city-gold-ad-for-blogger

മന്‍സൂര്‍ അലിയുടെ കൊലപാതകം: ഓംനി വാന്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; സൂത്രധാരന്‍ ബായാറിലെ അഷറഫ്? പിന്തുടര്‍ന്നെത്തിയ കാസര്‍കോട്ടെ സുഹൃത്തിനോട് മന്‍സൂര്‍ അവസാനമായി പറഞ്ഞത് 'നീ എന്നെ ചതിച്ചു'

കാസര്‍കോട്: (www.kasargodvartha.com 28/1/2017) തളങ്കര സ്വദേശിയും ചെട്ടുംകുഴിയില്‍ താമസക്കാരനുമായ മന്‍സൂര്‍ അലി (45) യെ പൈവളിഗെ ബായാര്‍പദവ് സുന്നക്കട്ടയില്‍ കൊലപ്പെടുത്തിയ സംഘത്തിന്റെ സൂത്രധാരന്‍ ബായാറിലെ അഷ്‌റഫെന്ന് പോലീസിന് സൂചന ലഭിച്ചു. കാസര്‍കോട്ടെ ഒരു സുഹൃത്തുവഴി രണ്ടുകിലോ സ്വര്‍ണം വാങ്ങാനാണ് മന്‍സൂര്‍ അലി ബായാറിലെത്തിയതെന്നും സൂചനയുണ്ട്. എന്നാല്‍ ഈ സുഹൃത്ത് മന്‍സൂര്‍ അലിയെ ചതിക്കുകയായിരുന്നുവെന്നാണ് വിവരം.

മന്‍സൂര്‍ അലിയുടെ കൊലപാതകം: ഓംനി വാന്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; സൂത്രധാരന്‍ ബായാറിലെ അഷറഫ്? പിന്തുടര്‍ന്നെത്തിയ കാസര്‍കോട്ടെ സുഹൃത്തിനോട് മന്‍സൂര്‍ അവസാനമായി പറഞ്ഞത് 'നീ എന്നെ ചതിച്ചു'

ബായാറിലെ ചിലരും ഈ സുഹൃത്തുംചേര്‍ന്ന് മന്‍സൂര്‍ അലിയുടെ കൈവശമുണ്ടായിരുന്ന ലക്ഷങ്ങള്‍ തട്ടിപ്പറിച്ചശേഷം യുവാവിനെ കൊലപ്പെടുത്തി പൊട്ടക്കിണറ്റില്‍ തള്ളിയതായാണ് സംശയിക്കുന്നത്. ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ള സലാം എന്നയാളാണ് മന്‍സൂര്‍ അലിയെ ഫോണില്‍ വിളിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഇയാള്‍ പോലീസ് കസ്റ്റഡിയിലാണ്. കൊലയാളി സംഘത്തില്‍ നാലുപേരാണ് നേരിട്ട് പങ്കെടുത്തതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതില്‍ രണ്ടുപേരെ പോലീസ് തിരിച്ചറിഞ്ഞു.

അതേസമയം സംഘം രക്ഷപ്പെട്ട ഓംനി വാന്‍ മഞ്ചേശ്വരത്തുവെച്ച് പോലീസ് കണ്ടെത്തിയതായും വ്യക്തമായിട്ടുണ്ട്. എന്നാല്‍ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പ്രതികളെകുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായി മാത്രമാണ് പോലീസ് പറയുന്നത്. മന്‍സൂര്‍ അലി ബായാറിലെ ഒരു ബാങ്കില്‍നിന്നും പണം എടുത്തതായും കരുതുന്നു. മന്‍സൂറിന്റെ കൈവശമുണ്ടായിരുന്ന ബാഗില്‍ പണത്തിന് പുറമെ സ്വര്‍ണം തൂക്കുന്ന ത്രാസും ഉണ്ടായിരുന്നു. മന്‍സൂര്‍ അലിയെ കാസര്‍കോട്ടെ സുഹൃത്ത് ബായാറിലേക്ക് യാത്രയാക്കുമ്പോള്‍ ഇയാള്‍ നിരീക്ഷണവുമായി പിറകെതന്നെ ഉണ്ടായിരുന്നതായാണ് കരുതുന്നത്.

ബായാറില്‍ ബസിറങ്ങിയ മന്‍സൂര്‍ അലിയെ കുട്ടികളെ സ്‌കൂളിലെത്തിക്കുന്ന ഒരു ഓട്ടോ റിക്ഷയിലാണ് സാലം കൂട്ടിക്കൊണ്ടുപോയതെന്നും വിവരമുണ്ട്. ഈ ഓട്ടോ റിക്ഷ പോലീസ് കസ്റ്റഡിയിലാണ്. രണ്ട് കിലോ സ്വര്‍ണം ഒരു വീട്ടില്‍ ഉള്ളതായി അറിയിച്ച സംഘം നേരെ കൂട്ടിക്കൊണ്ടുപോയത് ബായാറിലെ ഒരു അജ്ഞാതകേന്ദ്രത്തിലേക്കാണ്. ഇവിടെവെച്ച് യുവാവിന്റെ കയ്യിലുള്ള പണമടങ്ങിയ ബാഗ് തട്ടിപ്പറിക്കാന്‍ശ്രമിച്ചപ്പോള്‍ ആജാനുബാഹുവായ മന്‍സൂര്‍ അലി സംഘത്തെ നേരിട്ടു. രക്ഷയില്ലെന്നുകണ്ടപ്പോള്‍ കണ്ണില്‍ മുളകുപൊടിയെറിയുകയും ഇതോടെ സംഘം യുവാവിനെ കീഴ്‌പ്പെടുത്തുകയുമായിരുന്നു. ഇതിനിടയിലാണ് കാസര്‍കോട്ടുകാരനായ സുഹൃത്ത് സംഘത്തിലുള്ള കാര്യം മന്‍സൂര്‍ അലിക്ക് ബോധ്യപ്പെട്ടത്.

'നിങ്ങളെന്നെ ചതിച്ചു'വെന്ന് മന്‍സൂര്‍ അലി പറഞ്ഞത് അപ്പോഴാണെന്നാണ് വിവരം. സംഘത്തിന്റെ സഹായികളായി പ്രവര്‍ത്തിച്ചവരാണ് പോലീസിനോട് എല്ലാകാര്യങ്ങളും വെളിപ്പെടുത്തിയതെന്നാണ് സൂചന. തമിഴ്‌നാട്ടില്‍നിന്നും കുടിയേറിപാര്‍ത്തവരാണ് അഷ്‌റഫും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലായ സലാമും. മന്‍സൂര്‍ അലിയുടെ കൈവശം 20 ലക്ഷത്തിനും 30 ലക്ഷത്തിനും ഇടയില്‍ തുകയുണ്ടായിരുന്നതായാണ് കരുതുന്നത്. മന്‍സൂര്‍ അലിയെ കൊലപ്പെടുത്തി കൊക്കയില്‍തള്ളാനാണ് സംഘം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ അക്രമത്തിനിടെ സംഘം മുളകുപൊടിയെറിഞ്ഞതോടെ മന്‍സൂര്‍ അലിയെ പൊട്ടക്കിണറ്റില്‍ തള്ളിയിടുകയായിരുന്നു. വീഴ്ച്ചയില്‍ വലിയ കല്ലില്‍തട്ടിയപ്പോഴായിരിക്കാം മന്‍സൂര്‍ അലിയുടെ തലച്ചോര്‍ പുറത്തുവന്നതെന്നും സംശയമുണ്ട്. അക്രമത്തിനിടയിലാണ് സമീപം നിര്‍ത്തിയിട്ട ഓംനിവാനിന്റെ ഗ്ലാസ് പൊട്ടിയതെന്നും കരുതുന്നു.

പ്രതികള്‍ കര്‍ണാടക മൈസൂറിലേക്ക് കടന്നിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകംതന്നെ പ്രതികളുടെ അറസ്റ്റുണ്ടാകുമെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Related News:
മന്‍സൂര്‍ അലിയുടെ കൊലയ്ക്ക് പിന്നില്‍ സ്വര്‍ണ ഇടപാട്? കൊലയാളി സംഘത്തില്‍ ഒമ്പതുപേര്‍, സഹായികളായ മൂന്ന് പേര്‍ പിടിയില്‍, ഓട്ടോ റിക്ഷ കസ്റ്റഡിയില്‍

മന്‍സൂര്‍ അലിയെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച ഓംനി വാന്‍ സിസിടിവിയില്‍ കുടുങ്ങിയതായി സൂചന; മരണകാരണം ആയുധം കൊണ്ടുള്ള മുറിവെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്

മഞ്ചേശ്വരത്ത് കൊല്ലപ്പെട്ടത് തളങ്കര സ്വദേശി; സ്‌കൂട്ടര്‍ കറന്തക്കാട്ട് കണ്ടെത്തി

കൊല്ലപ്പെട്ടയാളുടെ പോക്കറ്റില്‍ നിന്നും 3.10 ലക്ഷം രൂപ കണ്ടെത്തി

മഞ്ചേശ്വരത്ത് യുവാവിനെ അടിച്ചുകൊന്ന് കിണറില്‍ തള്ളി; കിണറ്റിന്‍കരയില്‍ മുളകുപൊടിയും വാഹനത്തിന്റെ പൊട്ടിയ ഗ്ലാസും കണ്ടെത്തി


Keywords: Mansoor Ali's death, Kasaragod, Kerala, Murder-case, custody, Auto rickshaw, Accused, Mansoor Ali's death: Omni van found abandoned

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia