor Ali, Police cheaf, G Saiman, Mansoor Ali Murder: Police appreciates natives for helping in the investigation

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk SU
Web Desk SU

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia